ഒരു മണിക്കൂർ കെട്ടിപിടിച്ചു ഇരിക്കുന്നതിന് ഇവര് ചാർജ് ചെയ്യുന്നത് എത്രയെന്നു കേട്ടോ ?

ജീവിതത്തിൽ ഒറ്റപ്പെട്ടു എന്ന് തോന്നുമ്പോൾ നമുക്ക് ആരുമില്ലെന്ന് ചിന്തിച്ചു പോകുന്ന നിമിഷം നമ്മൾ ഒരു ചേർത്തുപിടിക്കൽ ആഗ്രഹിക്കും. ഏതൊരാളും അത് വളരെയധികം കൊതിക്കുന്ന ചില നിമിഷങ്ങളുണ്ട്. അടുത്തകാലത്ത് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ നിന്നും പുറത്തിറങ്ങിയ ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ ഈ സമയത്ത് ശ്രദ്ധനേടുന്നു. അവിടെ വച്ച് ഏറെ വേദനിച്ചപ്പോൾ ആരെങ്കിലും തന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നത് ആഗ്രഹിച്ചിരുന്നത് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

അതുപോലെ അരക്ഷിതാവസ്ഥ തോന്നുന്ന സമയത്ത് നമ്മൾ ഒരു ആലിംഗനം ആഗ്രഹിക്കാറുണ്ട്. മനസ്സിന്റെ മുറിവുകൾക്ക് അല്പനേരത്തേക്കെങ്കിലും ഒരു ആശ്വാസം പകരുവാൻ ഈ ആലിംഗനതിന് സാധിക്കും എന്നതാണ് സത്യം. നമ്മുടെ മനസ്സും സത്യത്തിൽ അത് ആഗ്രഹിക്കുന്നുണ്ടാവാം മനസ്സിന്റെ മുറിവുകളെ അല്പനേരത്തേക്കെങ്കിലും ഉണക്കാനുള്ള ശക്തി ആലിംഗനത്തിൽ ഉണ്ടെന്ന്. ഇത് മനസ്സിലാക്കി തെറാപ്പി സാധ്യതകൾ തിരിച്ചറിഞ്ഞിരിക്കുകയാണ് ഇപ്പോൾ ട്രെവര്‍ ഹോടൂണ്‍ എന്ന യുവാവ്. ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ഇയാള്‍ ഈടാക്കുന്ന ചാര്‍ജ് 7100 രൂപയാണ്.

പ്രൊഫഷണൽ കട്ലർ ചാർജ്‌സ് Rs 7,000 പെർ ഹൗർ ഇങ്ങനെയാണ് ഈ ഒരു ചാർജ് അറിയപ്പെടുന്നത്. താൻ നൽകുന്ന സേവനത്തെ കട്ലർ തെറാപ്പി എന്നാണ് പറയുന്നത് എന്നും ഇദ്ദേഹം പറയുന്നു. താൻ ഒരു പ്രൊഫഷണൽ കട്ലർ ആണെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മനസ്സിന് സുഖവും സുരക്ഷിതത്വവും നൽകുന്ന ലൈംഗികമല്ലാത്ത സ്പർശനം ഉൾക്കൊള്ളുന്നതാണ് ഇദ്ദേഹത്തിന്റെ ഒരു തെറാപ്പി. ഇദ്ദേഹം തന്റെ അടുത്ത് എത്തുന്നവരെ ചേർത്തു പിടിക്കുകയും ഇക്കിളി ആക്കുന്നതും എല്ലാം തന്നെ ക്ലൈൻസിന് ആശ്വാസം നൽകാറുണ്ട്. ട്രെവര്‍ ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ അരികിൽ വളരെയധികം സുരക്ഷിതരായി തോന്നുന്നുവെന്നും തെറാപ്പിക്ക് എത്തിയ പലരും പറയുന്നുണ്ട്.

കേവലം ആലിംഗനതിനായി മാത്രമല്ല തങ്ങൾ ഇവിടെ എത്തുന്നത്. കരുതലും അയാളുടെ ശ്രദ്ധയും സമയവും തങ്ങളെ ആത്മവിശ്വാസത്തിൽ ആകുന്നുണ്ട് എന്നാണ് ഇവർ പറയുന്നത്. താൻ സ്വീകരിച്ചിരിക്കുന്ന പ്രൊഫഷണൽ കുറച്ച് എല്ലാവർക്കും ധാരണ ഉണ്ടാകണം എന്നില്ല എന്നും മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുള്ള തന്റെ അതിയായ ആഗ്രഹമാണ് തന്നെ ഈ പ്രൊഫഷണലിലേക്ക് എത്തിച്ചത് എന്നതാണ് ട്രവർ കൂട്ടിച്ചേർക്കുന്നത് ഈ കാലത്ത് ഒരാൾ നമുക്ക് സമയം നൽകാൻ ഉണ്ടാവുക എന്ന് പറയുന്നത് വളരെ വലിയ കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ ഈ ഒരു പ്രൊഫഷൻ വളരെയധികം ശ്രദ്ധ നേടുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply