ടോവിനോയ്ക്ക് ഇത്രയ്ക്ക് അഹങ്കാരമോ ? മമ്മുക്കയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിയ ശേഷം താരം പറഞ്ഞത് കേട്ടോ ?

ടോവിനോ തോമസ് ആണ് 2021 ലെ മികച്ച നടനുള്ള അവാർഡ് മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങിയത്. സൂപ്പർസ്റ്റാർ മമ്മൂട്ടിയിൽ നിന്നും അവാർഡ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് നടൻ ടോവിനോ. അവാർഡ് നേടിയതിനു ശേഷം ടോവിനോ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ടോവിനോ പറഞ്ഞത് മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന സമയത്ത് അദ്ദേഹം തന്നെ അനുഗ്രഹിക്കുകയും അതുപോലെതന്നെ അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ തനിക്ക് സ്വീകരിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ടെന്നാണ്.

ഇനിയും ജീവിതത്തിൽ തനിക്ക് മുന്നേറാൻ കഴിയുമെന്നും മമ്മൂട്ടിയുടെ കയ്യിൽ നിന്നുള്ള ഈ അവാർഡ് ഒരു അനുഗ്രഹമാണ് എന്നും പറഞ്ഞു. കൂടാതെ ഞാൻ ഇനി വേറെ ലെവൽ ആണെന്നാണ് ടോവിനോ പറഞ്ഞത്. ഇനി തന്നെ പിടിച്ചാൽ കിട്ടില്ലെന്നും പറയാൻ മറന്നില്ല. ഏറ്റവും മികച്ച നടനുള്ള അവാർഡ് മമ്മൂട്ടി പ്രഖ്യാപിച്ചത് വ്യത്യസ്തമായ രീതിയിലൂടെ ആയിരുന്നു. ടോവിനോയെ കുറിച്ച് മമ്മൂട്ടി ഇൻട്രൊഡക്ഷൻ നൽകിയതും വളരെ വ്യത്യസ്തമായി കൊണ്ടായിരുന്നു.

ഇനിയും ജീവിതത്തിൽ ഉയർന്ന നിലയിലേക്ക് എത്തട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. അവാർഡ് നിശക്കിടയിൽ മമ്മൂട്ടി പറഞ്ഞത് ഭാര്യയും ഭർത്താവുമായി വന്നുചേർന്നുള്ള ആൾക്കാണ് ഈ അവാർഡ് എന്നും, നമ്മൾ ഈ അടുത്ത് കണ്ട സിനിമയിലെ സാക്രിഫൈസിങ് ക്യാരക്ടർ ചെയ്ത ഒരു ഹീറോയ്ക്ക് വേണ്ടിയാണ് ഈ അവാർഡ് എന്നും, ആ സിനിമയിൽ അദ്ദേഹത്തിൻ്റെ കഥാപാത്രം മരിക്കുന്ന സമയത്ത് നമ്മുടെ എല്ലാവരുടെയും നെഞ്ചിൽ ഒരു നീറ്റലായിരുന്നെന്നും, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി അഭിനയിച്ച ആളാണ്, ഇനിയും ഞാൻ എന്തിന് അയാളെ പേര് വിളിച്ച് പറയണം മറ്റാരുമല്ല ടോവിനോ തോമസ്.

ഇതൊക്കെ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ടോവിനോ തോമസിനെ കാണികൾക്ക് മുമ്പിൽ ഇൻട്രോ ചെയ്തത്. അവാർഡ് ദാന ചടങ്ങിൽ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, രമേശ് പിഷാരടി, മഞ്ജുവാര്യർ തുടങ്ങിയവരൊക്കെ പങ്കെടുത്തിരുന്നു. ടോവിനോ തോമസ് മമ്മൂട്ടിയുടെ കയ്യിൽ നിന്നും അവാർഡ് മേടിക്കുന്ന ചിത്രം കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. ടോവിനോ തോമസ് മമ്മൂട്ടിക്ക് നന്ദി പറയുകയും ചെയ്തിരുന്നു.

തന്നെക്കുറിച്ച് ഫോർമാലിറ്റി പോലെ പറയാതെ ഇത്രയൊക്കെ പറഞ്ഞതിന് ആണ് ടോവിനോ നന്ദി പറഞ്ഞത്. കൂടാതെ മമ്മൂട്ടി തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളൊക്കെ സിഡിയിൽ ആക്കി തരുകയാണെങ്കിൽ വീട്ടിലിരുന്ന് ഇടയ്ക്ക് കേൾക്കാം എന്നും ടോവിനോ പറഞ്ഞു. ഈ അവാർഡ് ദാന ചടങ്ങിനിടെ ദേവദൂതർ പാടി എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബന് ഒപ്പം മമ്മൂട്ടിയും ഡാൻസ് ചെയ്തിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply