ഒരുമിച്ചു ഒരു വേദിയിൽ അവസാനം പിരിയുന്നതിന്‌ തൊട്ടു മുൻപേ സുധി അങ്ങനെ ഒരു കാര്യം തന്നോട് പറഞ്ഞു ! രണ്ടു വണ്ടികളിൽ ആണ് ഞങ്ങൾ യാത്ര തിരിച്ചത് ടിനി ടോം

മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ ഇന്ന് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. കൊല്ലം സുധി എന്ന ചിരിയുടെ മാലപ്പടക്കം തീർത്ത് മലയാളികളുടെ മനസ്സിൽ ചേക്കേറിയ കലാകാരൻ ഇന്നലെ ഒരു വാഹനാപകടത്തിൽ മരിച്ചു എന്നത് ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടത്.

സുധി സഞ്ചരിച്ച കാർ എതിരെ നിന്നും വന്ന പിക്കപ്പുമായി കൂട്ടിയിരിക്കുകയായിരുന്നു ഉണ്ടായത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. ശ്രുതി സഞ്ചരിച്ച കാറിൽ നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സഞ്ചരിച്ചിരുന്നു. സുധിയുടെ കൂടെ സഞ്ചരിച്ച ഇവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെആദ്യം കൊടുങ്ങല്ലൂരിലെ ഒരു ആശിപത്രിയിലായിരുന്നു കൊണ്ടുപോയത്.

ടിനി ടോം കഴിഞ്ഞദിവസം സുധിക്കൊപ്പം എടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചു കൊണ്ടെഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ടിനി പറയുന്നത് താനും സുധിയും ഇന്നലെ വേദിയിൽ ഒരുമിച്ചായിരുന്നു എന്നും അതുകൊണ്ടുതന്നെ സുധിയുടെ പെട്ടെന്നുള്ള മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും. കോഴിക്കോട് ജില്ലയിലെ വടകരയിൽ ഫ്ലവേഴ്സ് ചാനലിൻ്റെ പരിപാടി കഴിഞ്ഞ് അവിടെ നിന്നും പിരിയുന്നതിനു മുൻപേ സുധിയുടെ ആഗ്രഹം അനുസരിച്ച് ഒരു ഫോട്ടോ എടുത്തതായിരുന്നു.

ഇങ്ങനെ ഇടാൻ വേണ്ടിയാണോ എൻ്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് ആ ചിത്രം തനിക്ക് അയച്ചുതന്നതെന്നും വേദനയോടെ കൂടി ടിനി ടോം സോഷ്യൽ മീഡിയയിൽ എഴുതി. ടിനി പറയുന്നത് സുധിയുടെ മരണം വളരെയധികം മാനസിക പ്രയാസമുണ്ടാക്കിയെന്നാണ്. ഇന്നലെ ഒരുമിച്ച് ഒരു വേദിയിൽ പരിപാടി അവതരിപ്പിച്ചു കൊണ്ട് രണ്ട് വണ്ടികളിൽ ആയിരുന്നു അവിടെനിന്നും മടങ്ങിയത്. ഇവിടെനിന്നും മടങ്ങുന്നതിനു തൊട്ടു മുൻപേ ഫോട്ടോ എടുക്കുകയും അത് തൻ്റെ ഫോണിലേക്ക് അയച്ചുതരികയും ചെയ്തിരുന്നു.

മോനെ ഇനി നീ ഇല്ല എന്ന് സുധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ആദരാഞ്ജലികൾ മുത്തേ എന്നാണ് ടിനി പറയുന്നത്. സുധിക്കൊപ്പം സഞ്ചരിച്ച മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലുമാണ് ഇപ്പോൾ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബിനുവിൻ്റെ സ്കാനിംഗ്
നടത്തിയത് കുറച്ച് സമയത്തിന് മുൻപേ ആയിരുന്നു അദ്ദേഹത്തിൻ്റെ മുഖത്ത് ചെറിയ പൊട്ടലും അതുപോലെ തന്നെ തലയിൽ ചെറിയ ചതവും നട്ടെല്ലിൻ്റെ ഭാഗത്ത് ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം. കലാഭവൻ പ്രസാദ് അതുപോലെ തന്നെ കലാഭവൻ ട്രൂപ്പിലെ പലരും ഇവരെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply