ട്യൂഷനു വന്ന വിദ്യാർത്ഥിയുമായി മാഷിന് മറ്റൊരു ബന്ധം ! ഇത് കണ്ടുപിടിച്ച നാട്ടുകാർ കയ്യോടെ ചെയ്ത കാര്യം കണ്ടോ ?

tution teacher and student marriage.jpg

ഗുരുശിഷ്യബന്ധം എന്നു പറയുന്നത് വളരെ പവിത്രമായ ഒരു ബന്ധം തന്നെയാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ നമ്മെ അമ്പരപ്പിക്കുന്നതാണ്. ട്യൂഷൻ സാറിനെ കൊണ്ട് വിദ്യാർത്ഥിനിയെ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ. ഇവരെ രണ്ടുപേരെയും മോശപ്പെട്ട ഒരു സാഹചര്യത്തിൽ കണ്ടെത്തിയതുകൊണ്ടാണ് വിവാഹം നടത്തിയത് എന്ന് നാട്ടുകാർ അവകാശപ്പെടുന്നു. വിവാഹം നടത്തുന്നതിന് മുൻപ് അധ്യാപകനെ നാട്ടുകാർ ഒന്നോടെ കൈയേറ്റം ചെയ്യുകയും ചെയ്തു. തലയിൽ ഏറ്റ മുറിവു പോലും കെട്ടിവെച്ചു കൊണ്ടാണ് ഇയാൾ വിവാഹത്തിന് എത്തിയത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണ് വിവാഹം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിവാഹം നാട്ടുകാർ ഫോൺ ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കുന്നു. ബീഹാറിലെ നളന്ദയിലാണ് വളരെയധികം ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടക്കുന്നത്. പ്രൈവറ്റ് സ്കൂൾ അധ്യാപകനായി ആൾ വിദ്യാർഥികളെ വീട്ടിലെത്തി ട്യൂഷൻ നൽകുന്ന രീതിയിൽ തുടരുന്നുണ്ടായിരുന്നു. രണ്ടുപേരെയും നാട്ടുകാർ അരുതാത്ത സാഹചര്യത്തിൽ കണ്ടെത്തി. തുടർന്ന് ഇയാളെ മർദ്ദിക്കുകയാണ് ചെയ്യുന്നത്.

ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. അഭിഷേക് കുമാർ എന്നാണ് ഇയാളുടെ പേര്. ഫെബ്രുവരി അഞ്ചിനാണ് വിവാദ സംഭവം നടക്കുന്നത്. സ്കൂളിൽ ആളൊഴിഞ്ഞ നേരത്താണ് ഇയാളും പെൺകുട്ടിയും ഒരുമിച്ച് ഉണ്ടായിരുന്നത്. ഇയാളെ കുറിച്ച് നാട്ടിൽ മോശമായ കാര്യങ്ങളാണ് പ്രചരിക്കുന്നത് എന്നും പറയുന്നുണ്ട്.

ഒടുവിൽ രണ്ട് കൂട്ടരുടെയും കുടുംബങ്ങളുമായി ചർച്ച നടത്തുകയും തുടർന്ന് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു. യാതൊരു ആർഭാടങ്ങളും ഇല്ലാതെയാണ് വിവാഹം നടന്നത് എന്നും അറിയാൻ സാധിക്കുന്നു. വിവാഹവിവരം നാട്ടിൽ എങ്ങും സംസാരവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. വിവാഹശേഷം അധ്യാപകനും വിദ്യാർത്ഥിയും ഒരുമിച്ചുള്ള ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയും അധ്യാപകരും തമ്മിലുള്ള ബന്ധം എന്നത് അഭേദ്യമായ ബന്ധമാണ്. അത്രത്തോളം ബഹുമാനത്തോടെ മാത്രം നമ്മൾ കാണേണ്ട ഒന്ന്.

എന്നാൽ ഇന്ന് പുറത്തുവരുന്ന വാർത്തകളിൽ അധികവും ഇത്തരത്തിലുള്ളതാണ്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എല്ലാവരും ഒന്ന് അമ്പരപ്പെട്ട് പോകുന്നത് പതിവാണ്. ദൈവത്തെപ്പോലെ കാണേണ്ട ആളാണ് ഗുരുവെന്ന് പറയുന്നത്. മാതാപിതാ ഗുരു ദൈവം എന്നാണ്. അതായത് ഗുരു കഴിഞ്ഞിട്ടേയുള്ളൂ ദൈവം പോലും എന്നർത്ഥം. അങ്ങനെയുള്ള ഗുരുക്കന്മാരിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഏൽക്കേണ്ടി വരുമ്പോൾ പലപ്പോഴും കുട്ടികളുടെ മാനസികാവസ്ഥയെയും അത് ബാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply