മാളികപ്പുറത്തിനു മോശം റിവ്യൂ ഇട്ട ആളെ ഫോണിൽ വിളിച്ചു പച്ചതെറി പറഞ്ഞു ഉണ്ണി മുകുന്ദൻ – ചെറിയ മോളെയും മാതാ പിതാക്കളെയും അപമാനിച്ചതാണ് താരത്തെ പ്രക്ഷുബ്ധനാക്കിയത്

unni and secret agent

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തെറി വിളിച്ചത് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ്. ഏകദേശം 30 മിനിറ്റ് നീളമുള്ള സംഭാഷണം ആയിരുന്നു ഇവർ തമ്മിൽ ഉണ്ടായിരുന്നത്. ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.

യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ഞാൻ അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് പറയുന്നു. മാതാപിതാക്കളെ പറഞ്ഞാൽ നോക്കിയിരിക്കില്ല. അതുകൊണ്ട് മാത്രമാണ് ഞാൻ പ്രതികരിച്ചത്.

തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അദ്ദേഹം ഉണ്ണിയോടും മാപ്പ് പറഞ്ഞിരുന്നു. യൂട്യൂബിൽ വീഡിയോ ഇട്ടുകൊണ്ട് റീച്ച് നേടാൻ വേണ്ടിയായിരിക്കാം അല്ലെങ്കിൽ എന്നോടുള്ള ദേഷ്യം കൊണ്ടും ആവാം അദ്ദേഹം ഇങ്ങനെ ചെയ്തത്.

ഉണ്ണി അയാളോട് മാൻലി ആയിട്ട് സംസാരിക്കണം എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ആദ്യത്തെ ഫോൺ കോൾ റെക്കോർഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം അത് ചെയ്തത് എന്നാൽ രണ്ടാമത്തെ കോൾ റെക്കോർഡ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല. തികഞ്ഞ അയ്യപ്പഭക്തനാണ് ഞാനെന്നും ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുകയോ ആരോടും അവരുടെ വിശ്വാസത്തിൽ നിന്ന് മാറുവാനോ പറയാറില്ല എന്നും പറഞ്ഞു.

സിനിമ റിവ്യൂ ചെയ്യുന്നത് നല്ല കാര്യമാണ്. പൈസയും സമയവും ഒക്കെ മുടക്കി ഒരു സിനിമ കണ്ടു കഴിഞ്ഞാൽ അതിൻ്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

ഞാൻ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അതുകൊണ്ടുതന്നെ ഇമോഷണലി റിയാക്ട് ചെയ്തു പോകും. ഞാൻ ഇന്നത്തെ നിലയിൽ എത്തിയത് വളരെ കഷ്ടപ്പെട്ട് കൊണ്ടാണ് എന്നും പറഞ്ഞു. അതുകൊണ്ടുതന്നെ പ്രേക്ഷകരോടും ദൈവത്തോടും ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞു. എൻ്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പും ചോദിക്കുന്നു എന്നും ഉണ്ണി പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply