60 ലക്ഷം വിലയുള്ള ബെൻസ് കാർ സമ്മാനം കൊടുത്ത് ഉണ്ണി മുകുന്ദൻ – തലയിൽ കൈവെച്ചു ആരാധകർ

മലയാള സിനിമയുടെ മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിലെ യുവതാര നിരയിൽ ഏറെ ശ്രദ്ധേയനായ താരം. ചിട്ടയായ വ്യായാമവും കൃത്യമായ ഭക്ഷണരീതികളിലൂടെ താരം തന്റെ ഫിറ്റ്നസ് മുന്നോട്ട് കൊണ്ട് പോകുന്നത് ഏറെ പ്രശംസനീയം ആണ്. നടനും ഗായകനും ഇപ്പോൾ നിർമാതാവുമായ ഉണ്ണി മുകുന്ദൻ രഞ്ജിത്ത് സംവിധാനം ചെയ്‌ത പൃഥ്വിരാജ് സുകുമാരന്റെ മലയാള അരങ്ങേറ്റ ചിത്രമായ “നന്ദന”ത്തിന്റെ തമിഴ് പതിപ്പ് ആയ “സീടൻ” എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ യാത്രയിൽ തന്റെ കഠിനാധ്വാനം കൊണ്ട് മാത്രം ആണ് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്. “തത്സമയം എന്ന പെൺകുട്ടി”, “ബോംബെ മാർച്ച്”, “ചാണക്യതന്ത്രം”, “വിക്രമാദിത്യൻ” തുടങ്ങി നിരവധി മലയാള സിനിമകളിൽ താരം തിളങ്ങി. വൈശാഖ് സംവിധാനം ചെയ്ത “മല്ലു സിങ്” ആണ് ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. വമ്പൻ വിജയമായിരുന്ന ചിത്രം നൂറു ദിവസം വരെ പ്രദർശനം തുടർന്നിരുന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത “വിക്രമാദിത്യൻ ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷമാണ് ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ അഞ്ചു കുര്യൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന “മേപ്പടിയാൻ” എന്ന ചിത്രത്തിലൂടെ നടൻ മാത്രം അല്ല ഒരു നിർമാതാവ് കൂടി ആയിരിക്കുകയാണ് താരം. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത ഒരു സിനിമയാണ്.

ജയകൃഷ്ണൻ എന്ന ഗ്യാരേജ് ഉടമയുടെ കഥാപാത്രത്തിനു വേണ്ടി 20 കിലോ ഭാരം ആയിരുന്നു ഉണ്ണി വർധിപ്പിച്ചത്. ഉണ്ണി മുകുന്ദന് പുറമേ ലെന, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുന്നത്. തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കി മികച്ച വിജയം ആയിരുന്നു “മേപ്പടിയാൻ” നേടിയത്. ചിത്രം പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ തനിക്കൊപ്പം ഈ വിജയത്തിനായി പ്രവർത്തിച്ച സംവിധായകന് ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഇന്ത്യയിലെ ആഡംബര വാഹനങ്ങളിൽ മുൻ നിര മോഡലായ മെഴ്സിഡീസ് ബെൻസ് ജി എൽ എ 200 ആണ് തന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്ന് സമ്മാനിച്ച സംവിധായകന് ഉണ്ണി മുകുന്ദൻ നൽകിയത്. ഒരു കുറുപ്പിനൊപ്പം ഉണ്ണിമുകുന്ദൻ തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൃത്യം രണ്ടു വർഷം മുമ്പ് ഈ ദിവസമായിരുന്നു “മേപ്പടിയാൻ” എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് എന്ന് പറഞ്ഞാണ് വിഷ്ണുവിനുള്ള കുറിപ്പ് ഉണ്ണി തുടങ്ങുന്നത്.

കുറിപ്പിൽ ചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി ലഭിച്ച നേട്ടങ്ങൾ ഓരോന്നായി താരം കുറിച്ചിട്ടുണ്ട്. വളരെ വൈകിയാണ് ഈ സമ്മാനം നിങ്ങളുടെ കയ്യിലെത്തുന്നത് എന്നും ഇത് വെറുമൊരു സമ്മാനമല്ല നിങ്ങൾ ഇത് അർഹിക്കുന്നു എന്നാണ് താരം പറഞ്ഞത്. കേരളത്തിലെ മുൻനിര പ്രീ ഓൺഡ് കാർ ഡീലർഷിപ്പ് ആയ റോയൽ ഡ്രൈവിൽ നിന്നാണ് ഉണ്ണിമുകുന്ദൻ ഈ വാഹനം സംവിധായകനായി സ്വന്തമാക്കിയത്. താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply