ഇന്നും ഞാൻ പി ആർ ചെയ്തതാണെന്ന് ചിന്തിക്കുന്നവർ ഉണ്ട് – മരണം കാണുമ്പോൾ ഷോ കാണിക്കാൻ ആരേലും നിൽക്കുമോ -പ്രളയം സ്റ്റാർ എന്ന പേരിനോട് പ്രതികരിച്ചുകൊണ്ട് ടോവിനോ തോമസ്

2018ൽ കേരളത്തെ പിടിച്ചുലച്ച മഹാ മാരിയായിരുന്നു പ്രളയം. അന്ന് നടൻ ടോവിനോ തോമസ് നടത്തിയ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നത്. വെള്ളപ്പൊക്കം ദുരിതാശ്വാസ ബാധിത ക്യാമ്പുകളിലേക്ക് ആവശ്യ സാധനങ്ങളും മറ്റുമൊക്കെ ചുമന്നു കൊണ്ടുപോകുന്ന താരത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നവ തന്നെയായിരുന്നു. എന്നാൽ എപ്പോഴത്തെയും പോലെ വിമർശകർ വിമർശനവുമായി നടനെതിരെ എത്തിയിരുന്നു.

അത്തരത്തിൽ വിമർശകർ താരത്തിന് നൽകിയ പേരായിരുന്നു പ്രളയം സ്റ്റാർ. ഇപ്പോഴിതാ ആ വിളിപ്പേരിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ടോവിനോ. 2018ലെ മഹാമാരിയായ പ്രളയത്തെ അടിസ്ഥാനമാക്കി ഒരുക്കിയ 2018 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഇതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. പ്രളയ സമയത്ത് താൻ നടത്തിയ സേവനങ്ങൾ പിആർ വർക്കുകൾ ആണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു എന്നാണ് താരം പറഞ്ഞത്.

തന്നെ ആ സമയത്ത് പ്രളയം സ്റ്റാർ എന്നുപോലും പലരും വിളിച്ചിരുന്നുവെന്നും അത്തരം ട്രോളുകളും വിമർശനങ്ങളും തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്നും ടോവിനോ വ്യക്തമാക്കി. ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി നിർത്താതെ മഴ പെയ്തിരുന്നെങ്കിൽ നമ്മളെല്ലാവരും മുങ്ങിപ്പോയേനെ എന്നായിരുന്നില്ലേ നമ്മളൊക്കെ കരുതിയിരുന്നത് എന്നും ടോവിനോ ചോദിച്ചു. അത്തരത്തിൽ ചാവാൻ നിൽക്കുന്ന സമയത്ത് ആരെങ്കിലും പിആറിനെ പറ്റി ചിന്തിക്കുമോ എന്നും അതിനുള്ള ബുദ്ധിയോ ദീർഘവീക്ഷണമോ തനിക്ക് അന്ന് ഉണ്ടായിരുന്നില്ല എന്നും അന്ന് എല്ലാവർക്കും ഉള്ള പേടിയും ആശങ്കയുമാണ് തനിക്കും ഉണ്ടായിരുന്നത് എന്നും ടോവിനോ പറഞ്ഞു.

മായാനദി എന്ന തന്റെ സിനിമ ഇറങ്ങിയത് കൊണ്ടാണ് പ്രളയം വന്നത് എന്ന തരത്തിൽ വരെ അന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടു തന്നെ പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും താൻ ആദ്യം ഒന്നും വരാൻ തയ്യാറായിരുന്നില്ല എന്നും ടോവിനോ വ്യക്തമാക്കി. പിന്നീട് 2018 എന്ന ചിത്രത്തിന്റെ ടെക്നിക്കൽ സാധ്യത മനസ്സിലാക്കിയ ശേഷമാണ് ഈ സിനിമയുടെ ഭാഗമാകാൻ താൻ തീരുമാനിച്ചത് എന്നും ടോവിനോ പറഞ്ഞു.

2018 എന്ന ചിത്രത്തിൽ ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരേൻ, വിനീത് ശ്രീനിവാസൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഖിൽ പി. ധർമ്മജനോടൊപ്പം ജൂഡ് ആന്റണി ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന വരാനിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ഉണ്ടായ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply