സന്യാസിമാരെ കുറിച്ചുള്ള നവ്യ നായരുടെ പരാമർശം യോഗയിലെ “വസ്ത്രധൗതി” എന്ന ക്ഷാളനക്രിയയെ കുറിച്ച്…താരത്തിനെ പിന്തുണച്ച് കുറിപ്പുമായി വെള്ളാശേരി ജോസഫ് !

“ഇഷ്ടം” എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് നവ്യ നായർ. സിനിമയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ കലോത്സവ വേദികളിലൂടെ മലയാളികൾക്ക് സുപരിചിതമായ താരം ദിലീപിന്റെ നായികയായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും നായികയായ നവ്യ നായർ വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

വി കെ പ്രകാശ് സംവിധാനം ചെയ്ത “ഒരുത്തി” എന്ന ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. അടുത്തിടെ നവ്യ നായർ നൽകിയ അഭിമുഖങ്ങൾ എല്ലാം ശ്രദ്ധേയമായിരുന്നു. ശക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ആയിരുന്നു തന്റെ അഭിമുഖങ്ങളിലൂടെ താരം പങ്കു വെച്ചത്. ഇതിനിടയിൽ താരം അടുത്തിടെ പറഞ്ഞ ചില പരാമർശങ്ങൾ വ്യാപകമായ ട്രോളുകൾക്ക് കാരണമായിരുന്നു.

പണ്ട് കേട്ടിട്ടുള്ള കഥ എന്നപോലെ സന്യാസിമാർ ആന്തരിക അവയവങ്ങൾ പുറത്തേക്ക് എടുത്ത് കഴുകി വൃത്തിയാക്കി അകത്തുവയ്ക്കും എന്ന് നവ്യ നായർ പറഞ്ഞത് വ്യാപകമായ ട്രോളിന് ഇടയായിരിക്കുകയാണ്. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ഈ പരാമർശം താരം നടത്തിയത്. എന്നാൽ നവ്യ പറഞ്ഞത് ശരിയാണെന്നും അതിന്റെ ആധികാരിതയെ കുറിച്ച് വിശദീകരണവുമായി താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് വെള്ളാശേരി ജോസഫ്.

യോഗയിലെ “വസ്ത്രധൗതി” എന്ന ക്ഷാളന ക്രിയയെ കുറിച്ചാണ് താരം സംസാരിച്ചത് എന്നും അദ്ദേഹം കുറിപ്പിലൂടെ പങ്കുവെച്ചു. ആന്തരിക അവയവങ്ങൾ പുറത്തേക്ക് എടുത്ത് കഴുകി വൃത്തിയാക്കി അകത്തേക്ക് വെക്കുന്നു എന്ന് നവ്യ ഉദ്ദേശിച്ചത് യോഗയിലെ വസ്ത്രദൗതി എന്ന ക്ഷാളനക്രിയയെ ആണെന്നും ഇതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ പലർക്കും ഉണ്ട് എന്നും വെള്ളാശ്ശേരി ജോസഫ് പറയുന്നു. ആറു മീറ്ററോളം നീളമുള്ള ഒരു വെള്ള റിബൺ ആണ് വസ്ത്ര ധൗതിക്ക് വേണ്ടി ഉപയോഗിക്കുന്നത്.

ചെറു ചൂടുള്ള ഉപ്പു വെള്ളത്തിന്റെ കൂടെ ഒരറ്റം കയ്യിൽ പിടിച്ചു കൊണ്ട് ആ വെള്ള റിബൺ വിഴുങ്ങുകയാണ് പതിവ്. പിന്നീട് വസ്ത്രധൗതിയിലൂടെ പതുക്കെ പുറത്തേയ്ക്ക് വലിച്ചെടുക്കുന്നതാണ് ക്രിയ. ഗ്യാസ്ട്രബിൾ, അസിഡിറ്റി പോലുള്ള അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ ശുദ്ധീകരണക്രിയ ഉത്തമമാണ്. വമനദൗതി എന്ന ശർദ്ദിപ്പിക്കുന്ന രീതി ചെയ്യുന്നതിനേക്കാൾ നല്ലത് ആണ് ഈ ക്രിയ. അല്ലാതെ ശരീരത്തിലെ അവയവങ്ങൾ വലിച്ചു പുറത്തേക്ക് എടുക്കുന്നതല്ല ഉദ്ദേശിക്കുന്നത്.

ആയുർവേദത്തിലും പഞ്ചകർമ്മ ചികിത്സയിലും എല്ലാം ഇത്തരം വമനം ഉണ്ടെങ്കിലും യോഗയിൽ വ്യക്തി തന്നെ കൂടുതൽ പ്രയത്നം എടുക്കുന്നു. യോഗയെ കുറിച്ചും ക്ഷാളന ക്രിയയെ കുറിച്ചും ഒരുപാട് തെറ്റിദ്ധാരണകളാണ് സാധാരണ ജനങ്ങൾക്കുള്ളത്. വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരം തെറ്റിദ്ധാരണകളിൽ വീണുപോകുന്നു. നവ്യ നായർ ഒരു വിവരക്കേട് പറഞ്ഞെങ്കിൽ അതിനേക്കാൾ വലിയ വിവരക്കേടുകൾ ആണ് മറ്റുള്ളവർ പറയുന്നത് എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply