ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസ്സ് കെ എസ് ആർ ടി സി യിൽ പിടിക്കുമ്പോൾ വാഹനത്തിന്റെ വേഗത 97 കി.മി ! 10 ലധികം ജീവനുകൾ എടുത്ത അപകടം തൃശൂർ പാലക്കാട് റോഡിൽ

എറണാകുളം മുളംതുരുത്തിയിലെ ബസേലിയസ് സ്കൂളിലെ 10, 11, 12 ക്ലാസ്സുകളിലെ കുട്ടികൾ ഇന്നലെ വൈകിട്ട് ആറരയ്ക്ക് ആരംഭിച്ച വിനോദയാത്ര അവസാനിച്ചത് രാത്രി 11.30 ഓടെ തൃശൂർ പാലക്കാട് നാഷണൽ ഹൈവേയിൽ വെച്ചാണ്. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാതെ ഉറക്കത്തിൽ കിടന്നു വേദനയോട് ജീവൻ നഷ്ട്ടമായ കൂട്ടുകാർക്കിടയിൽ വെച്ച് കുട്ടികൾ പറയുന്നു ഇടയ്ക്ക് ചേട്ടാ നമ്മൾ വേഗം കുറച്ചു കൂടുതൽ ആണ്, കുറച്ചു വേഗത കുറയ്ക്കു എന്ന്. സ്വതവേ കണ്ടു വരുന്ന കാഴ്ച എന്നത് വിനോദയാത്ര ഒരു മത്സാര ഇനം പോലെയാണ്.

ഒരുപാട് കടമ്പകൾ ഉണ്ടെങ്കിൽ ആണ് ഒരു വാഹനത്തിനു യാത്രയ്ക്ക് സെലക്ട് ചെയ്യുന്നത്. ഡി ജെ ലൈറ്റും, ചെവി പൊളിയുന്ന ശബ്ദ സംവിധാനങ്ങളും അടങ്ങി നിരവധി ഘടകങ്ങൾ. കൂടാതെ കാര്യപ്രാപ്‌തി ആയി വരുന്ന പ്രായത്തിന്റെ തിളപ്പിൽ ചേട്ടാ കത്തിച്ചു വിട് എന്ന വാക്കും. ദീർഘദൂര സർവീസ് ആയ വേളാങ്കണ്ണിയിലേക്ക് പോയി അവശരായി വന്ന ഡ്രൈവർ ആണ് എറണാകുളത്ത് നിന്നും ഊട്ടിയിലേക്ക് ഉള്ള വാഹനം ഓടിച്ചത് എന്ന ഒരു സ്ഥിതീകരിക്കാത്ത റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. ഒരു രക്ഷിതാവ് ഇത് അന്വേഷിച്ചപ്പോൾ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഡ്രൈവർ ആണെന്ന് സ്വയം അദ്ദേഹം പറഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.

വിനോദയാത്ര എന്ന് പറയുമ്പോൾ തന്നെ ഭയം ഉളവാക്കുന്ന ഒന്നായി മാറി കഴിഞ്ഞു. രാത്രി സമയങ്ങളിൽ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾക്ക് ഏറ്റവും വിനയാകുന്നത് വാഹനം ഓടിക്കുന്ന ആളുടെ ഉറക്കമാണ്. രണ്ടാമത് വാഹനങ്ങളുടെ അമിത വേഗതയും. രാത്രി പൊതുവെ ട്രാഫിക് കുറയുന്നതും ആർ ടി ഓ പരിശോധനകൾ കാര്യക്ഷമം അല്ലാത്തതും വേഗതയുടെയും അപകടത്തിന്റെയും വലിപ്പം കൂട്ടുന്നു.

കൊട്ടാരക്കര ഡിപ്പോയിൽ നിന്നും ഇന്റർസ്റ്റേറ്റ് പെര്മിറ്റിൽ ഓടുന്ന കെ എസ് ആർ ടി സി ബസ് നു പിറകിൽ ആണ് എറണാകുളം മുളംതുരുത്തിയിലെ ബസേലിയസ് സ്കൂളിൽ നിന്നും യാത്ര ആരംഭിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു പോയി ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കെ എസ് ആർ ടി സി ബസ്സിന്റെ വലതുവശം ചേർന്ന ഭാഗം തകർന്നിട്ടുണ്ട്. ഇടിച്ച ശേഷം കൂടുതൽ നിയന്ത്രണം വിട്ട വാഹനം ഇടതു വശത്തുള്ള ചതുപ്പ് നിലത്തേക്ക് മറിയുകയായിരുന്നു. ഇതോടെ ആണ് ഈ അപകടത്തിന്റെ വ്യാപ്തി കൂടിയത്.

കെ എസ് ആർ ടി സി ബസ് ഓടിച്ചിരുന്ന ഡ്രൈവരുടെ ആദ്യ പ്രതികരണം അനുസരിച്ചു ഇടിച്ച സമയത് തന്റെയും കയ്യിൽ നിന്നും സ്റ്റീയറിങ് പോയിരുന്നു. എന്നാൽ ബ്രേക്ക് കൃത്യമായി ചവിട്ടാൻ സാധിച്ചതിനാൽ വാഹനം നിർത്താൻ സാധിച്ചു. അല്ലാത്ത പക്ഷം ഇതിലും വലിയ ഒരു അപകടം ആയി ഇത് മാറിയേനെ എന്നാണ്. ഇപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നത് പോലെ ഇനി കുറച്ചു ദിവസത്തേക്ക് പ്രഹസനം ആയി പുതിയ നിരീക്ഷണവും നിലനിപ്പില്ലാത്ത കുറച്ചു പുതിയ പരിഷ്‌കാരങ്ങളും കാണാൻ ഇടയുണ്ട്. അത് കഴിയുന്നതോടെ വീണ്ടും അടുത്ത അപകടത്തിലേക്കുള്ള വാതിൽ തുറന്നിടുകയാണ് നിയമസംവിധാനങ്ങൾ ചെയ്യുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply