മദ്രസ വാണങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല – വായടപ്പിക്കുന്ന കമന്റുമായി വൈഗ സുബ്രമണ്യം !

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ് വൈഗ സുബ്രഹ്മണ്യം. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് വൈഗയെ പ്രേക്ഷകർ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. നമ്മുടെ നാട്ടിൽ അരങ്ങേറുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഒക്കെ തന്നെ തന്റേതായി അഭിപ്രായം പറയാൻ താരം എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ എത്തുന്ന കുറിപ്പുകൾ ഒക്കെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ അടക്കം ഈ കുറിപ്പുകൾ ഏറ്റെടുക്കുകയാണ് ചെയ്യാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു ബോളിവുഡ് നടൻ പ്രസ്താവന നടത്തിയിരുന്നു. ബോളിവുഡ് നടി ഉർഫി ജാവേദിനെ കുറിച്ച് ആയിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത്.

എപ്പോഴും വസ്ത്രങ്ങളിൽ പരീക്ഷണം നടത്തുന്ന നടിയാണ് ഇവർ എന്ന് മാത്രമല്ല വളരെ ഗ്ലാമർ ആയിട്ടാണ് ഇവർ പ്രത്യക്ഷപ്പെടുന്നത് എന്നും ഇവർക്കെതിരെ ഫത്വ പുറപ്പെടുവിക്കണമെന്നും താരം പറഞ്ഞിരുന്നത്. നടിയുടെ വേഷം ഇസ്ലാമികമല്ല എന്നായിരുന്നു ആരോപണവും. ഇയാൾ ഫത്വ പുറപ്പെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത്. ഇതിനേ എതിർത്ത് ജസ്ല മാടശ്ശേരി അടക്കമുള്ളവർ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഈ ഒരു പ്രതികരണം ഫേസ്ബുക്കിലൂടെ ആയിരുന്നു. ഇതിനു താഴെ നിരവധി ആളുകൾ ആയിരുന്നു സമ്മിശ്രമായ കമന്റുകളുമായി എത്തിയത്.

ഇപ്പോൾ ഈ പോസ്റ്റിന് താഴെയാണ് വൈഗ സുബ്രഹ്മണ്യം അവരുടെ കമന്റ് രേഖപ്പെടുത്തുന്നത്. ഈ കമന്റ് ആണ് ശ്രദ്ധ നേടുന്നത്.ഉർഫി എന്നിട്ട് ഭക്തിയും പൊക്കിപ്പിടിച്ച് വീട്ടിൽ അടങ്ങിയിരിക്കുവായിരിക്കും അല്ലേ. മദ്രസ വാണങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല ഇങ്ങനെയായിരുന്നു ഇവർ കമന്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചു കൊണ്ട് നിരവധി ആളുകൾ രംഗത്ത് വരുമ്പോൾ അതേപോലെ തന്നെ ചിലർ പ്രതിരോധിച്ചു കൊണ്ടും രംഗത്ത് വരുന്നുണ്ട്. നിങ്ങളെപ്പോലെ ഒരു സെലിബ്രേറ്റി ഇത്തരത്തിൽ മ്ലേച്ഛമായ ഒരു കമന്റ് നടത്തിയത് മോശമായിപ്പോയി എന്നാണ് പലരും പറയുന്നത്.

പൊതുകാര്യങ്ങളിൽ അഭിപ്രായം പറയുന്ന നിങ്ങളെപ്പോലെയുള്ളവർക്ക് ഇങ്ങനെ പറയാൻ എങ്ങനെ സാധിക്കുന്നുവെന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം വളരെ മോശം തരത്തിലുള്ള രീതിയിലാണ് ഇസ്‌ലാമിക മതത്തിലുള്ളവരെ ഉപമിച്ചത് എന്ന തരത്തിലും ചിലർ മറുപടികളുമായി വരുന്നുണ്ട്. ഈ സംഭവത്തിൽ ഇതുവരെ വൈഗ തന്റേതായ അഭിപ്രായങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടുമില്ല. എന്താണെങ്കിലും വൈഗ പറഞ്ഞത് അല്പം കൂടി പോയില്ലേ എന്ന് തന്നെയാണ് കൂടുതൽ ആളുകളും ചോദിച്ചു കൊണ്ടിരിക്കുന്നത്. സംഭവം ബോളിവുഡ് നടൻ നടത്തിയ പരാമർശം അത്ര ശരിയായിട്ടില്ല എന്നുള്ളത് ഉറപ്പാണ്. എങ്കിലും വൈഗ അതിനെ സമീപിച്ച രീതിയും അല്പം മോശമായിപ്പോയി എന്നാണ് ചിലർ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply