വളരെ കഷ്ടപ്പെട്ട് വൃതം കൃത്യമായി എടുത്താണ് താൻ മാളികപ്പുറം പൂർത്തിയാക്കിയത് – സ്‌ക്രീനിൽ ഭംഗി കുറഞ്ഞു പോയോ എന്ന് സംശയിച്ചിരുന്നു എന്ന് ഉണ്ണി മുകുന്ദൻ

unni mukundhan in malikapuram

ഡിസംബർ 30ന് പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് “മാളികപ്പുറം”. ഉണ്ണി മുകുന്ദൻ നായകൻ ആയി വിഷ്ണു ശശി ശങ്കർസംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായത്തോട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം ചെയ്യുമ്പോൾ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയതാണ് ശ്രദ്ധേയമാകുന്നത്. “മാളികപ്പുറം” തനിക്ക് വെറുമൊരു സിനിമയല്ല എന്ന് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ.

ഈ സിനിമ സംഭവിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. അതുകൊണ്ടു തന്നെ അത്രയും കഠിന വ്രതം ആയിരുന്നു ഈ കഥാപാത്രത്തിന് വേണ്ടി ഉണ്ണി എടുത്തത്. ചിത്രത്തിന്റെ ക്ലൈമാക്സ് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയെന്നും കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് “മാളികപ്പുറം” എന്നും ഉണ്ണി കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തർ ഇത്രയേറെ ആരാധിക്കുകയും മനസ്സിൽ ഒരു സൂപ്പർ ഹീറോയെക്കാൾ മുകളിൽ സ്ഥാനമുള്ള അയ്യപ്പൻ ആയിട്ട് സ്ക്രീനിൽ വരുക എന്നത് ചെറിയൊരു കാര്യമല്ല.

അങ്ങനെ ഒരു വേഷം ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് ഉണ്ണി പങ്കുവെച്ചു. “മാളികപ്പുറം” വെറുമൊരു സിനിമയോ കഥാപാത്രമോ അല്ല എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ജീവിതത്തിൽ ഇന്ന് വരെ ഒരു കഥാപാത്രത്തെ ആലോചിച്ച് ഇത്രയേറെ ടെൻഷൻ അടിച്ചിട്ടില്ല എന്നും താരം പങ്കുവെച്ചു. ഇതു ശരിയാണോ അത് ശരിയാണോ എന്ന് ആലോചിച്ചു ഒരുപാട് ഭയപ്പെട്ടിട്ടുണ്ടെന്നും ആദ്യമായിട്ടാണ് സ്ക്രീനിൽ ഭംഗി കുറഞ്ഞു പോകുമോ എന്ന് ടെൻഷൻ അടിക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച അഞ്ചു സിനിമകൾ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ അതിലൊന്ന് മാളികപ്പുറം ആയിരിക്കുമെന്ന് നിസ്സംശയം ഉണ്ണി പറയുന്നു. സമാനതകളില്ലാത്ത അനുഭവമായിരുന്നു താരത്തിന് “മാളികപ്പുറം” സമ്മാനിച്ചത്. “മാളികപ്പുറം” സിനിമയുടെ വിജയം ആഘോഷിക്കുവാൻ നടൻ മമ്മൂട്ടി ആയിരുന്നു അതിഥിയായി എത്തിയത്. ആഘോഷച്ചടങ്ങിലേക്ക് സ്വീകരിക്കാൻ എത്തിയ ഉണ്ണി മുകുന്ദനോട്, “ഉണ്ണി സാറേ, ഇനി കണ്ടാൽ അറിയുവോ” എന്ന് മമ്മൂട്ടി തമാശ രൂപേണ ചോദിച്ചത് വൈറലായിരുന്നു.

2023ലെ ആദ്യ ഹിറ്റായി മാറിയിരിക്കുകയാണ് വിഷ്ണു ശശി ശങ്കർ ഒരുക്കിയ ഉണ്ണി മുകുന്ദൻ ചിത്രം “മാളികപ്പുറം”. ശബരിമല കയറി അയ്യപ്പനെ കാണുവാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നിരവധി സിനിമാതാരങ്ങളും പ്രമുഖരും ആണ് ഉണ്ണി മുകുന്ദന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply