മിനുമിനുത്ത മുഖമുള്ളയാളെ തനിക്ക് പ്രേമിക്കാൻ കാണിച്ചുതരണം എന്ന് പറഞ്ഞ സംയുക്ത വിവാഹം ചെയ്തത് രോമേശ്വരനായ ബിജുമേനോനെ – പ്രേമിക്കുന്നത് തന്നോട് പറയുമെന്ന്‌ കരുതിയ താൻ മണ്ടിയാണെന്ന് ഊർമ്മിള ഉണ്ണി

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇന്നും സിനിമ പ്രേമികളുടെ ഇഷ്ട നടി തന്നെയാണ് സംയുക്ത വർമ്മ. മലയാള സിനിമ പ്രേക്ഷകർ കാത്തുനിൽക്കുകയാണ് സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി. സംയുക്തയുടെയും ബിജുമേനോൻ്റെയും 21 മത്തെ വിവാഹ വാർഷിക ദിനത്തിൽ സംയുക്തയുടെ ബന്ധുവായ ഊർമ്മിള ഉണ്ണിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

സംയുക്തയ്ക്ക് പ്രണയ സങ്കൽപ്പങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അത് ബിജുമേനോനെ കണ്ടതോടുകൂടി മാറിമറിഞ്ഞെന്നുമാണ് ഊർമ്മിള പറഞ്ഞത്. വളരെ കുറുമ്പുള്ള കുട്ടിയായിരുന്നു സംയുക്ത. സംയുക്ത ഊർമ്മിളയെ വിളിക്കുന്നത് താത്താ തൈ എന്നാണ്. ഭംഗിയായി ഒരുക്കിയിട്ടാണ് സംയുക്തയെ സ്കൂളിലേക്ക് വിടാറ്. ഊർമ്മിളയുടെ കൈ പിടിച്ചു നടക്കുന്ന സമയത്ത് സംയുക്ത പറയും ഹോംവർക്ക് ചെയ്യുമ്പോൾ അമ്മ കുറെ ചീത്ത പറഞ്ഞെന്ന്.

എന്നെ ഇഷ്ടമല്ലെങ്കിൽ അമ്മയോട് ചുരുട്ടിക്കൂട്ടി വയറിലേക്കിടാൻ പറയൂ. എനിക്ക് താത്താ തൈയ്യെ ആണ് ഇഷ്ടമെന്നും. പോകുമ്പോൾ ഒരുക്കിവിട്ട സംയുക്ത സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ രൂപം കാണേണ്ടതാണെന്നും തലമുടിയൊക്കെ ഷോക്കടിച്ച പോലെയായിരിക്കുമെന്നും. ദേഹം മുഴുവനും ചളിപുരണ്ട് ഷൂസിൻ്റെ ലേസ് കൂട്ടിക്കെട്ടി തോളിൽ ഇടും. സംയുക്തക്ക് 14 വയസ്സുള്ളപ്പോൾ ടിവിയിൽ ഹിന്ദി പാട്ടുകൾ കാണുന്ന സമയത്ത് സംയുക്ത ഊർമ്മിളയോട് പറഞ്ഞത് മീശയില്ലാത്ത മിനുമിനാ ഉള്ള ഒരാളെ താത്ത തൈ എനിക്കുവേണ്ടി കണ്ടുപിടിച്ചുതരണം എനിക്ക് പ്രേമിക്കാനാണെന്നും.

അതുകേട്ട് ഉമചേച്ചി അടുക്കളയിൽ നിന്നും കണ്ണുരുട്ടി നോക്കുകയും ചെയ്തിരുന്നു. ഊർമ്മിളയുടെ സുഹൃത്ത് സംയുക്തയും ബിജു മേനോനും പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ടല്ലോ എന്ന് വിളിച്ചുപറഞ്ഞു. അതുകേട്ട ഊർമ്മിള പൊട്ടിച്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞത് ചുമ്മാതാണെന്നും അവൾ പ്രണയിക്കുന്നത് എന്നോട് ചോദിച്ചിട്ടായിരിക്കുമെന്നും. കൂടാതെ അവൾ പ്രണയിക്കുക മിനുമിനാ മുഖമുള്ള ആളെയാകുമെന്നും. അല്ലാതെ രോമേശ്വരനായ ബിജുവിനെ അവൾക്ക് ശരിയാകുമോ എന്നും ചോദിച്ചു.

സംയുക്ത പ്രണയം തന്നോട് പറയുമെന്നുകരുതിയ ഞാൻ മണ്ടിയാണെന്നും ഊർമ്മിള പറഞ്ഞു. ഇരുപതാം വിവാഹ വാർഷികത്തിൽ സംയുക്തയോട് ഊർമ്മിള കുടുംബജീവിതം എങ്ങനെ പോകുന്നെന്ന് ചോദിച്ചപ്പോൾ സംയുക്ത പറഞ്ഞത് നമ്മുടെ ജീവിതത്തിൽ ചിലർ വന്നു കഴിഞ്ഞാൽ ഉത്തരവാദിത്വബോധം വരുമെന്നാണ്. അത് വന്നു കഴിഞ്ഞാൽ ബന്ധം നിലനിൽക്കുമെന്നും. സ്നേഹത്തിനു വേണ്ടി വിട്ടുവീഴ്ചകൾ ചെയ്യുമെന്നും.

കൂടാതെ സംയുക്ത പറഞ്ഞത് താൻ ഇപ്പോൾ സംയുക്തയല്ല മറിച്ച് സംതൃപ്തയാണ് താത്താ തൈ എന്നാണ്. ഊർമ്മിള സംയുക്തിയോട് ചോദിച്ചു അപ്പോൾ മിനുമിനുത്ത മുഖമുള്ളയാളോയെന്ന്. അതു കേട്ടപ്പോൾ സംയുക്ത പൊട്ടി ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ വാക്ക് കടമെടുത്തുകൊണ്ട് പറഞ്ഞത് ഭാര്യ ഭർതൃ ബന്ധം എന്ന് പറയുന്നത് ഒരു രക്തബന്ധം അല്ലെന്ന്. പക്ഷേ എല്ലാ ബന്ധങ്ങളും ജീവിതവും ഒക്കെ തുടങ്ങുന്നത് ഒരു വിവാഹബന്ധത്തിൽ നിന്നാണ്. പരസ്പരം മനസ്സിലാക്കുന്ന ജീവിതപങ്കാളിയുണ്ടെങ്കിൽ ജീവിതം സുന്ദരമാകും. ജന്മങ്ങൾക്കപ്പുറം എന്നോ ഒരു ചെമ്പകം പൂക്കും സുഗന്ധം. ഊർമ്മിളയുടെ കുറിപ്പ് ഇതായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply