ഒടുവിൽ ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് – ഇതിനായിരുന്നല്ലേ അപ്പോൾ ഫ്രീ ആയി പലതും ചെയ്തു കൊടുത്തിരുന്നതെന്നു തമിഴ് മക്കൾ

vijay enter to politcs

തമിഴ് പ്രേക്ഷകർക്കിടയിൽ വലിയൊരു തരംഗം തീർത്തിട്ടുള്ള നടനാണ് വിജയ്. തമിഴ് സിനിമ ലോകത്തുള്ള പല താരങ്ങളും സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയിട്ടുള്ളവരാണ് രജനീകാന്ത് കമലഹാസൻ തുടങ്ങിയവരൊക്കെ അതിന് ഉദാഹരണങ്ങൾ തന്നെയാണ് തമിഴ് സിനിമ ലോകത്ത് താരങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യവും പരിഗണനയും തന്നെയാണ് പലപ്പോഴും രാഷ്ട്രീയത്തിലേക്ക് അവരെ ഇറങ്ങാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകവും. അടുത്തകാലത്തായി തമിഴ് ആരാധകർക്ക് വളരെയധികം സംശയം തോന്നിയ ഒരു കാര്യമാണ് ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്നത്. ലിയോ എന്ന ചിത്രത്തിന്റെ വിജയസമയത്ത് ദളപതി പറഞ്ഞ ഒരു വാക്കാണ് അതിന് കാരണമായി മാറിയത്

ദളപതി എന്നു പറഞ്ഞാൽ ജനങ്ങളുടെ സേവകരാണ് എന്നും ഞാൻ നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുകയാണ് എന്നുമായിരുന്നു വിജയ് പറഞ്ഞത് ആ വാക്കിന്റെ അർത്ഥം വിജയ് മനസ്സിലാക്കി തന്നതോടെ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരമെന്നാണ് പലരും ചോദിച്ചത്. ഉടനെ തന്നെ വിജയ് രാഷ്ട്രത്തിലേക്ക് ഇറങ്ങുമെന്ന് സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത് വിജയത്തിന്റെ ആരാധക സംഘത്തെ ഉപയോഗിച്ച് നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു മാത്രമല്ല വിജയിയുടെ പല ആരാധകരും തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്തിരുന്നു.

ഒരു മാസത്തിനുള്ളിൽ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ പൂർത്തീകരിച്ച് കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വിജയ് രാഷ്ട്രീയ പാർട്ടിയിലേക്ക് എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത് തമിഴ്നാട്ടിൽ അനുകൂല സാഹചര്യമായിരിക്കും വിജയിയെ കാത്തിരിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.. ഏത് രാഷ്ട്രീയ പാർട്ടിയിലേക്ക് ആയിരിക്കും വിജയിക്കുന്നത് എന്നത് ഇതുവരെയും തീരുമാനമായിട്ടില്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്.

കോൺഗ്രസ് രാഷ്ട്രീയപാർട്ടിയിൽ വിജയിച്ചേ ഉള്ള സാധ്യതയാണ് കൂടുതൽ മുന്നിൽ ഉള്ളത് എന്നും പലരും പറയുന്നുണ്ട് വ്യക്തമായ രീതിയിൽ ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല വിജയ് ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും ഒന്നും തന്നെ തുറന്നു പറയുകയും ചെയ്തിട്ടില്ല അദ്ദേഹത്തിന്റെ ആരാധകരെല്ലാം വലിയ ആകാംക്ഷയിൽ തന്നെയാണ് ഇപ്പോൾ കാത്തിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ചേരുവാൻ വേണ്ടി തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് വരെ പെട്ടെന്ന് ആക്കിയിട്ടുണ്ട് വിജയ് എന്നും അറിയാൻ സാധിക്കുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply