വിവാഹം ജീവിതം ആദ്യമൊക്കെ വളരെ നല്ലതായിരുന്നു – അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാൻ തുടങ്ങിയതോടെയാണ് എല്ലാം വഷളായത് !

vaikom vijayalakshmi family

ജീവിതത്തിൽ വലിയൊരു പ്രതിസന്ധിഘട്ടത്തെ നേരിട്ടതിനു ശേഷം നല്ലൊരു നിലയിൽ എത്തിയ താരമാണ് വൈക്കം വിജയലക്ഷ്മി. തന്റെ ജീവിതത്തിൽ സംഗീതത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ടായിരുന്ന വൈക്കം വിജയലക്ഷ്മി എപ്പോഴും പറയുകയും ചെയ്യാറുണ്ട്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതായ ഇടം നേടിയെടുക്കാൻ വിജയലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. ജീവിതത്തിൽ ഉൾവെളിച്ചം കൊണ്ടാണ് വിജയലക്ഷ്മിയെ ഇക്കണ്ട സൗഭാഗ്യങ്ങൾ എല്ലാം തന്നെ നേടിയെടുത്തത്.

ഇതിനിടയിൽ വിജയലക്ഷ്മി വിവാഹിത ആവുകയും ചെയ്തു. എന്നാൽ വളരെ പെട്ടെന്ന് തന്നെ വിവാഹം മോചനത്തിലേക്കും വിജയലക്ഷ്മി എത്തിയിരുന്നു. കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് തുണയാവുന്നത് എപ്പോഴും അച്ഛനും അമ്മയും തന്നെയാണ്. അവരുടെ സാന്നിധ്യം അത്രത്തോളം വിജയലക്ഷ്മിയെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ കൊണ്ടുവന്ന് എത്തിക്കുകയും ചെയ്യാറുണ്ട്. വിവാഹിതയായതിനു ശേഷം തനിക്ക് തന്റെ അച്ഛനോടും അമ്മയോടും കൂടുതൽ അടുത്തിടപഴകാൻ സാധിച്ചില്ല എന്നും ഭർത്താവ് അവരിൽ നിന്നും അകലം വയ്ക്കാൻ തന്നെ നിർബന്ധിച്ചിരുന്നു എന്നും അതുകൊണ്ടാണ് വിവാഹമോചനം എന്ന നിലയിൽ എത്തിയതെന്ന് ഒക്കെ വിജയലക്ഷ്മി പറഞ്ഞിരുന്നു.

വൈക്കം വിജയലക്ഷ്മിയുടെ ഭർത്താവ് അനുപായിരുന്നു. ഇപ്പോൾ വിവാഹമോചനത്തിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹ ജീവിതത്തിൽ നിന്നും പിന്മാറിയതിനുശേഷം താൻ സന്തോഷം അനുഭവിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറയുന്നു കട്ടപ്പനയിലെ ഋതിക് റോഷനിൽ ഞാനും റിമി ചേച്ചിയും ഒരുമിച്ചു പാടിയ പാട്ടുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്. വൈക്കം വിജയലക്ഷ്മി സംഗീതത്തിന്റെ എയ്ഞ്ചൽ എന്നാണ് അറിയപ്പെടുന്നത് എന്ന് ഒരിക്കൽ ജയചന്ദ്രൻ സാർ എന്നോട് പറഞ്ഞു.

ജഗദീശ്വരൻ കനിഞ്ഞ് അനുഗ്രഹിച്ച ശബ്ദമാണ് എന്റേത് എന്നായിരുന്നു ദാസേട്ടൻ എന്നോട് പറഞ്ഞത്. ഒരുപാട് രാജ്യങ്ങൾ ഒക്കെ സന്ദർശിച്ചിട്ടുണ്ട്. അവസാനമായി പോയത് മൗറീഷ്യസിലാണ്. അത് നല്ല ഒരു അനുഭവമായിരുന്നു. അവിടെ പരിപാടികൾക്കൊക്കെ പോയത് പോലീസ് എസ്കോർട്ടോടെ ആണ്.അവിടെ മുരുകന്റെ അമ്പലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കാനാണ് പോയത്. എല്ലായിടത്തും നല്ല സ്വീകരണം ആയിരുന്നു ലഭിച്ചത്. ഗോൾഡൻ വോയിസ് ആണ് എന്റേതെന്ന് അവിടെയുള്ളവരെല്ലാവരും പറഞ്ഞു. രണ്ടാഴ്ച അവിടെയായിരുന്നു.

ഇങ്ങനെയൊരു പൊസിഷനിൽ എത്തും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും എന്നാൽ അതിനു വേണ്ടി പ്രയത്നിച്ചിരുന്നു എന്നും പറയുന്നുണ്ട്. വിവാഹം ജീവിതം ആദ്യമൊക്കെ വളരെ നല്ലതായിരുന്നു പിന്നെ അയാളുടെ സ്വഭാവം ഒക്കെ മാറി. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അത് പാടില്ല ഇത് പാടില്ല എന്നൊക്കെ പറഞ്ഞു. ഞാൻ ഇപ്പോഴാണ് ഹാപ്പി ആയത്. ഒരു ലൈഫ് വേണം. അത് വരുമ്പോൾ വരട്ടെ എന്നാണ് ആഗ്രഹം. ഇപ്പോൾ സ്വസ്ഥതയും സ്വാതന്ത്ര്യവും ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply