നാണമില്ലാത്തവൾ ആണെങ്കിലും താൻ മനോഹാരിയെന്ന് ഉർഫി ജാവേദ്…താരം പങ്കു വെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു…

വിവാദങ്ങളുടെ നായികയാണ് ഉർഫി ജാവേദ്. ഹിന്ദി പരമ്പരകളിലൂടെയും ബിഗ് ബോസ് ഒടിടിയിലൂടെയും ശ്രദ്ധേയമായ താരം ആണ് ഉർഫി ജാവേദ്. എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിട്ടുള്ള താരം ദിവാലിക്ക് ടോപ്‌ലെസ് ആയി ലഹങ്ക അണിഞ്ഞ് ആശംസകൾ നേർന്നത് വിവാദമായിരുന്നു. മാറിടങ്ങൾ കൈകൊണ്ട് മറച്ചു പിടിച്ചായിരുന്നു, ലഡു കഴിച്ചു കൊണ്ട് താരം ദീപാവലി ആശംസകൾ നേർന്നത്. എന്നത്തേയും പോലെ രൂക്ഷമായ വിമർശനമാണ് ഈ വീഡിയോയ്ക്കും താരത്തിന് ലഭിച്ചത്.

വിവാദപരമായ പോസ്റ്റുകൾ കൊണ്ട് എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം ആയിട്ടുള്ള താരം ആണ് ഉർഫി ജാവേദ്. ബോൾഡ് ഫോട്ടോ ഷൂട്ട് കൊണ്ട് ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച താരം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. വസ്ത്രധാരണത്തിന്റെ പേരിൽ എന്നും വിവാദങ്ങളിൽ പെടുന്ന താരം പലപ്പോഴും ആളുകൾ മൂക്കത്ത് വിരൽ വെപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ആണ് നടത്താറുള്ളത്. എന്ത് കോപ്രായമാണ് ഇവർ കാണിക്കുന്നത് എന്ന് പലരും കമന്റ് ചെയ്യാറുമുണ്ട്.

സീരിയലിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച ഉർഫി ജാവേദ് ബിഗ് ബോസിൽ എത്തിയതോടെ ആണ് കൂടുതൽ ആരാധകരെ നേടി എടുത്തത്. താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സ്വഭാവത്തെ കുറിച്ചും ആളുകൾ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസിൽ എത്തിയതോടെ ആണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ “ബഡെ ഭയ്യാ കി ദുൽഹനിയ”, “മേരി ദുർഗ”, “ജിജി മാ”, “കസൗടി സിന്ദഗി കെ” തുടങ്ങി നിരവധി ഹിന്ദി പരമ്പരകൾ അഭിനയിച്ചിട്ടുള്ള താരം വെബ് സിരീസിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. ഇതിനൊപ്പം താരം പങ്കു വെച്ച കുറിപ്പും ഏറെ ശ്രദ്ധേയമാവുകയാണ്. നാണമില്ലാത്തവൾ ആണെങ്കിലും താൻ മനോഹരിയാണ് എന്ന് ഉർഫി ജാവേദ് പങ്കു വെക്കുന്നു. അശ്ലീലം, മാന്യത എന്നവയുടെ നിർവചനം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചിലർക്ക് ബിക്കിനി ധരിക്കുന്നത്, ചിലർക്ക് മദ്യപിക്കുന്നത്, ചിലർക്ക് അത് വെറും ഉർഫി ജാവേദ് ആണ്.

അതു കൊണ്ടു തന്നെ ആരുടെയും വാക്കുകൾ കേൾക്കേണ്ടെന്നാണ് തന്റെ തീരുമാനം. എന്റെ ശരീരത്തിൽ എന്തിടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവോ എങ്കിൽ നിങ്ങൾ പോകൂ എന്നാണ് താരം പങ്കുവെച്ചത്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ നടിമാർക്ക് സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിടാറുണ്ട്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വന്തന്ത്ര്യമാണ് എന്ന് അറിഞ്ഞിട്ടു പോലും, അതിര് വിട്ട കമന്റുകളും അസഭ്യം പറച്ചിലും ആണ് പലപ്പോഴും നടിമാർക്ക് നേരെ ഉണ്ടാകുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply