പ്രതാപ് പോത്തന്റെ അവസാന ആഗ്രഹം നിറവേറി ! തന്നെ മരത്തിന് വളമായി നിക്ഷേപിക്കണം എന്നാണ് താരം പറഞ്ഞിരുന്നത് – മകൾ ആണ് അച്ഛന്റെ ആഗ്രഹം നിറവേറ്റിയത് !

സിനിമാ ലോകത്തെ മുഴുവൻ വേദനയിൽ ആഴ്ത്തി ആയിരുന്നു കഴിഞ്ഞദിവസം നടനും സംവിധായകനുമായ പ്രതാപപൊത്തന്റെ മരണം നടന്നത്. ആരും പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു അത്തരമൊരു വിയോഗത്തിന് സിനിമാലോകം സാക്ഷ്യം വഹിക്കേണ്ടി വന്നത്. അദ്ദേഹത്തിന്റെ യോഗത്തിൽ നിരവധി ആളുകൾ ആയിരുന്നു അനുശോചനം അറിയിച്ചിരുന്നത്. ഹൃ ദ യാ ഘാ ത മാണ് കാരണമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇപ്പോൾ അദ്ദേഹത്തിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്നെ മരത്തിന് വളമായി നിക്ഷേപിച്ചിരിക്കുകയാണ്.

മകൾ ഗയാ ഒരു മാവിൻ തൈ നട്ടതിനുശേഷം അതിനു ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു.തന്റെ ചിതാഭസ്‌മം മരമായി വളരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വെള്ളിയാഴ്ച രാവിലെയാണ് പോത്തനെ ചെന്നൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാളം, തമിഴ്, ഹിന്ദി, ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ ആണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. തിരക്കഥാകൃത്ത് നിർമ്മാതാവ് എന്നീ നിലകളിൽ എല്ലാം തന്നെ പ്രശസ്തനായിരുന്നു. മികച്ച രീതിയിൽ ഓരോ ചിത്രത്തിലും തന്നെ കഥാപാത്രം കൈയടക്കത്തോടെ ചെയ്യുവാനുള്ള ഒരു കഴിവ് ആയിരുന്നു അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

നാടകീയമായ അഭിനയം നിലനിൽക്കുന്ന കാലഘട്ടത്തിലാണ് സിനിമയിലേക്ക് അദ്ദേഹം വരുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ ആയിരുന്നു അക്കാലത്ത് തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് സ്ഥാനം പിടിക്കുന്നത്. അനുഭവങ്ങൾ കോർത്തിണക്കി മനോഹരമായ ചിത്രങ്ങളെ അദ്ദേഹം അഭ്രപാളികളിലേക്ക് കൊണ്ടുവന്നു. ഊട്ടിയിലെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഓർമ്മകളും കൂട്ടിയിളക്കി ആയിരുന്നു ഡെയ്സി എന്ന ചിത്രം അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ നിരവധി നവാഗതർക്ക് അദ്ദേഹം അവസരം നൽകി. വലിയ വിജയമായിരുന്നു ചിത്രം നേടിയിരുന്നത്. കെട്ടുറപ്പുള്ള തിരക്കഥ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ എല്ലാം പ്രത്യേകത എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

നിരവധി ചിത്രങ്ങളുടെ ഭാഗമായ പ്രതാപ് പോത്തൻ അന്യഭാഷകളിലും തന്റെ കഴിവു തെളിയിക്കുവാൻ ഒരുപാട് കാലം വേണ്ടിവന്നില്ല. വിവാഹജീവിതം മാത്രം അത്ര സുഖകരമായിരുന്നില്ല. രണ്ട് വിവാഹ ജീവിതത്തിലൂടെ ഭാഗ്യം പരീക്ഷിച്ചെങ്കിലും രണ്ടും പരാജയപ്പെടുകയായിരുന്നു ചെയ്യുന്നത്. രണ്ടാമത്തെ ഭാര്യയായി അമലാ സത്യനാഥ് ഭർത്താവിന്റെ മൃതദേഹത്തിന് മുന്നിൽ ഇരുന്നു പൊട്ടിക്കരയുകയായിരുന്നു. ആദ്യഭാര്യ രാധികയാണ്. പിന്നീട് രാധിക ശരത്കുമാർ വിവാഹം കഴിച്ചു. സിനിമാക്കഥയെ വെല്ലുന്നതായിരുന്നു പ്രതാപിന്റെ ജീവിതമെന്നു പറയുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു തന്റെ മരണശേഷം ചിതാഭസ്മം ഒരു മരത്തിന് വളമായി നൽകണമെന്നത്. അതാണ് മകൾ ഇപ്പോൾ സാധിച്ചു നൽകിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply