തൃശ്ശൂരിലെ യുവതിയെ പുനർവിവാഹ പരസ്യം കണ്ടു വിവാഹം കഴിക്കാം എന്ന് വാഗ്ദാനം ചെയ്തു പോലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു

വേലി തന്നെ വിളവ് തിന്നുന്നത് തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് പോലീസ് ഉദ്യോഗസ്ഥൻ തന്നെ. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ എസ്എസ് ആയിട്ടുണ്ട്. എറണാകുളം കോതമംഗലം സ്വദേശി അനസ് നായർ ആണ് അറസ്റ്റിലായത് ഇയാൾക്ക് 35 വയസ്സായിരുന്നു. തൃശ്ശൂർ പാവറട്ടി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് ആണ് പ്രതി അറസ്റ്റ് ചെയ്തിരിക്കുന്നത്.

തൃശ്ശൂർ സ്വദേശിയായ യുവതി ഓൺലൈനിൽ പുനർവിവാഹത്തിനായി പരസ്യം നൽകിയിരുന്നു. പോലീസുകാരനായ അനസും പുനർവിവാഹത്തിനു വേണ്ടി ശ്രമം നടത്തിയിരുന്നു. യുവതിയുടെ പരസ്യം ശ്രദ്ധയിൽപ്പെട്ട യുവതിയെ ബന്ധപ്പെടുകയും അടുപ്പത്തിലാവുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിന് വഴിമാറുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പ് അനസ് യുവതിക്ക് നൽകുകയും ചെയ്തു. തുടർന്ന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പ്രതി.

പീഡനത്തിന് ശേഷം വിവാഹകാര്യം സംസാരിച്ചപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. തുടർന്നാണ് യുവതി പരാതി നൽകിയത്. ഈ വാർത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേൾക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരത്തിലുള്ള ഇടപെടൽ ഉണ്ടാവുകയാണെങ്കിൽ ആരാണ് പൊതുജനങ്ങൾക്ക് സംരക്ഷണം നൽകുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന ഒരു അവസ്ഥയായി മാത്രമല്ലേ ഇതിനെ കാണാൻ സാധിക്കുകയുള്ളൂ എന്നും ഈ സാഹചര്യത്തിൽ കൃത്യമായ നിയമ നടപടികളാണ് ആവശ്യമെന്നും ഒക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥന് നല്ല രീതിയിൽ തന്നെ ശിക്ഷ ലഭിക്കണമെന്നും.

ഇല്ലാത്തപക്ഷം ഇയാൾ തന്റെ ജോലിയുടെ സ്വാധീനം ഉപയോഗിച്ച് ഇനിയും നിരവധി പെൺകുട്ടികളുടെ ജീവിതം ഇരുട്ടിൽ ആകുമെന്ന് ഒക്കെയാണ് സോഷ്യൽ മീഡിയ മുഴുവൻ കമന്റ് ചെയ്യുന്നത്. പുനർവിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരു സ്ത്രീയുടെ അരികിൽ സൗഹൃദവുമായി എത്തുകയും ആ സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയും അതിലൂടെ അവരുടെ ജീവിതം ആകുകയും ചെയ്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചത് മോശമായിപ്പോയി എന്നാണ് പൊതുവേ എല്ലാവരും അഭിപ്രായപ്പെടുന്നത്.

പ്രതി അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നും ചിലർ കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ഇനി അയാൾ അയാളുടെ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടാതിരുന്നാൽ മതി എന്നും അങ്ങനെയാണെങ്കിൽ സമാധാനമായി പല സ്ത്രീകൾക്കും കിടന്നുറങ്ങാം എന്നും ഒക്കെയാണ് കമന്റുകളിലൂടെ കൂടുതൽ ആളുകളും പറയുന്നത്.

story highlight – thrissur lady effected by a police officer

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply