ഉണ്ണിമുകുന്ദനോടുള്ള ക്രഷ് ! മാളവിക ജയറാം ആദ്യമായി മനസ്സ് തുറന്നു ഇന്റർവ്യൂ പുറത്ത്

മലയാളി പ്രേക്ഷകരുടെ മനസിൽ എന്നും നിലനിൽക്കുന്ന താരദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. മലയാള സിനിമാ ലോകത്തെ തന്നെ അഭിമാനം ദാമ്പതികളായി ആണ് ഇരുവരും അറിയപ്പെടുന്നത്. വളരെ വിജയകരമായ ഒരു ദാമ്പത്യം നയിക്കുകയാണ് രണ്ടുപേരും. ഇതിനിടയിൽ പലപ്പോഴും ഇവരുടെ കുടുംബ വിശേഷങ്ങളും വൈറൽ ആയി മാറാറുണ്ട് ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസും മാളവികയും പ്രേക്ഷകർക്ക് വളരെ സുപരിചിതർ കൂടിയാണ്. കാളിദാസ് സിനിമയിലേക്ക് എത്തിയെങ്കിലും മാളവിക സിനിമ തിരഞ്ഞെടുക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

ഈ അടുത്തകാലത്ത് ഒരു മ്യൂസിക് ആൽബത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോൾ ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നു പറയുകയാണ് മാളവിക. ആ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അടുത്തകാലത്തെ ഏറ്റവും കൂടുതൽ മാധ്യമങ്ങൾ പറഞ്ഞു നടന്ന ഒരു വാർത്തയാണ് മാളവികയും ഉണ്ണിമുകുന്ദനും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത. ഈ വാർത്ത കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ മാലാവിക ചോദിച്ചത് അത്തരത്തിലൊരു ഇറങ്ങിയിരുന്നോ ഞാനത് അറിഞ്ഞിരുന്നില്ല എന്നാണ്. വളരെ രസകരമായ രീതിയിലാണ് മാളവിക സംസാരിക്കുന്നത്.

അച്ഛനെയും അമ്മയെയും പോലെ ആകെ ഒരു താരജാഡയും ഇല്ലല്ലോ എന്നൊക്കെയാണ് ഇതിന് കമന്റുകൾ ലഭിക്കുന്നത്. ഒറ്റ ദിവസത്തെ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നായിരുന്നു മാളവികയുടെ മറുപടി. കോളേജിൽ ആണ് എന്നും. ഒറ്റ ദിവസത്തെ പ്രണയം ഉണ്ടായിട്ടുണ്ടെന്നും. പിന്നെ ആണ് അത് പ്രണയം അല്ലെന്ന് മനസ്സിലായത് എന്ന് പറയുന്നത്. ഒരു ആൺകുട്ടി പോലുമില്ലാതിരുന്ന ഞങ്ങളുടെ കോളേജിൽ വർഷത്തിൽ ഒരു ദിവസം എന്തെങ്കിലും പരിപാടി ആൺകുട്ടികൾ വരുന്നത്. അപ്പ പറഞ്ഞ ഒരു കാര്യം പറയട്ടെ എന്ന് ചോദിച്ചപ്പോൾ എങ്കിൽ അത് പുളുവ് ആയിരിക്കും എന്ന് ഉറപ്പാണ് എന്നും രസകരമായ രീതിയിൽ താരം പറയുന്നുണ്ടായിരുന്നു.

സിനിമ തന്നെയായിരുന്നു തന്റെ സ്വപ്നം. സിനിമയിലേക്ക് വരണം എന്നുതന്നെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ പെട്ടെന്നൊരു ദിവസം സിനിമയിലേക്ക് വരുന്നില്ലെന്നും പെട്ടന്ന് അവസരമുണ്ടെന്നും പറഞ്ഞപ്പോൾ ഞാൻ പിന്നോട്ട് വലിഞ്ഞു. പെട്ടെന്നൊരു ദിവസം സിനിമയിലേക്ക് വന്നാൽ എന്തായിരിക്കും സംഭവിക്കാൻ പോകുന്നത് ഞാൻ ചിന്തിച്ചുപോയി എന്നും ഏറെ രസകരമായി മാളവിക പറയുന്നുണ്ട്. അമ്മയും അച്ഛനും കണ്ണനും ആണ് തന്റെ ലോകം. അവരിൽ നിന്നും മാറി തനിക്ക് ഒരു ലോകമില്ല. എപ്പോഴും ഞങ്ങളൊരുമിച്ചാണ് ഉണ്ടാവുക. അമ്മ വലിയ വാശികാരിയാണ് കുറേ ദിവസം ഒക്കെ മിണ്ടാതിരിക്കാൻ അമ്മയ്ക്ക് പറ്റും. എനിക്കൊ അപ്പയ്ക്കൊ ഒന്നും അങ്ങനെ പറ്റില്ല. ഞാനും അപ്പയും എന്തെങ്കിലും ദേഷ്യം വന്നാൽ അപ്പോൾ തന്നെ പറഞ്ഞു തീർക്കും. പിന്നീട് നിങ്ങളുടെ ശരീരത്തിൽ നിന്നും ദേഷ്യം മാറിപ്പോയി. പിന്നെ ഞങ്ങൾക്ക് ദേഷ്യം ഇല്ല. പക്ഷേ അമ്മ അങ്ങനെയല്ല. രണ്ടുമൂന്നു ദിവസം ഒക്കെ മിണ്ടാതിരിക്കാൻ അമ്മയ്ക്ക് പറ്റും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply