വിവാഹം നടക്കാനിരിക്കെ ആണ് സുബി ഹോസ്‌പിറ്റലൈസ്‌ഡ്‌ ആകുന്നത് -സന്തോഷത്തിൽ ആയിരുന്ന താരത്തിന്റെ കരൾ മാറ്റി വെക്കാൻ സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് എട്ടു ദിവസം കൊണ്ട് ചെയ്യേണ്ട നടപടികൾ നാലു ദിവസം കൊണ്ട് പൂർത്തിയാക്കി കരൾ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

സ്വാഭാവികമായ ഹാസ്യ ശൈലി കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ആയിരുന്നു സുബി സുരേഷ്. ഹാസ്യ നടി, ടെലിവിഷൻ അവതാരക തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള താരം കരൾ രോഗത്തെ തുടർന്ന് അന്തരിച്ച വാർത്തകൾ വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് സിനിമ ലോകവും പ്രേക്ഷകരും. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം. മാസങ്ങളോളം കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുബി സുരേഷ്.

കരൾ പൂർണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവെക്കാൻ ഉള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു അപ്രതീക്ഷിത വിയോഗം. വർഷങ്ങളായി മിമിക്രി മേഖലയിൽ സജീവമായിട്ടുള്ള താരത്തിനെ രമേശ് പിഷാരടി അടക്കമുള്ള സഹപ്രവർത്തകർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. മിമിക്രി വേദികളിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിൻ കലാഭവനിലൂടെ ആണ് കലാരംഗത്തേക്ക് എത്തുന്നത്.

രാജസേനൻ സംവിധാനം ചെയ്ത “കനകസിംഹാസനം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം ഇരുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു സുബി സുരേഷ്. താരത്തിന്റെ അകാലവിയോഗത്തിൽ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരം ആകുന്നത്.

സുബിക്ക് കരൾ രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു. അവിവാഹിതയായ താരം വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നു എന്നും ഏറെ സന്തോഷവതിയായിരുന്നു എന്നും ടിനി പങ്കുവെച്ചു. കഴിഞ്ഞ 10- 17 ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു സുബി. സുബിയുടെ സുഹൃത്തായിരുന്നു ടിനി ടോമിനെ വിവരം അറിയിച്ചത്.

എന്നാൽ സുബിയുടെ ആരോഗ്യനില പുറത്ത് വിട്ടിരുന്നില്ല. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് എട്ടു ദിവസം കൊണ്ട് ചെയ്യേണ്ട നടപടികൾ നാലു ദിവസം കൊണ്ട് പൂർത്തിയാക്കി കരൾ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ എല്ലാം വിഫലമാക്കി കൊണ്ട് സുബി ഈ ലോകത്തോട് വിട പറഞ്ഞു. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരൾ നൽകാൻ തയ്യാറായത്. കരൾ മാറ്റിവെക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോടുകൂടി പൂർത്തിയായിരുന്നു.

എന്നാൽ അതിനിടയിൽ സുബിയുടെ ആരോഗ്യനില മോശമാവുകയും സ്ഥിതി ഗുരുതരാവുകയും ചെയ്തു. വൃക്കയിൽ അണുബാധയുണ്ടായത് മറ്റു അവയവങ്ങളിലേക്കും പടർന്നു. അതിനിടയിൽ രക്തസമ്മർദ്ദം കൂടിയതോടെ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ വന്നു. കഴിഞ്ഞ ദിവസം സുബിയെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചു. സുബിയെ രക്ഷിക്കുവാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് വിഷമത്തോടെ ടിനി ടോം പറയുന്നു.

ഭൂരിഭാഗവും പുരുഷന്മാർ വാഴ്ന്നിരുന്ന മിമിക്രി പോലുള്ള ഒരു രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു. ടെലിവിഷനിൽ സുബി സുരേഷ് അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് എല്ലാം മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. പ്രിയ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി താരങ്ങളും ആരാധകരും ആണ് രംഗത്തെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply