“മകന് 18 വയസ് തികഞ്ഞു” – പെൺകുട്ടിയുമായി മകന്റെ ചിത്രങ്ങൾ പുറത്ത് വന്നതിനു ശേഷം പ്രതികരിച്ചു തമിഴ് നാട് മുഖ്യമന്ത്രിയുടെ മകനും, മന്ത്രിയും, നടനും ആയ ഉദയനിധി സ്റ്റാലിൻ

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് ഉദയനിധി സ്റ്റാലിൻ. തമിഴ് സിനിമകളെ എന്നും നെഞ്ചോട് ചേർക്കുന്ന മലയാളികൾക്ക് തമിഴ് സിനിമകളിലൂടെ പ്രിയങ്കരനായ താരമാണ് ഉദയനിധി സ്റ്റാലിൻ. ഇപ്പോൾ സിനിമ പൂർണമായി ഉപേക്ഷിച്ച് മുഴുവനായും രാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഉദയനിധി സ്റ്റാലിൻ. നിലവിൽ തമിഴ്നാട് യുവജനക്ഷേമ കായിക വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിൻ. അദ്ദേഹത്തിന്റെ മകനാണ് ഇമ്പനിധി. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു ഇമ്പനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പേരക്കുട്ടിയുടെ ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് വാർത്തകളിൽ ഇടം പിടിച്ചു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ഉദയനിധി സ്റ്റാലിൻ.

മകന് 18 വയസ്സ് തികഞ്ഞു എന്ന് മാധ്യമങ്ങളോട് തുറന്നു പറയുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രങ്ങൾ അവന്റെ വ്യക്തിപരമായ കാര്യമാണ് എന്നും ഒരു മന്ത്രിയാണെങ്കിലും അച്ഛൻ ആണെങ്കിലും പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ തനിക്ക് പരിധികളുണ്ട് എന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഭാര്യയോടും മകനോടും സംസാരിക്കുന്ന കാര്യങ്ങൾ പൊതുസമൂഹത്തിൽ പറയുവാൻ പറ്റില്ല എന്നും മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

നിരവധി ആളുകളാണ് അദ്ദേഹത്തിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്. സ്വന്തം മകനായിട്ട് പോലും അവന്റെ സ്വകാര്യതയെ മാനിച്ച് അതിൽ ഇടപെടാതിരിക്കാൻ അദ്ദേഹം കാണിച്ച പക്വതയെ പ്രശംസിച്ചുകൊണ്ട് ഒരുപാട് പേരാണ് മുന്നോട്ടു വന്നത്. കഴിഞ്ഞ ജനുവരി മാസത്തിലാണ് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പുറത്തു വന്നത്. സ്വന്തം മകന്റെ കാര്യങ്ങൾ പോലും നോക്കാൻ സാധിക്കാത്ത നിങ്ങൾ എന്ത് തന്തയാണ് എന്ന രീതിയിലും ഇദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുവാൻ ഉദയനിധി സ്റ്റാലിൻ തയ്യാറായിട്ടില്ല. ഭാര്യ കൃതിക ഉദയനിധി ട്വിറ്ററിലൂടെ തന്റെ പ്രതികരണം പങ്കുവെച്ചിരുന്നു. പ്രണയിക്കുന്നതിലും അത് പങ്കുവെക്കുന്നതിലും യാതൊരു തെറ്റില്ല എന്ന രീതിയിൽ ആയിരുന്നു അവർ പ്രതികരിച്ചത്. റെഡ് ജയന്റ് മൂവീസ് എന്ന പ്രൊഡക്ഷൻ സ്റ്റുഡിയോയിലൂടെ നിർമാതാവ് ആയി തമിഴ് സിനിമയിൽ എത്തിയ താരം ആണ് ഉദയനിധി സ്റ്റാലിൻ.

“ഒരു കാൽ ഒരു കണ്ണാടി” എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ആണ് 2012ൽ ഉദയനിധി സ്റ്റാലിൻ അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും, മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പേരക്കുട്ടിയും ആണ് ഉദയനിധി സ്റ്റാലിൻ. തൃഷയും വിജയും ഒന്നിച്ച “കുരുവി” എന്ന ചിത്രം ആണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി നിർമിച്ച ചിത്രം. പിന്നീട് നിരവധി തമിഴ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം ഇപ്പോൾ സിനിമകളിൽ നിന്നും വിട്ടു നിന്ന് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply