കഴിഞ്ഞ മൂന്നു വിവാഹങ്ങളും വൻ പരാജയം എന്ന് തുറന്നു സമ്മതിച്ചു വനിത വിജയകുമാർ ! അടുത്ത വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞു താരം

“ഹിറ്റ്ലർ ബ്രദേഴ്സ്” എന്ന മലയാള സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് വനിത വിജയകുമാർ. പ്രശസ്ത നടൻ വിജയ് കുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വനിതയുടെ സഹോദരികൾ ആയ പ്രീതയും ശ്രീദേവിയും തെന്നിന്ത്യൻ സിനിമ നടിമാർ ആണ്. തമിഴ് സിനിമയിൽ സജീവമായിരുന്ന വനിത, വിജയുടെ നായികയായി “ചന്ദ്രലേഖ” എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.

ബിഗ് ബോസ് തമിഴ് സീസൺ 3ൽ മത്സരാർത്ഥി ആയി എത്തിയതോടെ കൂടുതൽ ആരാധകരെ നേടിയെടുത്തു താരം. വനിതയുടെ വിവാഹ ജീവിതം എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു. വളരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട് താരം. പുനർവിവാഹങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് താരത്തിനെ തേടിയെത്തിയത്. എന്നാൽ വിവാദങ്ങൾ ഒന്നും വക വെക്കാതെ തന്റെ ജീവിതം മനോഹരമായി ആസ്വദിക്കുകയാണ് വനിത.

2000ൽ ആയിരുന്നു നടൻ ആകാശുമായിട്ടുള്ള താരത്തിന്റെ ആദ്യത്തെ വിവാഹം. ഈ ബന്ധത്തിൽ രണ്ടു കുട്ടികൾ ആണ് ഇവർക്കുള്ളത്. പിന്നീട് ആനന്ദ ജയ് എന്ന ബിസിനസ്സുകാരനെ 2007ൽ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകളുണ്ട് ഇവർക്ക്. ഏറ്റവും ഒടുവിൽ 2020 ലായിരുന്നു പീറ്റർ പോളിനെ വിവാഹം കഴിച്ചത്. പീറ്റർ പോളുമായുള്ള വിവാഹത്തിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മൂന്നു മാസത്തെ ദാമ്പത്യത്തിന് ശേഷം പീറ്റർ പോളുമായുള്ള വിവാഹബന്ധം വേർപെടുത്തുകയായിരുന്നു വനിത.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോഴിതാ മൂന്ന് വിവാഹങ്ങളും പരാജയപ്പെട്ട താരം ഇനി അടുത്ത വിവാഹത്തിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ് ശ്രദ്ധേയമാകുന്നത്. വനിതയ്ക്ക് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു വിവാഹം. അത് വിവാഹം ജീവിതം അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ എന്ന് താരം പറയുന്നു. അതുകൊണ്ടാണ് ആദ്യ വിവാഹം പരാജയപ്പെട്ടിട്ടും വിവാഹം കഴിച്ചത്.

കുട്ടികൾ വേണം എന്ന് വനിതയ്ക്ക് ഉണ്ടായിരുന്നു. അതിനാണ് വിവാഹം കഴിച്ചത്.ഇനിയൊരു വിവാഹത്തിനെ കുറിച്ച് ആലോചിക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല താനെന്നും വനിത പറയുന്നു. ആദ്യ രണ്ടു വിവാഹങ്ങളിലായി ശ്രീഹരി, ജയനിത, ജോവിക എന്നീ മൂന്നു മക്കളാണ് താരത്തിനുള്ളത്. മകൻ ശ്രീഹരി അമ്മയിൽ നിന്നും അകന്നാണ് കഴിയുന്നത്. പൊതുവേ ആൺമക്കൾ അമ്മമാരുടെ കാര്യത്തിൽ സ്വാർത്ഥരാണ്. അമ്മയ്ക്ക് മറ്റൊരു ബന്ധം ഉണ്ടാകുന്നത് ആൺ മക്കൾക്ക് സഹിക്കില്ല. അമ്മയെ അവർ കൂടുതൽ ഇഷ്ടപ്പെടുന്നത് കൊണ്ട് ആണ് ഇങ്ങനെ.

തന്റെ മകൻ അങ്ങനെ അല്ല എന്നായിരുന്നു വനിത കരുതിയത്. എന്നാൽ കുടുംബം മകനെ തന്നിൽ നിന്നും അകറ്റുകയായിരുന്നു എന്ന് വനിത പറഞ്ഞു. മകൾ ജയയ്ക്ക് 14 വയസ്സാണ് ഇപ്പോൾ. ഹൈദരാബാദിലാണ് മകൾ ഇപ്പോൾ കഴിയുന്നത്. ഞാൻ അച്ഛന്റെ കൂടെ പോകുന്നതിനു കുഴപ്പമുണ്ടോ എന്ന് മകൾ ചോദിച്ചപ്പോൾ ദയവായി പോകൂ എന്നായിരുന്നു വനിത പറഞ്ഞത്. അച്ഛൻ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അച്ഛന് ഒപ്പം നിൽക്കാൻ ഒരു നല്ല മകൾക്ക് മാത്രമാണ് കഴിയുള്ളൂ. മകളെ എല്ലാ ദിവസവും വീഡിയോ കോൾ വിളിക്കാറുണ്ട് എന്നും ഇടയ്ക്ക് പോയി കാണാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply