യുവാവിന്റെ മോശം പെരുമാറ്റം – പരിഹാരം തേടിയെത്തിയ വീട്ടമ്മയെ സിപിഎം നേതാവ് പീ‍ഡിപ്പിക്കാന്‍ ശ്രമിച്ചു ! മനംനൊന്ത് വീട്ടമ്മ ചെയ്തത് കണ്ടോ

പാലക്കാട് കിഴക്കേഞ്ചേരിയിലാണ് സംഭവം. പാലക്കാട്‌ കിഴക്കേഞ്ചേരിയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ ആയി. കിഴക്കെഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് വീട്ടമ്മ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട് മംഗലം ഡാം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് പിടിയിലായ യുവാവിന് 27 വയസ്സ് ആണുള്ളത്.

കഴിഞ്ഞ മാസം 19 നാണ് കളവപ്പാടം സ്വദേശി പ്രകാശന്റെ ഭാര്യ കൃഷ്ണകുമാരിയെ (39) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടമ്മ എഴുതി വച്ച ആത്മാഹത്യ കുറുപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി ഉള്ള വഴി വിട്ട ബന്ധവും യുവാവിന്റെ മോശമായ പെരുമാറ്റവും ആണ് മരണ കാരണം എന്നാണ് പോലീസ് വില ഇരുത്തുന്നത്. വീട്ടമ്മ മരിച്ച കേസ് ഇപ്പോൾ വേറെ ഒരു തലത്തിലേക്ക് മാറിയിരിക്കുകയാണെന്നാണ് പോലീസ് കണ്ടെത്തലിൽ തെളിയുന്നത്.

യുവവുമായുള്ള ബന്ധം വഷളാവുകയും പിന്നീട് യുവാവ് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ വീട്ടമ്മ പരിഹാരം തേടി ഒരു സിപിഎം നേതാവിന്റെ അടുത്ത് എത്തിയെന്നും സിപിഎം നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആണ് ഇപ്പോഴുള്ള വിവരം. മരിച്ച വീട്ടമ്മ പാർട്ടി പ്രവർത്തക ആയിരുന്നെന്നും വീട്ടമ്മയും കുടുംബവും യുവാവിന്റെ വിവരം മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ വേണ്ടി നിവേദനം നൽകിയിരുന്നെന്നും ആണ് ഇപ്പോൾ ബന്ധുക്കൾ പറയുന്നത്.

എന്നാൽ പരാതിപ്പെടാൻ ചെന്നപ്പോൾ നേതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് വീട്ടമ്മ പറയുകയും ആത്മാഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ആണ് പറയപ്പെടുന്നത്. സഹകരണ സൊസൈറ്റിയിൽ സിപിഎം ക്കാർ തന്നെ മരണപ്പെട്ട വീട്ടമ്മയെ പതിനെട്ടു ലക്ഷം രൂപയ്ക്ക് കടക്കാരി ആക്കിയെന്നും പരാതി ഉണ്ട്. മണികണ്ഠൻ എന്ന യുവാവുമായുള്ള വീട്ടമ്മയുടെ ബന്ധം വലിയ ദുരൂഹത ഉണ്ടാക്കുന്നു എന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. യുവാവിന്റെ വിവരം പറയാൻ എത്തിയപ്പോൾ സിപിഎം നേതാവ് മരണപ്പെട്ട വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു. സൊസൈറ്റിയിലെ കട ബാധ്യത മൂലം അത് കെട്ടി ചമയ്ക്കപ്പെട്ട കഥ ആണോന്ന് സംശയം ഉണ്ടെന്നും പോലീസ് ചൂണ്ടികാട്ടി. സംശയം ഉള്ളതിനാൽ യുവാവിനെ അറസ്റ്റ് ചെയ്തത് ആണെന്നും സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നും പോലീസ് വ്യകതമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply