തിരുവനന്തപുരത്ത് യുവതി ഓടി രക്ഷപെട്ടത് ഉടുതുണിയില്ലാതെ ! രാത്രി ആൺ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ഇറങ്ങിയ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പിടിയിൽ

എവിടെ തിരഞ്ഞാലും സ്ത്രീകളുടെ അപകടപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. തിരുവനന്തപുരത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ യുവതിയാണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ഈ വാർത്ത കഴിഞ്ഞ ദിവസം കേരളത്തെ ഒന്നാകെ ഞെട്ടിച്ചു കളഞ്ഞു എന്നതാണ് സത്യം. നമ്മുടെ നാട് എവിടെക്കാണ് പോകുന്നത് എന്ന സംശയം പോലും നമുക്ക് തോന്നി തുടങ്ങുന്ന തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആറ്റിങ്ങൽ സ്വദേശിയായ കിരൺ ആണ് ഈ ഒരു സംഭവത്തിൽ അറസ്റ്റിലായത്. 25കാരനായ കിരൺ കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ യുവതിയാണ് പീഡനത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കിരണിനും മറ്റൊരു സുഹൃത്തിന് ഒപ്പം ആണ് യുവതി ഭക്ഷണം കഴിക്കുവാൻ വേണ്ടി ഹോട്ടലിൽ എത്തിയത്. ഇതിനിടയിൽ ഇവർ തമ്മിൽ വഴക്കിടുകയും യുവതിയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടു പോയി കഴക്കൂട്ടം റെയിൽവേ മേൽപ്പാലത്തിന് താഴെ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു ചെയ്തത്.

ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കിരൺ വീണ്ടും വീട്ടിലേക്ക് കൊണ്ട് വിടാം എന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി. ശേഷം ചന്തവിളയിലുള്ള കൃഷിഭവന്റെ ഗോഡൗണിൽ എത്തിച്ച ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു ചെയ്തത്. ഇതിൻറെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. വെളുപ്പിനെ അഞ്ചുമണിവരെ ഇയാൾ ഈ യുവതിയെ ക്രൂരമായി മർദ്ദിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ നഗ്നയായി യുവതി ഓടി രക്ഷപ്പെടുകയാണ് ചെയ്തത്. നഗ്നയായി നിലവിളിച്ചു കൊണ്ട് ഓടുന്ന യുവതിയെ കണ്ട അടുത്തുള്ള വീട്ടുകാർ ഇവർക്ക് വസ്ത്രങ്ങൾ നൽകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സൗഹൃദത്തിന്റെ പേരിൽ പുരുഷസുഹൃത്തിനെ വിശ്വസിച്ചാണ് ഇവിടെ ഈ യുവതി അയാൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ വേണ്ടി എത്തിയത്.

എന്നാൽ ആ സൗഹൃദത്തെ അയാൾ മുതൽ എടുക്കുമെന്ന് പോലും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. വളരെ വേദനയോടെയും ഞെട്ടലോടെയും ആണ് ഓരോരുത്തരും ഈ ഒരു വാർത്ത കേൾക്കുന്നത്. യുവതിയുടെ അവസ്ഥയിൽ വല്ലാത്ത വേദന തോന്നുന്നു എന്ന് പലരും കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. അതേസമയം ഇത്തരത്തിൽ പുരുഷ സുഹൃത്തുക്കളേ വിശ്വസിക്കാൻ പാടില്ല എന്നും അവർക്കൊപ്പം ആ സമയത്ത് യാത്ര ചെയ്തതുകൊണ്ട് അല്ലേ ഇത്തരത്തിലുള്ള ഒരു അപകടം കാത്തിരുന്നത് എന്നും ചിലർ കമൻറ് കളിലൂടെ ചോദിക്കുന്നുണ്ട്. യുവതിയെ കുറ്റപ്പെടുത്തിയും പിന്തുണച്ചു കൊണ്ടും ഒക്കെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply