എന്റെ വയറിന്റെ ഷേപ്പ് ആലില സ്റ്റൈൽ അല്ല ! തുറന്ന് പറഞ്ഞു വിദ്യ ബാലൻ

vidya balan

നിരവധി ആരാധകരുള്ള ബോളിവുഡ് താര സുന്ദരിയാണ് വിദ്യ ബാലൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനൊപ്പം “ചക്രം” എന്ന മലയാള സിനിമയിലൂടെ ആയിരുന്നു വിദ്യ ബാലന്റെ സിനിമയി അരങ്ങേറ്റം. എന്നാൽ “ചക്രം” എന്ന മലയാള സിനിമ പകുതി വഴിക്ക് വെച്ച് മുടങ്ങി പോവുകയായിരുന്നു. ശേഷം ബോളിവുഡിലെ സൂപ്പർ നായികയായി മാറുകയായിരുന്നു വിദ്യ. മികച്ച കഥാപാത്രങ്ങളിലൂടെ തന്റേതായ സ്ഥാനം ബോളിവുഡിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

ഇന്ത്യ ഒട്ടാകെ ആരാധകരെ നേടിയെടുത്ത ഒരു താരമാണ് മലയാളി കൂടിയായ വിദ്യ ബാലൻ. എന്നാൽ ഇന്ന് കാണുന്ന താരപദവി നേടിയെടുക്കാൻ ഒരുപാട് വെല്ലുവിളികൾ താരം നേരിടേണ്ടി വന്നു. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതം ആണ് വിദ്യയുടേത്. പലപ്പോഴും വിദ്യ ബാലന്റെ നിലപാടുകൾ ചർച്ച ചെയ്യപ്പെടാറുമുണ്ട്. തന്റെ സിനിമകൾക്ക് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും വിമർശനങ്ങൾ മാത്രമാണ് നടിയെ തേടി എത്തിയിട്ടുള്ളത്.

എന്നാൽ അതെ ശരീരം വെച്ച് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തന്റെ സ്ഥാനം ഊന്നിയുറപ്പിക്കാനും നടിക്ക് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ കരിയറിൽ വിജയ സ്ഥാനങ്ങൾ ഓരോന്നായി നേടിയെടുക്കുമ്പോഴും നടിക്കെതിരെ വന്നിരുന്ന വിമർശനങ്ങൾ ചെറുതൊന്നും ആയിരുന്നില്ല. ബോഡി ഷേമിങ്ങാണ് താരം ഏറെ നേരിട്ടുള്ള വിമർശനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നാൽ അത്തരത്തിലുള്ള ബോഡി ഷേമിങ് പരിഹാസങ്ങളെ താൻ ഒരിക്കലും മുഖവിലക്ക് എടുക്കാറില്ലെന്ന് താരം തന്നെ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.

താൻ എങ്ങനെയാണോ ആ രീതിയിൽ തന്നെ സ്നേഹിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്നും സന്തോഷത്തോടെ ജീവിക്കാൻ ഇപ്പോൾ തനിക്ക് സാധിക്കുന്നുണ്ട് എന്നും വിദ്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതു കൊണ്ടു തന്നെ മറ്റുള്ളവർ തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങൾ തന്നെ ബാധിക്കുന്നതേയില്ല എന്നായിരുന്നു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിദ്യാബാലൻ പറഞ്ഞത്. തനിക്ക് ആലില വയർ അല്ല ഉള്ളതെന്ന് വിദ്യ വെട്ടിത്തുറന്നു പറഞ്ഞു.

താനൊരു ഗർഭിണി ഒന്നും അല്ലെന്നും അത് തുറന്നു പറയാൻ തനിക്ക് ഒരു നാണക്കേടും തോന്നുന്നില്ലെന്നും വിദ്യാ ബാലൻ അന്ന് പറഞ്ഞിരുന്നു. ശരീരത്തോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ താനൊരു ഗർഭിണിയാണെന്ന് മറ്റുള്ളവർക്ക് തോന്നുന്നു എന്നും അങ്ങനെയാണെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും അക്കാര്യത്തിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ല എന്നും വിദ്യ ബാലൻ കൂട്ടിച്ചേർത്തു. മികച്ച നടിക്ക് ഉള്ള ദേശീയ പുരസ്‌കാരം അടക്കം 7 ഫിലിം ഫെയർ അവാർഡുകളും സ്വന്തമാക്കിയ താരം ആണ് വിദ്യ ബാലൻ. 2014ൽ ഇന്ത്യൻ ഗവൺമെന്റ് പത്മശ്രീ നൽകിയും താരത്തിനെ ആദരിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply