മലയാളത്തിലെ അയേൺ ലേഡി റിട്ടേൺ ! വാണി തിരിച്ചു വരുന്നു

മലയാള സിനിമയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ആക്ഷൻ ഹീറോയിൻ ആണ് വാണി വിശ്വനാഥ്. ആക്ഷൻ ഹീറോകൾ മലയാള സിനിമയിൽ വാഴുന്ന സമയത്ത് തന്നെയായിരുന്നു വാണി വിശ്വനാഥിൻ്റെ ആക്ഷൻ ഹീറോയിൻ ആയിട്ടുള്ള വരവ്. സ്ത്രീകൾക്ക് കണ്ണീരൊഴുക്കാൻ മാത്രമല്ല മറിച്ച് പ്രതികരിക്കാനും കഴിയുമെന്ന് വാണി വിശ്വനാഥ് തെളിയിച്ചു. ഓടിയും ചാടിയും വില്ലനെ ഇടിച്ച് നിലമ്പരിശാക്കിയും സംഭാഷണശൈലിയിലൂടെയും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു.

സിനിമയിലെ വില്ലനെ മാത്രമല്ല നായകനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള റോളുകൾ ചെയ്യുകയും ചെയ്തു. മലയാള സിനിമയിൽ മാത്രമല്ല തെലുങ്കിലും, കന്നടയിലും, ഹിന്ദിയിലും, തമിഴിലും മികച്ച കഥാപാത്രങ്ങൾ ചെയ്തു. വാണി വിശ്വനാഥിനെ പോലെ ആക്ഷൻ രംഗങ്ങൾ ചെയ്ത മറ്റൊരു നടിയും മലയാള സിനിമയിൽ ഇല്ല. പോലീസ് വേഷങ്ങളിൽ വാണി തകർത്തഭിനയിക്കുകയായിരുന്നു. പിന്നീട് നായികയായിട്ടും സിനിമയിൽ വന്നു.

പിന്നീട് പെട്ടന്ന് ഒരു ദിവസം സിനിമയിൽ നിന്നും വാണി വിട്ടുനിൽക്കുകയായിരുന്നു. വാണി വിശ്വനാഥ് വിവാഹം ചെയ്തത് നടനായ ബാബുരാജിനെയായിരുന്നു. അതിനുശേഷം ആയിരുന്നു സിനിമയിൽ നിന്നും വാണി പിൻവാങ്ങിയത്. എന്നാൽ വാണി വിശ്വനാഥ് ഇപ്പോൾ 10 വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ആസാദി എന്ന ചിത്രത്തിലൂടെയാണ് വാണി വിശ്വനാഥിൻ്റെ തിരിച്ചുവരവ്.

ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിയും, ലാലും, സൈജു കുറുപ്പും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആസാദിയുടെ നിർമ്മാണം ഫൈസൽ രാജയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോ ജോർജ് ആണ്. ആസാദി ഒരു ത്രില്ലർ സിനിമയാണ് ഇതിലും പോലീസ് വേഷത്തിലാണ് വാണി അഭിനയിക്കുന്നത്. വാണി സിനിമയിൽ നിന്നും വിട്ടുനിന്നത് മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു കൊണ്ടാണ് എന്നും നടി പറഞ്ഞു.

വാണിയും ഭർത്താവായ ബാബുരാജും ദി ക്രിമിനൽ ലോയർ എന്ന സിനിമയിൽ ഒന്നിച്ച് അഭിനയിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രത്തിൻ്റെ കഥാപാശ്ചാത്തലത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നു. ആ സമയത്ത് ആയിരുന്നു കോവിഡിൻ്റെ വ്യാപനം. രണ്ടു പ്രശ്നങ്ങളും ഒന്നിച്ചു വന്ന സമയത്ത് ആ ചിത്രം വേണ്ടെന്ന് വെക്കുകയും ചെയ്തു. വാണി പറയുന്നത് ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാക്കേണ്ടത് തിരക്കഥാകൃത്തുക്കൾ ആണെന്നാണ്.

സൂപ്പർസ്റ്റാറുകൾക്ക് മാത്രം വേണ്ടി തിരക്കഥ എഴുതരുതെന്നും. വാണിയുടെ അച്ഛൻ പ്രവചിച്ചത് വാണി സിനിമയിലും രാഷ്ട്രീയത്തിലും എത്തും എന്നായിരുന്നു. സിനിമയിലെത്തി. അതുപോലെ തന്നെ തെലുങ്കിലെ ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള ടിഡിപിയിൽ ക്ഷണം ലഭിച്ചിരുന്നു. ആ സമയത്ത് അച്ഛൻ മരണപ്പെട്ടു അതോടെ ക്ഷണം നിരസിക്കുകയായിരുന്നു എന്നും പറഞ്ഞു. വാണി പറഞ്ഞത് ആസാദിക്കു ശേഷം വീണ്ടും രണ്ടുമൂന്നു ചിത്രങ്ങളിൽ തനിക്ക് അഭിനയിക്കാൻ അവസരം വന്നിട്ടുണ്ട് എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply