എന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു – അങ്ങയോടൊത്തുള്ള ആ 45 മിനിറ്റ് ഏറ്റവും വിലപിടിപ്പുള്ളതാണെന്നും അങ്ങയുടെ വാക്കുകളും ഉപദേശങ്ങളും പ്രാവർത്തികമാക്കുമെന്നും ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് ട്രെയിൻ സർവീസ്, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി കേരളത്തിൽ സന്ദർശനത്തിനെത്തിക്കുകയാണ്. ഇതിൻ്റെ ഭാഗമായി കേരളത്തിൽ വന്ന നരേന്ദ്രമോദിയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിച്ചതിൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രി ഉദ്ഘാടനത്തിനു വേണ്ടി കേരളത്തില്‍ സന്ദർശിക്കാൻ എത്തിയതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് യുഗം 2023.

ഈ ചടങ്ങിൽ ഉണ്ണിമുകനും പങ്കെടുത്തിട്ടുണ്ട്. ഉണ്ണി മുകുന്ദൻ മാത്രമല്ല അപർണ ബാലമുരളി, ഗായകൻ വിജയ് യേശുദാസ്, നവ്യ നായർ തുടങ്ങിയവരൊക്കെ തന്നെ യുഗം 2023 ൻ്റെ ഭാഗമായിട്ടുണ്ട്. പരിപാടിയൊക്കെ കഴിഞ്ഞതിനുശേഷം ആയിരുന്നു പ്രധാനമന്ത്രിയുമായുള്ള ഉണ്ണി മുകുന്ദൻ്റെ കൂടിക്കാഴ്ച. ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിലൂടെ പറയുന്നത് താൻ ഏകദേശം 45 മിനിറ്റോളം പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു എന്നും ഇവർ തമ്മിൽ സംസാരിച്ചത് ഗുജറാത്തി ഭാഷയിൽ ആണെന്നും.

ഉണ്ണി പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തൻ്റെ സോഷ്യൽ മീഡിയയിലൂടെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് സംസാരിച്ചു എന്നാണ്. ഉണ്ണി പറയുന്നത് തൻ്റെ പതിനാലാമത്തെ വയസ്സിൽ ദൂരെ നിന്ന് കണ്ടിരുന്നുവെന്നും എന്നാൽ ഇന്ന് അങ്ങയുടെ അടുത്ത് നിൽക്കാൻ പറ്റിയെന്നുമാണ്.

അങ്ങയോടൊത്ത് ഒരുമിച്ചുള്ള ആ നിമിഷം ഇപ്പോഴും തന്നിൽ വളരെയധികം രോമാഞ്ചം ഉളവാക്കുന്നുവെന്നും അങ്ങയുടെ കേം ഛോ ഭൈലാ എന്ന ഗുജറാത്തി ഭാഷയിലുള്ള എങ്ങനെയുണ്ട് എൻ്റെ സഹോദരാ എന്ന ചോദ്യമാണ് തന്നിൽ ആദ്യം കുളിരുണർത്തിയതെന്നും ഉണ്ണി പറഞ്ഞു. ഉണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നരേന്ദ്രമോദിയെ നേരിൽ കാണുകയും അദ്ദേഹത്തോട് ഗുജറാത്തി ഭാഷയിൽ സംസാരിക്കുക എന്നതും.

അങ്ങയെ നേരിൽ കാണുകയും തൻ്റെ ആഗ്രഹങ്ങൾ സഫലീകരിക്കുകയും ചെയ്തത് വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു. കൂടാതെ നരേന്ദ്രമോദി പറഞ്ഞ കാര്യങ്ങൾ ഒന്നുംതന്നെ മറക്കില്ലെന്നും അദ്ദേഹത്തിൻ്റെ ഓരോ ഉപദേശങ്ങളും താൻ പ്രാവർത്തികമാക്കുമെന്നും ഉണ്ണി പറഞ്ഞു. ഗുജറാത്തിയിൽ ആവ് താ രഹി ജോസ് ആവ്താ രെഹ്ജോ സർ, ജയ് ശ്രീകൃഷ്ണൻ എന്നും ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply