ഇളയദളപതി വിജയുടെ വാരിശിൽ ചിമ്പു പാടിയതിനു പ്രതിഫലം കൊടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് കണ്ടോ ? ഇതാണ് റിയൽ അണ്ണൻ സ്നേഹം എന്ന് ആരാധകർ

chimbu and vijay

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വാരിശ്. വംശി പൈഡിപ്പള്ളി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്താന യാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ വിജയ് തന്നെ പാടി അഭിനയിച്ച ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു. ഈയിടെ ചിത്രത്തിലെ രണ്ടാമത്തെ പാട്ടായ തീ തലപതി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു.

തീ തലപതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ തന്നെ സൂപ്പർതാരമായ സിലമ്പരസൻ എന്ന ചിമ്പു ആണ്. ഗാനം ഇതിനോടകം നിരവധി ആരാധകർ ആണ് ഏറ്റെടുത്തു കഴിഞ്ഞത്. എന്നാൽ ഇപ്പോഴിതാ വാരിസിൽ ചിമ്പു പാടിയത് പ്രതിഫലം വാങ്ങാതെയാണ് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് തമനാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് ദളപതി വിജയ് ഈ വാർത്ത വെളിപ്പെടുത്തിയത്.

തീ തലപതി എന്ന ട്രിബ്യൂട്ട് ഗാനം ആലപിച്ചതിന് ചിമ്പുവിനോട് വിജയ് നന്ദിയും രേഖപ്പെടുത്തി. സിമ്പു.. സിമ്പു.. സിമ്പു.. വളരെ നന്ദി എന്നായിരുന്നു വിജയുടെ വാക്കുകൾ. വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിശ്. ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശരത് കുമാർ, ശാന്ത, ഖുശ്ബു, സംഗീത, യോഗി ബാബു, സംയുക്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവിതപ്പിച്ചിട്ടുണ്ട്.ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദിൽ രാജുവും സിരീഷും ചേർന്നാണ് വാരിഷ് നിർമ്മിച്ചത്. പൊങ്കലിന് ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ട്. ശേഷം വാരിസിലെ എല്ലാ ഗാനങ്ങളും ഇപ്പോൾ ജൂക്ബോക്സ് പുറത്തു വിട്ടിരിക്കുകയാണ്. എല്ലാ ഗാനങ്ങളും ഇതിനോടകം വമ്പൻ ഹിറ്റായി മാറുകയും ചെയ്തു. വിജയ് തന്നെ പാടിയ രഞ്ജിതമേ എന്ന ഗാനം ഒക്കെ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു.

ചിത്രത്തിലെ ഗാനങ്ങളുടെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചിരുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ചായഗ്രഹകൻ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. വാരിസ് തികച്ചും ഒരു ഫാമിലി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ദളപതി വിജയുടെ 66മത്തെ ചിത്രമാണ് വാരിസ്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ഈ ചിത്രം എത്തുക.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply