വിജയ് ദേവരകൊണ്ടയും രശ്മിത മന്ദാനയുമായി സീക്രട്ട് ഡേറ്റിംഗിൽ ! കയ്യോടെ പൊക്കിയത് ഇങ്ങനെ

സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് രശ്മിക മന്ദന. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ സീതാരാമം എന്ന ചിത്രത്തിലും വളരെ മികച്ചൊരു കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിച്ചത്. രശ്മികയ്ക്കൊപ്പം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ഒരു ഗോസിപ്പ് നടൻ വിജയ് ദേവരകൊണ്ടയെ കുറിച്ചാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പലതവണ വന്നിരുന്നു. ഇപ്പോൾ രശ്മിക മാലിദ്വീപിൽ നിന്നുള്ള തന്റെ അവധിക്കാല ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് രശ്മിക അവധിക്കാലം ആഘോഷിക്കുന്നത് എന്നാണ് പ്രേക്ഷകർ സംശയിച്ചു കൊണ്ടിരിക്കുന്നത്. അവധി ആഘോഷിക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. വിജയ് ദേവരകൊണ്ടേയ്ക്ക് ഒപ്പം ആണ് നടി എന്നതിനുളള തെളിവുകളും ആരാധകർ പറയുന്നു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് വിമാനത്താവളത്തിൽ വിജയിയെ കണ്ട സമയത്ത് വിജയ് വച്ചിരുന്ന അതെ സൺഗ്ലാസ് ആണ് ഇപ്പോൾ പങ്കുവെച്ച് ചിത്രങ്ങളിൽ രശ്മിക വച്ചിരിക്കുന്നത്. ഒരു ആരാധകൻ കമന്റ് ആയി ചെയ്തിരിക്കുന്നത് വിജയ് ദേവരകൊണ്ട ആണോ ചിത്രം എടുത്തത് എന്ന് ആണ്. മറ്റൊരാൾ എഴുതിയിരിക്കുന്നത് കഴിഞ്ഞദിവസം വിജയ് ഇതേ ഗ്ലാസ്‌ ഉപയോഗിച്ചു എന്നായിരുന്നു. ഇപ്പോൾ അത് തന്നെ രശ്മികയും ധരിച്ചിരിക്കുന്നു. അതിനർത്ഥം ഇരുവരും മാലിദ്വീപിൽ ആണ് എന്ന് തന്നെയല്ലേ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഒരിക്കൽപോലും പൊതുവേദികളിൽ തുറന്നു പറഞ്ഞിട്ടില്ല.

പലപ്പോഴും പലതരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നപ്പോഴും ഇക്കാര്യം നിഷേധിക്കുകയായിരുന്നു ഇവർ ചെയ്തത്. എന്നാൽ പരസ്പരം തങ്ങൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിൽ രശ്മിക തുറന്നു പറഞ്ഞു സോഷ്യൽ മീഡിയ എന്താണ് സംഭവിക്കുന്നത് എന്ന് താൻ കാണുന്നുണ്ട്. കുറച്ച് വീഡിയോകൾ കാണുക അത് വളരെ മനോഹരമാണ് എന്ന് തോന്നുന്നു. പക്ഷേ താനും വിജയും ഒന്നും ഇത് ചർച്ച ചെയ്തിട്ടില്ല. ഞങ്ങൾ 15 പേരടങ്ങുന്ന ഒരു സംഘം ഉണ്ട്.

ഒരു അവസരം നൽകിയാൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരിക്കാറുണ്ട്. ഞങ്ങൾ അഭിനേതാക്കളാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സുഹൃത്തുക്കളും ഒരുപോലെ പ്രധാനവുമാണ്. അതാണ് ഞങ്ങളെ നിലനിർത്തുന്നത് . മലയാളത്തിൽ പോലും നിരവധി ആരാധകരാണ് രശ്മികയ്ക്കും വിജയിക്കും ഉള്ളത്. ഇരുവരും ഒരുമിച്ച് എത്തിയാൽ അത് പ്രേക്ഷകർക്ക് സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയമായി മാറിയിട്ടുമുണ്ട്. ഡിയർ കോമ്രേഡ്, ഗീതാഗോവിന്ദം പോലെയുള്ള ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകർ ഈ കൂട്ടുകെട്ട് ഏറ്റെടുത്തത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply