അതിവേഗം പായുന്ന ട്രെയിനിനു മുന്നിൽ നിന്ന് അഭ്യാസപ്രകടനം നടത്തിയ ആളെ ഇറങ്ങിച്ചെന്ന് അടിച്ച് ലോക്കോ പൈലറ്റ് ! വീഡിയോ വൈറൽ

ട്രാക്കിൽ നിന്നും അഭ്യാസം കാണിച്ച് രസിച്ച ആളെ ഇറങ്ങി വന്ന് അടിച്ചോടിച്ച ലോക്കോ പൈലറ്റിന്റെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന സംഭവമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നതെങ്കിലും വീണ്ടും മീഡിയയിൽ ഇടം പിടിച്ചിരിക്കുകയാണ് സംഭവത്തിന്റെ വീഡിയോകൾ. മദ്യപിച്ചതായി തോന്നിക്കുന്ന ഒരാൾ ട്രാക്കിലൂടെ നടന്നു വരികയും ട്രെയിനിന് നേരെ കൈ കാണിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോയിൽ.

ഒന്നിലധികം തവണ ലോക്കോ പൈലറ്റ് ഹോൺ അടിച്ചതിനുശേഷം ആ മനുഷ്യൻ ട്രാക്കിൽ നിന്ന് മാറിയെങ്കിലും ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് ഇയാളുടെ പുറകെ ഓടിച്ചെന്ന് ശക്തമായി അടിക്കുന്നതായി വീഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയത്. 600000ത്തിൽ ഏറെ പേർ ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്. ലോക്കോ പൈലറ്റിന് പിന്തുണ നൽകിക്കൊണ്ടാണ് മിക്ക കമന്റുകളും വന്നിരിക്കുന്നത്. ലോക്കോ പൈലറ്റ് ചെയ്തത് വളരെ നല്ല കാര്യമാണ് എന്നായിരുന്നു കമന്റുകൾ.

ചിലർ യുവാവിനെ ആത്മഹത്യാ ശ്രമത്തിന് ശിക്ഷിക്കണം എന്നാണ് കമന്റിലൂടെ പറഞ്ഞത്. ലോക്കോ പൈലറ്റ് ചെയ്തത് ശരിയാണ് എന്നതിനും യുവാവിനെ ശിക്ഷിക്കണം എന്നതിനമൊപ്പം സംഭവം അവിടെ നിന്ന് മൈക് പിടിച്ച് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറിനെയും സംഭവം ഷൂട്ട് ചെയ്ത ക്യാമറ മേനേയും ശിക്ഷിക്കണമെന്നും അഭിപ്രായമുള്ളവരുണ്ട്. ഇത് ഷൂട്ട് ചെയ്തവൻ യുവാവിനെ പിടിച്ചു മാറ്റുകയല്ലായിരുന്നോ വേണ്ടത് എന്നും അവർ ചോദിക്കുന്നു. എത്ര വലുതാണെങ്കിലും ട്രെയിൻ എപ്പോഴും കൗതുകം തോന്നുന്ന ഒന്നാണ്. എന്നാൽ വളരെയധികം അപകടം പിടിച്ച ഒരു സാധനം കൂടിയാണ് ഇത്. ഒട്ടേറെ ട്രെയിൻ അപകടങ്ങളാണ് നമ്മൾ കേൾക്കുന്നതും വായിക്കുന്നതും എല്ലാം.

മറ്റു വാഹനങ്ങളെ പോലെയല്ല ട്രെയിൻ ഓടിക്കുക എന്ന് പറയുന്നത്. വളരെ കായികാധ്വാനം വേണ്ട ഒരു പണിയാണത്. ഇവിടെ ഒരു കാര്യവുമില്ലാതെ മദ്യപിച്ചുകൊണ്ട് ഒരു യുവാവ് ട്രെയിനിന് മുന്നിലൂടെ നടക്കുകയാണ്. ട്രെയിൻ അടുത്തെത്തുമ്പോൾ സൈഡിലേക്ക് മാറുന്നുണ്ടെങ്കിലും വളരെ അപകടം പിടിച്ച ഒരു പണിയാണ് അയാൾ ചെയ്തത്. എന്നാൽ അയാളുടെ തമാശ കളി അവിടെ കാര്യമായി. ഇത്തിരി ദൂരത്തു നിന്ന് തന്നെ ഇയാളെ കണ്ടതുകൊണ്ട് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തേണ്ട നടപടി തുടങ്ങിയിരുന്നു. അതുകൊണ്ട് ഇയാളുടെ ജീവൻ രക്ഷിക്കാനായി. എന്നിരുന്നാലും ട്രെയിൻ നിർത്തിയ ഉടനെ തന്നെ ലോക്കോ പൈലറ്റ് പുറത്തിറങ്ങി യുവാവിന് ഒന്ന് പൊട്ടിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply