ഇരയാകാൻ നിന്നു കൊടുത്തിട്ട് പരസ്യമായി സഹായം അപേക്ഷിച്ചു രംഗത്ത് വരുന്നത് ശരിയല്ല. മമ്ത മോഹൻദാസ്.

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. നിരവധി ആരാധകരായിരുന്നു മമ്തയ്ക്ക് ഉണ്ടായിരുന്നത്. അതിനുശേഷം ഒരുപിടി മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചു. മമ്മൂട്ടി നായകനായ ബസ് കണ്ടക്ടർ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരി വേഷത്തിലെത്തിയ താരത്തിന്റെ പ്രകടനം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് ലങ്ക, മധുചന്ദ്രലേഖ,കഥ തുടരുമ്പോൾ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി തന്നെയാണ് മമ്ത മാറിയിരുന്നത്.

പലപ്പോഴും പല കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ ഇപ്പോൾ മമ്ത പറയുന്ന അഭിപ്രായങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരം മലയാള സിനിമയിലെ സ്ത്രീ സംഘടനയായ ഡബ്ല്യുസിസി എന്ന സംഘടനയ്ക്ക് എതിരായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ പേരുപറഞ്ഞ് നേട്ടം കൊയ്യുന്നവർ സംഘടനയിൽ ഉണ്ട് എന്നാണ് പറയുന്നത്. ഇര ആകാൻ നിന്ന് കൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്ത് വരുന്നത് ശരിയല്ല എന്നും താരം പറയുന്നു. മീഡിയ വൺ ചാനലിൽ ആയിരുന്നു താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ഞാൻ വല്ലപ്പോഴും മാത്രമാണ് അമ്മയുടെ മീറ്റിങ്ങിന് എത്താറുള്ളത്.

വനിതാദിനത്തിന് ഓരോ ആഘോഷങ്ങളിൽ പല രൂപത്തിലും നിറത്തിലും ഉള്ള സുന്ദരികളായ സ്ത്രീകൾ അവിടെ ഒരുമിച്ച് കൂടുന്നുണ്ട്. അമ്മയിൽ നിന്ന് പുറത്തുപോയവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. അവരുടേതായ ഗുണത്തിനു വേണ്ടിയാണ് അവർ പോയത്. ഇരകൾക്കുവേണ്ടി യഥാർത്ഥമായി നിൽക്കാൻ ആവുകയാണെങ്കിൽ അത് ഡബ്ല്യുസിസിക്ക് കഴിയും എന്നുണ്ടെങ്കിൽ ഒരു മാറ്റം ഉണ്ടാക്കാൻ കഴിയും. അത് നല്ലതുമാണ്. നടി സംഭവത്തിൽ രണ്ടു വശങ്ങൾ ആണ് ഉള്ളത്. ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നു കൊടുക്കുന്നുണ്ട്.

ഇരയാകാൻ നിന്നു കൊടുത്തിട്ട് പരസ്യമായി സഹായം അപേക്ഷിച്ചു രംഗത്ത് വരുന്നത് ശരിയല്ല. എല്ലായിടത്തും എല്ലാ കാലത്തും ഇരയാകാൻ നിൽക്കരുത്. ആ സംഭവത്തിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാകണം. പ്രൊഫഷണൽ ആയി ഇടപെടേണ്ടത് വ്യക്തിപരമായ ഇടപെടുമ്പോൾ ആണ് ചൂഷണം ഉണ്ടാകുന്നത്. പരാതിപ്പെടാനുള്ള ബുദ്ധിയുണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ മനസ്സിലാക്കുവാനുള്ള കഴിവും സ്ത്രീകൾക്കുണ്ട്. ഇരയാണെന്ന് പറഞ്ഞു നടന്നാൽ വീണ്ടും പഴയ സാഹചര്യം ആകും. ദുർബലമായ പൊസിഷനിൽ ആണ് നമ്മൾ അപ്പോൾ എത്തിച്ചേരുന്നത്. നമ്മളെ തന്നെ അങ്ങനെ എത്തിച്ചു നിൽക്കുകയല്ല വേണ്ടത്. അവിടെനിന്നും ഉയരുകയാണ് വേണ്ടത്. ഞാൻ ഇതൊക്കെ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത്. യഥാർത്ഥ ഇര ആണെങ്കിൽ അവർക്ക് പെട്ടെന്നൊന്നും സമൂഹത്തോടു ഒന്നും തുറന്നു പറയാൻ സാധിക്കില്ല. കാരണം അതിൽ കുറെ ഇമോഷണൽ ആയ കാര്യങ്ങൾ ഉണ്ട്. യഥാർത്ഥ ഇരയാണെങ്കിൽ മാത്രം എന്നാണ് നടി പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply