ബിഗ് ബോസ് താരം സാബുമോന്റെ ഉമ്മ അന്തരിച്ചു

തരികിട എന്ന പരിപാടിയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു സാബുമോൻ. പിന്നീട് സാബുമോനെ പ്രേക്ഷകർ കാണുന്നത് ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ആയിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ സാബുമോൻ ആകെ മാറിയതോടെ താരത്തിന് ആരാധകർ വർദ്ധിക്കുകയായിരുന്നു ചെയ്തത്. സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സാബുമോൻ. അയ്യപ്പനും കോശിയും, ജനമൈത്രി തുടങ്ങിയ ചിത്രങ്ങളിലൂടെ ഒക്കെ സിനിമയിൽ തന്റെ മികച്ച പ്രതിഭ തെളിയിക്കാൻ സാബുമോന് കഴിഞ്ഞിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിൽ ആണെങ്കിലും ഹാസ്യ റോളിൽ ആണെങ്കിലും വളരെ മികച്ച രീതിയിൽ കൈയടക്കത്തോടെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള കഴിവ് താരത്തിന് ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ മാതാവ് ഫത്തീല ഇ. എച്ച്. നിര്യാതയായിരിക്കുക ആണ്. എഴുപത്തിരണ്ട് വയസ്സായിരുന്നു ഉമ്മയ്ക്ക് .

ഇന്ന് രാവിലെ തിരുവല്ലയുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ കാരണങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു ഫതീല. കായംകുളം കയ്യാലക്കൽ ഹൗസിൽ (പട്ടന്റെ പറമ്പിൽ) അബ്ദുസമദിന്റെ ഭാര്യയാണ് ഫതീല . സാബുമോനെ കൂടാതെ ലിജിമോൾ, ബാബുമോൻ എന്നിവരാണ് ഉമ്മയുടെ മറ്റു മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കായംകുളം ശഹീദാ പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ബിഗ് ബോസിലേക്കേത്തിയതിനു ശേഷമാണ് സാബു മോനെ കൂടുതലായും പ്രേക്ഷകർ മനസ്സിലാക്കി തുടങ്ങിയത്.

വലിയൊരു ഗുണ്ട എന്ന നിലയിലായിരുന്നു പല കഥാപാത്രങ്ങളിലും സാബു എത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ താരം ഒരു ഗൗരവക്കാരൻ ആയിരിക്കുമെന്നാണ് പ്രേക്ഷകർ വിചാരിച്ചത്. അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു മാറ്റമായിരുന്നു ബിഗ്ബോസിൽ സാബുവിനെ കണ്ടത്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലും സജീവ സാന്നിധ്യമാണ് സാബു.

താരത്തിന്റെ വിശേഷങ്ങൾക്ക് ആരാധകരേറെയാണ് അടുത്ത സമയത്തായിരുന്നു ബിഗ് ബോസ് സീസൺ ഫോർ വിജയ് ബ്ലെസ്സിലിക്ക് തന്റെ ബിഗ് ബോസിന്റെ കപ്പ് സമ്മാനിച്ചത്. സാബു മോന്റെ വീഡിയോ വൈറലായി മാറിരുന്നത്. സോഷ്യൽ മീഡിയയിലൂടെ രസകരമായ വീഡിയോകളും പ്രേക്ഷകർക്ക് മുൻപിലേക്ക് സാബു എത്തിക്കാറുണ്ട്. അദ്ദേഹത്തിന്റെ വേദനയിൽ ഇപ്പോൾ ആരാധകർ പങ്കുചേരുകയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply