നസീർ സംക്രാന്തിയുമായി ഒളിച്ചോടിയ സംഭവം ഏറെ വേദനിപ്പിച്ചു – സുബിയുടെ അന്നത്തെ വാക്കുകൾ ഇതായിരുന്നു !

nazeer sankrathi and subi

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ആരാധകലോകം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. ആലുവയിലെ രാജഗിരി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. “സിനിമാല” എന്ന ഹാസ്യ പരിപാടിയിലൂടെ മിനിസ്ക്രീനിലേക്ക് കടന്നു വന്ന താരം ഒരു നടി മാത്രമല്ല മികച്ച അവതാരക കൂടി ആയിരുന്നു.

സമൂഹമാധ്യമങ്ങളിൽ നിറയെ സുബി സുരേഷിനെ കുറിച്ചുള്ള ഓർമ്മകളും ആദരാഞ്ജലി കുറിപ്പുകളും ആണ് നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റെ പഴയകാല വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ്. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിയോഗമായി പോയി സുബിയുടെത് എന്ന് എല്ലാവരും ഒന്നടങ്കം പറയുന്നു. ഇപ്പോൾ ഇതാ മുമ്പ് പല അഭിമുഖങ്ങളിലും സുബി പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആവുന്നത്.

എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ആയിരുന്നു എപ്പോഴും താൻ വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട് എന്ന് സുബി സുരേഷ് പറഞ്ഞത്. അവിവാഹിതയായ സുബി വിവാഹിതയായി എന്നും ഒളിച്ചോടി എന്നും ഉള്ള വാർത്തകളായിരുന്നു ഏറ്റവും കൂടുതൽ ഇടം പിടിച്ചിരുന്നത്. സുബിയുടെ സഹപ്രവർത്തകനും നടനും ആയ നസീർ സംക്രാന്തിയുടെ ഒപ്പം സുബി ഒളിച്ചോടിയിട്ടുണ്ടെന്ന് വരെ കഥകൾ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ എല്ലാം തമാശ ആയി എടുത്തു എങ്കിലും പിന്നീട് വീട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി.

അങ്ങനെ നടനും മിമിക്രി താരവും ആയ നസീർ സംക്രാന്തിയുടെ കൂടെ സുബി സുരേഷ് ഒളിച്ചോടി പോയി എന്ന കഥയിലെ സത്യാവസ്ഥ താരം വെളിപ്പെടുത്തി. ഇടക്കിടയ്ക്ക് സുബിയുടെ പേരിൽ പല വിവാദങ്ങളും വരാറുണ്ട്. വിവാഹിതയായി, ഒളിച്ചോടി തുടങ്ങി ഒരുപാട് വാർത്തകൾ വന്നിരുന്നു. നസീർ സംക്രാന്തിക്കൊപ്പം സുബി സുരേഷ് ഒളിച്ചോടി എന്ന വാർത്ത ഒട്ടും സഹിക്കാനായില്ല എന്ന് സുബി സുരേഷ് പലപ്പോഴും പറഞ്ഞിരുന്നു.

അദ്ദേഹം നല്ല ആർട്ടിസ്റ്റും കലാകാരനും ഒക്കെയാണ് പക്ഷേ ആളുകൾ ഇങ്ങനെയൊക്കെ പടച്ചുണ്ടാക്കുന്നുണ്ടല്ലോ എന്നോർത്ത് ഒരുപാട് വിഷമം തോന്നി എന്ന് താരം പങ്കുവെച്ചു. ഒരു പരിപാടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന് പറഞ്ഞ് ഇറങ്ങിയ ചിത്രം വച്ചിട്ടായിരുന്നു സുബി ഒളിച്ചോടി എന്ന് പലരും പങ്കുവെച്ചത്. ഇതു സത്യമാണോ എന്നറിയാൻ വീട്ടിലേക്ക് നൂറുകണക്കിന് ഫോൺ കോളുകൾ വന്നെന്നും സുബി കൂട്ടിച്ചേർത്തു. ഇത്തരം വാർത്തകളുടെ സത്യം അറിയാൻ വിളിക്കുന്നവരാരും നമ്മൾ പട്ടിണി കിടക്കുവാണോ എന്ന് അന്വേഷിക്കാൻ ഒരിക്കലും വിളിക്കാറില്ല.

അസുഖമായി കിടന്ന സമയത്ത് പോലും ഒരു മനുഷ്യൻ പോലും അങ്ങനെ വിളിച്ചിട്ടില്ല. നസീറും ആയിട്ടുള്ള ബന്ധം എന്താണെന്ന് അമേരിക്കയിൽ നിന്ന് വരെ വിളിച്ചു ചോദിച്ചവരുണ്ടെന്ന് സുബി പറയുന്നു. വീടിന്റെ അടുത്തുള്ളവർ രാവിലെ തന്നെ എന്തൊക്കെയുണ്ട് എന്ന് ചോദിച്ചു വരുമ്പോൾ സുബി ഒളിച്ചോടി പോയോ എന്ന് അറിയാൻ വന്നതാണെങ്കിൽ അവൾ മുകളിൽ കിടന്നുറങ്ങുന്നുണ്ട്, ഒരു 12 മണിയാവുമ്പോൾ എഴുന്നേറ്റു വരും എന്നായിരുന്നു വീട്ടുകാർ മറുപടി നൽകിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply