ഡ്രൈവറെ രക്ഷപെടാൻ സഹായിച്ചവരെയും ഡ്രൈവർ ജോമോനെയും തന്ത്രപരമായി പിടികൂടി പോലീസ് ! ന്യായം പറഞ്ഞു ജോമോൻ

വടക്കാഞ്ചേരി 9 പേരുടെ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ പിടികൂടി പോലീസ്. വക്കീലിനെ കണ്ടു രക്ഷപെടാൻ വേണ്ടി ശ്രമിച്ച ജോമോനെയും സഹായി സംഘത്തെയും പോലീസ് തന്ത്രപരമായി ആണ് പിടികൂടിയത്. ഇന്നലെ രാത്രി 11 30 ഓടെ 97 കിലോമീറ്റർ വേഗതയിൽ എറണാകുളത്ത് നിന്നും ഊട്ടിയിലേക്ക് പോയ വിനോദയാത്ര ബസ്സ് ആണ് കൊട്ടാരക്കര ഡിപ്പോയുടെ കോയമ്പത്തൂർ ബസ് ആയ കെ എസ് ആർ ടി സി ബസ്സിനെ ആണ് പിറകിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിലും കെ എസ് ആർ ടി സി ബസ്സിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് വലിയ ഒരു അപകടം ആയി മാറാതിരുന്നത്.

കൃത്യസമയത്ത് ബ്രേക്ക് പിടിച്ചു കെ എസ് ആർ ടി സി ബസ്സിനെ കൺട്രോളിൽ നിർത്താൻ സാധിച്ചത് അപകടത്തിന്റെ വ്യാപ്തി ചുരുക്കാൻ സാധിച്ചു. എന്നിട്ടും നമുക്ക് വിലപ്പെട്ട 9 ജീവനുകൾ ആണ് നഷ്ടമായത്. കെ എസ് ആർ ടി സി ബസ്സിന്റെ പിറകു വശത്ത് ഇരുന്ന മൂന്ന് പേരും വിനോദയാത്രക്ക് പോയ 5 കുട്ടികളും ഒരു അധ്യാപകനും ആണ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുന്നത്.

വാഹനം അമിത വേഗത്തിൽ ആയിരുന്നു എന്ന് വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികളുടെ മൊഴിയിൽ നിന്നും വ്യക്തമാണ്. അമിത വേഗത്തിൽ ബസ് കെ എസ് ആർ ടി സി ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവേ കെ എസ് ആർ ടി സി ബസ്സിന്റെ പിറകിലായി വലതു വശത്ത് വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് ഇടിക്കുകയും ഇതോടെ വിനോദയാത്ര പോയ ബസിന്റെ ഡ്രൈവർ ആയ ജോമോന്റെ മുഴവൻ കണ്ട്രോളും പോവുകയും ബസ്സ് ഇടതു വശത്തേക്ക് വേഗത്തിൽ സഞ്ചരിച്ചു ചതുപ്പിലേക്ക് മറിയുകയായിരുന്നു.

വടക്കാഞ്ചേരി വാഹനപകടത്തിൽ ജീവൻ നഷ്ട്ടമായവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്നും കൊടുക്കുവാൻ ഉത്തരവിറങ്ങി. നിയമങ്ങൾ പാലിക്കപ്പെടേണ്ട ആവശ്യകതയും രാത്രിയിലെ അശ്രദ്ധമായ വാഹനം കൈകാര്യം ചെയ്ത വിധവും വിലപ്പെട്ട ഒൻപത് ജീവനുകളെ ആണ് ഇല്ലാതാക്കിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply