പാലിയേക്കര പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്ന് ഉടനെ നിർത്തലാക്കും!

പാലിയേക്കര പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്ന് ഉടനെ നിർത്തലാക്കുന്ന കാര്യം പരിശോധിക്കും എന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. 60 കിലോമീറ്റർ ഉള്ളിൽ ഒരു ടോൾ പ്ലാസയുടെ ആവശ്യം മാത്രമേ നിലവിൽ ഉള്ളൂ എന്നും കേന്ദ്രസർക്കാരിന്റെ നടപടിയിൽ വ്യക്തമാക്കുന്നുണ്ട്. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആണ് ഇത് വ്യക്തമാക്കിയത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര പന്നിയങ്കര ടോൾ ബൂത്തുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തുവാൻ ഉള്ള സാധ്യത ഇപ്പോൾ കാണാൻ സാധിച്ചിരിക്കുന്നത്. 60 കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന രണ്ട് ടോൾ ബൂത്തുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തലാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ ഉണ്ടായോ എന്ന ജെബി മേത്തർ എംപിയുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞത്.

അതേസമയം നേമം ടെർമിനൽ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ റെയിൽവേ ഒളിച്ചുകളി തുടരുകയും ചെയ്യുന്നുണ്ട്. നേമം പദ്ധതിയെക്കുറിച്ച് ലോകസഭയിൽ ആറ്റിങ്ങൽ എംപി ബി അടൂർ പ്രകാശ് നൽകിയ ചോദ്യത്തിലും പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടോ അല്ലെങ്കിൽ നടപ്പിലാക്കുമോ എന്ന് ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല. റെയിൽവേ മന്ത്രി ഇത് വ്യക്തമായി പറയുന്നില്ല. പദ്ധതി വേണമോ എന്നതിൽ പഠനം തുടരുകയാണ്.

എന്നാൽ അടൂർ പ്രകാശിനെതിരെയുള്ള ചോദ്യത്തിന് മറുപടിയായി റെയിൽവേ മന്ത്രി പറഞ്ഞിരുന്നു നേമം പദ്ധതിയുടെ റിപ്പോർട്ട് ഡീറ്റെയിൽസും പ്രോജക്ട് റിപ്പോർട്ട് റെയിൽവേ മന്ത്രാലയം പരിഗണനയിൽ എടുത്തിരുന്നു എന്നാൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടുമില്ലന്നാണ്. തിരുവനന്തപുരത്തെ ഗതാഗത തിരക്ക് അടക്കമുള്ള കാര്യങ്ങൾ റെയിൽവേ പരിശോധിക്കുന്നുണ്ട് എന്ന് മന്ത്രിയുടെ മറുപടിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. യുപിഐ നിയമം പിൻവലിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചിട്ടുണ്ട്.

ഭീ ര റോട് യാതൊരു വിട്ടുവീഴ്ചയുമില്ല എന്നും തീ വ്ര വാ ദി. ക ളുടെ സമൂഹ നാശമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആണ് ആഭ്യന്തര സഹമന്ത്രി ആയ നിത്യാനന്ദ റായി വ്യക്തമാക്കിയത്. നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ് എന്നും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് പിൻവലിക്കാൻ ആലോചനയുണ്ട് എന്ന് സിപിഐ എം പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് ആയിരുന്നു മന്ത്രി ഇത്തരത്തിൽ ഒരു മറുപടി നൽകിയിരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply