വാണി വിശ്വനാഥ് ചെയ്യണ്ട കഥാപാത്രം സംവിധായകനോട് ആവശ്യപ്പെട്ടു മഞ്ജു വാര്യർ തട്ടിയെടുത്തു – ഒടുവിൽ സംഭവിച്ചത് കണ്ടോ

മലയാള സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട രണ്ട് നടിമാരാണ് ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ ആയ വാണി വിശ്വനാഥും. മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് വിവാഹ മോചനത്തിന് ശേഷം രണ്ടാമതൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോൾ സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ് മഞ്ജു വാര്യർ. എന്നാൽ വാണി വിശ്വനാഥ് നടനായ ബാബുരാജിനെ വിവാഹം കഴിച്ചതിനുശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഇപ്പോൾ നല്ല ഒരു കുടുംബിനിയായി മുന്നോട്ട് പോവുകയാണ് വാണി. വാണിയുടെ വർക്കൗട്ട് ചെയ്യുന്ന നിരവധി ചിത്രങ്ങൾ ബാബുരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മഞ്ജു വാര്യർ വാണി വിശ്വനാഥനെ കുറിച്ച് ഒരു അഭിമുഖത്തിനിടെ പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വാണി വിശ്വനാഥ് അഭിനയിക്കാൻ തീരുമാനിച്ച ഒരു സിനിമയിലെ കഥാപാത്രത്തെ മഞ്ജു വാര്യർ കൈക്കലാക്കിയ കഥയാണ് മഞ്ജു പറഞ്ഞത്.

1996 ൽ സിബി മലയിൽ സംവിധാനം ചെയ്ത കളിവീട് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇറങ്ങിയിരുന്നു. കളിവീട് എന്ന ചിത്രത്തിൽ ആയിരുന്നു മഞ്ജുവാര്യർ ആദ്യമായി ഭാര്യ വേഷം അണിഞ്ഞത്. ഈ ചിത്രത്തിൻ്റെ രചന ശശിധരൻ ആറാട്ടായിരുന്നു. ഈ സിനിമയിൽ മഞ്ജു വാര്യറും വാണി വിശ്വനാഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ കുടുംബ നായകൻ എന്നറിയപ്പെടുന്ന ജയറാമും ഈ സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നു.

ക്രിസ്മസ് റിലീസായിട്ട് ആയിരുന്നു കളിവീട് എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഈ ചിത്രത്തിൽ മൃദുല എന്ന വീട്ടമ്മയായിട്ടായിരുന്നു മഞ്ജു വാര്യർ അഭിനയിച്ചത്. ഈ ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിൻ്റെ ശരിയായ അഭിനയം പുറത്തുവന്നത് എന്ന പ്രത്യേകതയും ഉണ്ട്. അത്രയും നാൾ അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രത്തിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു കളിവീടിലെ മൃദുല എന്ന കഥാപാത്രം. വെറും 18 വയസ്സായിരുന്നു ആ സമയത്ത് മഞ്ജുവിന്.

എന്നാൽ ഈ സിനിമയിലെ നായികാ കഥാപാത്രം മഞ്ജു ചോദിച്ചു വാങ്ങിയതാണ് എന്നാണ് പറഞ്ഞത്. കളിവീടിൽ വാണി വിശ്വനാഥ് അഭിനയിച്ച യാമിനി എന്ന കഥാപാത്രം ആയിരുന്നു മഞ്ജുവിന് തീരുമാനിച്ചത്. എന്നാൽ മൃദുല എന്ന കഥാപാത്രത്തെ കുറിച്ച് അറിഞ്ഞ മഞ്ജു വാര്യർ തനിക്ക് മൃദുല എന്ന കഥാപാത്രം മതി എന്ന് സംവിധായകനോട് പറയുകയായിരുന്നു. ജഗദീഷ്, ഇന്നസെൻ്റ്, കൽപ്പന, സുനിത, കൊച്ചിൻ ഹനീഫ തുടങ്ങിയവരൊക്കെ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply