യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിച്ച് ബീജ ദാന ക്ലിനിക്കുകൾ ! ഒരു ലക്ഷം രൂപ വരുമാനം ഇതിൽ നിന്നും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടെന്നാണ് സൂചന

അല്പം വ്യത്യസ്തമായിട്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചൈനയിലെ ബീജ ദാന ക്ലിനിക്കുകൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ബീജം ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്നു എന്ന വാർത്തയാണ് ഇത്. ബീജം ദാനം ചെയ്ത കുട്ടികൾക്ക് പണം ലഭിക്കുകയും ചെയ്യും. ഇത് പണം ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗം മാത്രമല്ല ചൈനയ്ക്ക്. കുറഞ്ഞുവരുന്ന ജനനിരക്കിനെ ചെറുക്കാനുള്ള ഒരു മാർഗമായി ആണ് അവർ ഈ കാര്യത്തെ കാണുന്നത്. ബീജ ബാങ്കുകൾക്ക് വേണ്ടിയാണ് ഇത്തരം സംവിധാനം അവിടെ ഉപയോഗിക്കുന്നത്.

ഷാങ്ഹായ് ഉൾപ്പെടെ ചൈനയിലുടനീളം നിരവധി ക്ലിനിക്കുകൾ അടുത്തിടെ കോളേജ് വിദ്യാർത്ഥികളുടെ ബീജം ദാനം ചെയ്യാൻ അഭ്യർത്ഥനയുമായി എത്തിയിട്ടുണ്ട്. ചൈനയിലെ സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരം ചർച്ചകൾ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് . ഇത് ഒരു ട്രെൻഡിങ് വിഷയമായി മാറുകയാണെന്നാണ് ചൈനീസ് മാധ്യമങ്ങളൊക്കെ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. ഫെബ്രുവരി രണ്ടിന് തെക്കുപടിഞ്ഞാറ് ചൈനയിലെ ഒരു ബീജ ബാങ്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ബീജം ദാനം ചെയ്യുവാൻ ആദ്യമായി ആവശ്യപ്പെടുകയായിരുന്നു ചെയ്തത്.

രജിസ്ട്രേഷൻ വ്യവസ്ഥകൾ അനുകൂലിക്കുന്നവർക്ക് ഇതിനെ കുറിച്ച് കൃത്യമായ ധാരണയും നൽകുന്നുണ്ട്. അതോടൊപ്പം സബ്സിഡികളും ലഭിക്കുന്നുണ്ട്. ഇതിന്റെ നടപടിക്രമങ്ങളെ കുറിച്ചുള്ള ഇവരുടെ ചർച്ചകളും വൈറലായി മാറിയിരുന്നു. 2022ൽ ചൈനയിലെ ജനസംഖ്യ കുറയും എന്നായിരുന്നു പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് സ്പാം ബാങ്കുകൾ വഴി ഒരു മാർഗം ജനസംഖ്യ കുറയാതിരിക്കാൻ തേടുന്നത് എന്ന് മനസ്സിലാകുന്നു. വ്യത്യസ്തമായ ബീജ ബാങ്കുകളിൽ വ്യത്യസ്തതരം ആളുകളെ ദാതാക്കൾ ആയി തിരയുകയാണ് ചൈന ചെയ്യുന്നത്.

നാല്പതിനും എൺപതിനും ഇടയിൽ പ്രായമുള്ളവരുടെ 165 സെന്റീമീറ്ററിൽ കൂടുതൽ ഉയരമുള്ളവരുടെയും പകർച്ചവ്യാധികളോ ജനിതിക രോഗങ്ങളോ ഇല്ലാത്തവരുടെയും ആയ ബീജമാണ് സ്വീകരിക്കുന്നത്. ബീജം ദാനം ചെയ്യുന്ന ദാതാവ് മെഡിക്കൽ ചെക്കപ്പിന് വിധേയരാകേണ്ടത് അത്യാവശ്യമാണ്. അർഹതയുള്ളവർ 80 – 12 സംഭാവന നൽകുകയും ചെയ്യണം. സബ്സിഡിയായി 4500 അതായത് ഏകദേശം 54000 രൂപയും നൽകുന്നുണ്ട്.

എന്നാൽ ഏറ്റവും കൂടുതൽ തുക നൽകുന്നതാവട്ടെ ഷാങ്ഹായ് ഇവർ ഏകദേശം 82000 രൂപയാണ് നൽകുന്നത്. നിർദ്ദേശങ്ങൾ അല്പം കഠിനവുമാണ്. മദ്യവും പുകവലിയും ഇല്ലാത്ത ആളുകൾ ആയിരിക്കണം. ഹൈപ്പർ ടെൻഷൻ ഇല്ലാത്തവരായിരിക്കണം എന്നൊക്കെയാണ് ഇവരുടെ നിർദ്ദേശങ്ങൾ. 61 വർഷത്തിനിടയിൽ ആദ്യമായി ആയിരുന്നു ചൈനയിലെ ജനസംഖ്യ കുറഞ്ഞത്. ഇനിയും ജനസംഖ്യ കുറയുകയാണ് എങ്കിൽ അത് ചൈനയെ സാരമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു വഴി ചൈന തിരഞ്ഞെടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply