ഒരു അൽപ്പം ഉളുപ്പുണ്ടോ കെ എസ് ആർ ടി സിക്ക് ? മരിച്ചവരെ അടക്കം ചെയ്യാൻ കാത്തിരിക്കുവായിരുന്നോ ഇങ്ങനൊരു ട്രോള് വീഡിയോ ചെയ്യാൻ ? ഇത്തവണ അബദ്ധം പറ്റിപ്പോയി …. ഇനി കെ.എസ്. ആർ.ടി.സി ഡ്രൈവർമാർ ബ്രേക്ക് ചവിട്ടില്ല

കഴിഞ്ഞ ദിവസം നടന്ന ബസ്സപകടം വലിയതോതിലുള്ള ഒരു വേദന തന്നെയായിരുന്നു എല്ലാവരിലും നിറച്ചിരുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു മരണ പരമ്പര തന്നെയായിരുന്നു പുറത്ത് വന്നിരുന്നതും. ഇത്രയും വലിയൊരു അപകടത്തിന് നമ്മുടെ കേരളം സാക്ഷ്യം വഹിച്ച സാഹചര്യത്തിൽ ഡ്രൈവറായ ജോമോന് എതിരെയാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നത് എന്ന് ഒരേപോലെ തന്നെ എല്ലാവരും പറയുന്നു. ഇതിനിടയിൽ ചില വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. ഡ്രൈവർ ജോമോൻ എഴുന്നേറ്റു നിന്നു കൊണ്ട് വണ്ടി ഓടിക്കുന്ന തരത്തിലുള്ള ചില വീഡിയോകൾ ഒക്കെ ആയിരുന്നു പുറത്തു വന്നിരുന്നത്.

ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇക്കാര്യത്തെക്കുറിച്ച് വന്ന ഒരു വീഡിയോയാണ്. വളരെ ഹാസ്യാത്മകമായ രീതിയിൽ ട്രോൾ ചെയ്തിരിക്കുകയാണ് ഈ സംഭവത്തെ. ഇത്രയും വലിയൊരു അപകടം നടന്നിട്ട് എങ്ങനെയാണ് ഇക്കാര്യത്തെ ഇത്തരത്തിൽ നോക്കി കാണാൻ സാധിക്കുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഈ ഒരു കാര്യത്തിൽ ട്രോൾ ചെയ്യാൻ എങ്ങനെയാണ് സാധിക്കുന്നത് എന്നും കെഎസ്ആർടിസിയേ ന്യായീകരിക്കുന്ന രീതിയിലുള്ള ഒരു ട്രോൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് എന്നും ആളുകൾ ചൂണ്ടികാണിക്കുന്നു. ഇനി മേലാൽ കെഎസ്ആർടിസി ഡ്രൈവർമാർ ബ്രേക്ക് ചവിട്ടി ഇല്ല എന്ന തരത്തിൽ ഒക്കെയാണ് ട്രോൾ വന്നിരിക്കുന്നത്.

ട്രോള് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത്രയും വലിയൊരു അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുകയാണ് ഒരു നാട് മുഴുവൻ. പൊലിഞ്ഞുപോയ ജീവനുകൾ പ്രിയപ്പെട്ടവരുടെ മനസ്സിൽ ഇപ്പോഴും മായാതെ നൊമ്പരമായി നിൽക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാണ് ഇക്കാര്യത്തെക്കുറിച്ച് ട്രോൾ ചെയ്യാൻ സാധിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. മരണം നടന്ന വളരെ കുറച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ ഇക്കാര്യത്തെക്കുറിച്ച് ഇത്തരത്തിൽ ഒരു ട്രോൾ വന്നത് വളരെ വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ് എന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ട്രോളിന് എതിരെ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

ഒരിക്കലും ഇത്തരത്തിൽ ഇടപെടാൻ പാടില്ല എന്നും നടന്നിരിക്കുന്നത് മരണമെന്നത് ചെറിയ ഒരു സംഖ്യയല്ല എന്ന് മനസ്സിലാക്കണം എന്നാണ് ആളുകൾ പറയുന്നത്. എന്ത് കാര്യത്തിന്റെ പേരിലാണെങ്കിലും ഈ ട്രോള് ശരിയായി തോന്നുന്നില്ല എന്നാണ് ആളുകൾ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത്രത്തോളം മരണം നടന്നിട്ടും കെഎസ്ആർടിസിയെ ന്യായീകരിച്ചു കൊണ്ടാണ് ട്രോളും മറ്റും വന്നിരിക്കുന്നത്. തെറ്റ് ഭാഗത്ത് ആണെങ്കിലും നഷ്ടമായ ജീവനുകൾക്ക് കുറച്ച് വില നൽകണം എന്നാണ് സോഷ്യൽ മീഡിയ പറഞ്ഞുകൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply