14 വർഷമായി തുടരുന്ന ദാമ്പത്യം – സന്തോഷം പങ്കുവെച്ചു വിധു പ്രതാപ് !

മലയാളസിനിമ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു ഗായകനാണ് വിധു പ്രതാപ്. ഇന്ന് താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. നിരവധി ആരാധകരാണ് താരത്തിന് യൂട്യൂബ് ചാനലിൽ സബ്സ്ക്രൈബ്സായി ഉള്ളത്. വിധുവിന്റെ സ്വരത്തിൽ മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ വേണ്ടിയാണ് ഈ ആരാധകരെല്ലാം തന്നെ ഇവിടെ എത്തുന്നത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം മുതലാണ് വിധുവിന്റെ ശബ്ദം പ്രേക്ഷകർ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാൽ നമ്മൾ എന്ന ചിത്രമായിരുന്നില്ല വിധുവിന്റെ ആദ്യചിത്രമെന്നത്. വിധുവിനെ പോലെ തന്നെ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ ഉള്ള ഒരു താരമാണ് വിധുവിന്റെ ഭാര്യ ദീപ്തിയും.

വിധു ഒരു മികച്ച ഗായകൻ ആണെങ്കിൽ ദീപ്തി ഒരു മികച്ച നർത്തകിയാണ്. വിധുവിന്റെ ഗാനവും ദീപ്തിയുടെ ചുവടുകളും കൂടിച്ചേരുമ്പോൾ അതിന് ആരാധകർ ഏറെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാതൃകാ ദമ്പതിമാർ എന്നാണ് ഇവരെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. 2008 ആഗസ്റ്റ് 20 നായിരുന്നു ഇവർ വിവാഹിതരായിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ മാസം ഇവർ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവരുടെ വിവാഹ വാർഷികത്തിന്റെ ഒരു കുറിപ്പ് ആയിരുന്നു ഇത്. ഇവരുടെ പുതിയ സന്തോഷം തന്നെയാണ് ഈ കുറിപ്പിലൂടെ ഇവർ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ വിവാഹവാർഷികത്തെക്കുറിച്ച് മനോഹരമായ ഒരു വീഡിയോ പങ്കുവെച്ചാണ് ഇപ്പോൾ ഇവർ എത്തിയിരിക്കുന്നത്. കുറേ ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഇവർ പങ്കുവച്ചിരിക്കുന്നത്.

കൊണ്ടും കൊടുത്തും അങ്ങനെ 14 വർഷങ്ങൾ. തരാനും വാങ്ങാനും ഇനിയും കൂടെയുണ്ടാകും. ഇങ്ങനെയാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിധു ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. ജീവിതത്തിലെ ഏത് ഗൗരവമേറിയ കാര്യത്തെയും നർമ്മത്തിന്റെ മേമ്പൊടിയോടെ ആണ് ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുള്ളത്. ഇപ്പോൾ 14 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഈ ദാമ്പത്യം ജീവിതത്തിനിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളെ കുറിച്ചും പിണക്കങ്ങളെ കുറിച്ചും നർമ്മത്തിന്റെ മേമ്പൊടിയോടെ തന്നെ പറഞ്ഞിരിക്കുകയാണ്.

ഈ വാക്കുകൾ വളരെ പെട്ടെന്നാണ് വൈറൽ ആയി മാറിയത്. നിരവധി ആളുകളാണ് ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ വ്യത്യസ്തമായ രീതിയിലുള്ള വീഡിയോകളാണ് ഇവർ പുറത്തു വിടുന്നത്. പലപ്പോഴും ഇതിൽ ചില സ്കിറ്റുകളും ഉൾപ്പെടുത്താറുണ്ട്. വിധുവും ദീപതിയും ഒരുമിച്ചു ചേർന്ന് ചെയ്യുന്ന സ്കിറ്റിന് ആരാധകർ നിരവധിയാണ്. അടുത്ത കാലത്തായിരുന്നു വിധുവിന്റെയും ദീപ്തിയുടെയും ഒരു നൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വിധു പാടുന്നതിന് അനുസരിച്ച് ദീപ്തി നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply