സ്പീക്കർ ഷംസീറിന്റെയും യുവതിയുടെയും ഫോൺ സംഭാഷണം പുറത്ത് ! സ്‌പീക്കർക്ക് ഇങ്ങനൊരു പണി കിട്ടുമെന്ന് ആരും കരുതിയില്ല

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംസീർ. സിപിഎം പാർട്ടിയിലെ മുൻനിര നേതാക്കന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഒരുപിടി ആരാധകരെ പാർട്ടിക്ക് ഉള്ളിലും പുറത്തും നേടിയെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയൻ കഴിഞ്ഞാൽ മുഖ്യമന്ത്രി ആകാൻ വരെ സാധ്യതയുള്ള നേതാക്കളിൽ ഒരാളാണ് ഷംസീർ. അതുകൊണ്ടു തന്നെ ധാരാളം ശത്രുക്കളും ഇദ്ദേഹത്തിന് ഉണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. നിയമസഭയിലും ഗർജിക്കുന്ന ഒരു സിംഹം ആയിരുന്നു ഷംസീർ.

എന്നാൽ ഇദ്ദേഹത്തിന് ഒരു സ്പീക്കർ പദവി നൽകിക്കൊണ്ട് ഇദ്ദേഹത്തിന്റെ പാർട്ടി തന്നെ ഇദ്ദേഹത്തെ ഒതുക്കി കളഞ്ഞു എന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. വലിയ പണിയൊന്നുമില്ലാത്ത ഒരു ജോലിയാണ് സ്പീക്കർ പദവി. രാഷ്ട്രീയ വിഷയങ്ങൾ ഒന്നും തന്നെ സംസാരിക്കുവാൻ സ്പീക്കർക്ക് സാധിക്കില്ല എന്ന് മാത്രമല്ല എപ്പോഴും നിഷ്പക്ഷത പുലർത്തുകയും വേണം. എന്നാൽ ഒരു സിപിഎം പാർട്ടിക്കാരന് ഒരിക്കലും നടക്കാത്ത കാര്യങ്ങളിൽ ഒന്നാണ് നിഷ്പക്ഷത പുലർത്തുക എന്നത്. അതുകൊണ്ടു തന്നെ ഒരു സിപിഎം പ്രവർത്തകർ സ്പീക്കർ ആകുക എന്നത് വലിയ രീതിയിലുള്ള ഹാസ്യ രംഗങ്ങൾ നിയമസഭയിൽ വഴിയൊരുക്കാറുണ്ട്.

തികച്ചും ബാലീശമായ ഒരു പരാമർശമായിരുന്നു ഇന്ന് രാവിലെയും ഇദ്ദേഹം നടത്തിയത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനോട് ആയിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. നിങ്ങൾ തോറ്റുപോകും എന്നായിരുന്നു സ്പീക്കർ ഷംസീർ നടത്തിയ പരാമർശം. ഇതിന് മറുപടിയുമായി ഷാഫി പറമ്പിൽ സ്വയം രംഗത്തെത്തിയിരുന്നു. താൻ ജയിക്കണോ തോൽക്കണോ എന്നത് തന്റെ പാർട്ടിയും പാലക്കാട്ടുകാരും തീരുമാനിക്കും എന്നായിരുന്നു ഷാഫിയുടെ മറുപടി. ഇപ്പോഴിതാ ഒരു യുവതി ഇദ്ദേഹത്തിന്റെ ഈ പരാമർശത്തെ ട്രോളി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

യുവതിയുടെ ഫോൺ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. തന്റെ പേര് ബിന്ദു ആണ് എന്നും തനിക്ക് ഒരു വീട് വയ്ക്കണമായിരുന്നു എന്നും തന്റെ സ്ഥലം കൊല്ലമാണ് എന്നും ഈ വർഷം തനിക്ക് വീട് വെക്കാൻ പറ്റുമോ സാർ എന്നുമായിരുന്നു ബിന്ദു പറഞ്ഞത്. എനിക്കറിയില്ല എന്ന പിണറായി വിജയന്റെ മാസ് റിപ്ലൈ ആയിരുന്നു ഷംസീർ മറുപടിയായി പറഞ്ഞത്. സാറിങ്ങനെ പ്രവചനം ഒക്കെ നടത്തുന്നതല്ലേ അപ്പോൾ സാറിന് പറയാൻ പറ്റുമല്ലോ എന്നും ബിന്ദു ഫോണിലൂടെ പറഞ്ഞു. അപ്പോഴേക്കും സ്പീക്കർ ഷംസീർ കോൾ കട്ട് ചെയ്ത് പോവുകയായിരുന്നു.

ഇതിനു മുൻപ് ഇതുപോലെ കുറച്ചുപേർ മുകേഷിനെ ഫോൺ വിളിച്ചിരുന്നു. ഷംസീറുമായുള്ള യുവതിയുടെ ഈ ഫോൺ സംഭാഷണം കേട്ടപ്പോൾ അതായിരുന്നു ഓർമ്മ വന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. ബിന്ദുവിന് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയണം എന്നും മലയാളി സമൂഹം പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply