ദിനം പ്രതി വഷളാകുന്ന വിഷയത്തിൽ ഒത്തു തീർപ്പിനു എത്തി മമ്മുക്ക – ഉണ്ണി ബാല എവിടെ? ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നത്തിൽ മമ്മൂട്ടി ഇടപെടുന്നു !

കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിൽ മുഴുവൻ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള പ്രശ്നങ്ങൾ. ഉണ്ണി മുകുന്ദൻ അവസാനമായി അഭിനയിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമ്മാതാവ് ഉണ്ണി തന്നെയായിരുന്നു. ഈ സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബാല സിനിമയുടെ റിലീസിനു ശേഷം ഉണ്ണിയ്ക്ക് എതിരെ വളരെ ഗുരുതരമായ ആരോപണങ്ങളുമായി ആയിരുന്നു രംഗത്ത് വന്നത്. ഉണ്ണി മുകുന്ദൻ അണിയറ പ്രവർത്തകർക്കാർക്കും തന്നെ പ്രതിഫലം നൽകിയിട്ടില്ല എന്നും, സിനിമയിലെ സ്ത്രീകൾക്ക് മാത്രമാണ് ശമ്പളം നൽകിയിരുന്നത് എന്നുമായിരുന്നു ബാല പറഞ്ഞിരുന്നത്. എന്നാൽ ബാലയുടെ ആരോപണങ്ങളെ എല്ലാം തന്നെ തള്ളിക്കൊണ്ട് തെളിവുകളുമായി ഒരു പ്രെസ്സ് കോൺഫറൻസിൽ ഉണ്ണി മുകുന്ദൻ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഉണ്ണി മുകുന്ദൻ നൽകി എന്ന് പറയുന്ന 2 ലക്ഷം രൂപ തനിക്ക് അല്ല തന്റെ അസിസ്റ്റൻസിനാണ് നൽകിയത് എന്നായിരുന്നു ബാല പറഞ്ഞിരുന്നത്. ഒരു ദിവസം പതിനായിരം രൂപയാണ് തനിക്ക് പ്രതിഫലമായി ഉള്ളത് എന്നും ബാല ചോദിച്ചിരുന്നു. 25000 രൂപയാണ് സീരിയൽ താരങ്ങൾക്ക് വരെ ലഭിക്കുന്നത്. അപ്പോൾ തന്റെ വേതനം ഇത്രയും കാശ് ആണോ എന്നാണ് ഉണ്ണി മുകുന്ദന്റെ മറുപടിക്ക് പകരമായി ബാല പറഞ്ഞത്. ഉണ്ണി മുകുന്ദൻ കാരണം കൊല്ലത്തു ഒരു നിർമ്മാതാവ് തൂങ്ങി മരിച്ചിട്ടുണ്ട് എന്ന് വരെ ബാല ആരോപിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇപ്പോൾ ഈ വിഷയത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇടപെടുകയാണ് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. 2018 എന്ന സിനിമയുടെ ട്രെയിലർ ലോഞ്ച് നടക്കുന്ന സമയത്താണ് മമ്മൂട്ടി ഈ വിഷയത്തിൽ ഇടപെട്ടത്. ഈ പരിപാടിയിൽ പങ്കെടുത്ത ഉടനെ തന്നെ മമ്മൂട്ടി ചോദിച്ചത് ഇങ്ങനെയാണ് ഉണ്ണി ബാല എവിടെ? എന്നാൽ മമ്മൂട്ടി ഇതുതന്നെയാണോ ചോദിച്ചത് എന്ന് ഇതുവരെ കൃത്യമായിട്ടുള്ള ഒരു റിപ്പോർട്ട് വന്നിട്ടില്ല എന്നും പറയുന്നുണ്ട്. ഈ വീഡിയോ ആണ് പുറത്തു വരുന്നത്. ഇതിൽ മമ്മൂട്ടി ഇങ്ങനെ ചോദിക്കുന്നത് ആയിട്ടാണ് കേൾക്കുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമാളുകൾ പറയുന്നത്. ഉണ്ണിയായും ബാലയുമായും ഒക്കെ നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി തന്നെയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ ഇരുവർക്കും ഇടയിൽ ഉണ്ടായ തെറ്റിദ്ധാരണ ഇവരുടെ സൗഹൃദത്തിൽ മങ്ങൽ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ മമ്മൂട്ടി മുൻകൈ എടുത്ത് തന്നെ ഈ സൗഹൃദം തിരികെ കൊണ്ടുവരുമെന്ന് ഒരു പ്രതീക്ഷയും സിനിമ പ്രേമികൾക്ക് ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply