പിണക്കം മറന്നു മകളെ ചേർത്തുപിടിച്ച് ഉർവശി ! എന്തെ ഇത്ര വൈകിയെതെന്ന് ആരാധകർ – ചിത്രങ്ങൾ വൈറൽ

kunjatta and urvashi

മലയാളത്തിലെ മികച്ച താരജോഡികളിൽ ഒന്നായിരുന്നു ഉർവശിയും മനോജ് കെ ജയനും. ദിലീപ്- മഞ്ജു വാര്യർ വിവാഹ ബന്ധം വേർപിരിയൽ പോലെ തന്നെ വളരെ വിഷമത്തോടു കൂടി ആരാധകർ കേട്ട മറ്റൊരു വാർത്തയായിരുന്നു താരദമ്പതികൾ ആയ മനോജ് കെ ജയന്റെയും ഉർവശിയുടെയും വേർപിരിയൽ. ഏറെ ഞെട്ടലോടെ ആയിരുന്നു ഈ വാർത്ത മലയാളികൾ ഏറ്റെടുത്തത്.

ഉർവശിയുടെയും മനോജ് കെ ജയന്റെതും ഒരു പ്രണയ വിവാഹമായിരുന്നു. ഇരുവരും താരജോഡികളായി അഭിനയിച്ച “വെങ്കലം” അടക്കമുള്ള സിനിമകൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. സിനിമയിലുള്ള പരിചയത്തിലൂടെ ആയിരുന്നു ഇരുവരും പ്രണയത്തിലേക്ക് എത്തിയത്. 2000ൽ ആയിരുന്നു ഉർവശിയുടെയും മനോജ് കെ ജയന്റെയും വിവാഹം നടന്നത്. നീണ്ട എട്ടു വർഷത്തെ ദാമ്പത്യത്തിന് ശേഷം 2008ൽ ഇരുവരും വേർപിരിയുകയായിരുന്നു.

വളരെ നാടകീയ രംഗങ്ങളായിരുന്നു ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. ഇരുവർക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഉർവശിയും മനോജും നിയമപരമായി തന്നെ പോരാടിയിരുന്നു. എന്നാൽ അച്ഛൻ മനോജ് കെ ജയനോടൊപ്പം നിൽക്കാനായിരുന്നു മകൾക്ക് താല്പര്യം. തേജാലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ യഥാർത്ഥ പേര്. അച്ഛൻ മനോജിനും കുടുംബത്തിനും ഒപ്പമാണ് കഴിയുന്നത്.

എങ്കിലും ഇടക്കൊക്കെ കുഞ്ഞാറ്റ അമ്മ ഉർവശിയെ കാണാനും എത്താറുണ്ട്. ഇപ്പോഴിതാ ഉർവശിയുടെ പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട നടിയുടെയും മകൾ കുഞ്ഞാറ്റയുടെയും സെൽഫി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മകളെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഉർവശിയെയാണ് കാണാൻ കഴിയുന്നത്. ഏറെ നാളുകൾക്കു ശേഷമാണ് അമ്മയുടെയും മകളുടെയും ഇത്തരത്തിലുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

ജോലിത്തിരക്കുകളും പഠനവും ഒക്കെയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് കുഞ്ഞാറ്റ. തനിക്ക് ഒരു മകൻ കൂടി പിറന്നപ്പോൾ അവന് പേരിടാനും കൊഞ്ചിക്കാനും ഒക്കെ ആദ്യം തന്നെ ഓടിയെത്തിയത് മകൾ കുഞ്ഞാറ്റ ആയിരുന്നു എന്ന് ഇതിനു മുന്നേ പല അഭിമുഖങ്ങളിലും ഉർവശി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. താര ദമ്പതികളുടെ മകളായ കുഞ്ഞാറ്റ ഇനി സിനിമയിൽ എത്തുമോ എന്ന തരത്തിലുള്ള ചർച്ചകളും ഈയിടെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.

എന്നാൽ മകളെ സിനിമയിലേക്ക് അയക്കുന്നതിനോട് തനിക്ക് യോജിപ്പ് ഇല്ല എന്നായിരുന്നു ഉർവശിയുടെ മറുപടി. ഇപ്പോഴും ക്യാരക്ടർ റോളുകൾ ചെയ്തുകൊണ്ട് സിനിമയിൽ സജീവമാണ് ഉർവശിയും മനോജ് കെ ജയനും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നിരവധി നല്ല കഥാപാത്രങ്ങളാണ് മലയാളത്തിലും തമിഴിലുമായി ഉർവശി ചെയ്തിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വീണ്ടും വിവാഹിതർ ആയ ഇവർ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply