ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് തീ പിടിച്ചാൽ ആദ്യം ചെയ്യേണ്ടത് ഇതാണ് – ജീവൻ രക്ഷിക്കാൻ ആദ്യം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക !

ദിവസങ്ങൾക്ക് മുമ്പ് മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു കണ്ണൂരിൽ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിൽ തീ പിടിച്ചു ഗർഭിണിയടക്കം രണ്ടു പേർ മരിച്ചത്. പ്രസവ വേദനയെ തുടർന്ന് വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. ആശുപത്രിക്ക് ഏതാനും മീറ്റർ അകലെ വച്ചായിരുന്നു ദാരുണമായ അപകടം. പിന്നിലിരുന്ന നാലു പേർ രക്ഷപ്പെട്ടുവെങ്കിലും കാറിന്റെ മുൻ സീറ്റിലിരുന്ന ഗർഭിണിയും ഭർത്താവും അപകടത്തിൽ മരിച്ചു.

പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട സംവിധാനങ്ങൾ നമ്മുടെ വണ്ടിക്ക് അകത്ത് ഉണ്ടായിട്ടു പോലും അറിവില്ലായ്മ കാരണം ഇതെല്ലാം വേണ്ട വിധം ഉപയോഗിക്കാൻ ആളുകൾക്ക് കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കാനുള്ള സാധനങ്ങൾ വണ്ടിക്ക് അകത്തു തന്നെയുണ്ട്. വെറും നാലു മിനിറ്റ് കൊണ്ടായിരുന്നു ഗർഭിണി സഞ്ചരിച്ചിരുന്ന വാഹനം പൂർണ്ണമായും കത്തി നശിച്ചത്. എന്ത് കൊണ്ടായിരിക്കും വണ്ടി കത്തിയത് എന്നായിരുന്നു പിന്നീട് ഉള്ള അന്വേഷണം.

ഫ്യുവൽ ലീക്ക് ചെയ്യുന്ന സാഹചര്യങ്ങളിൽ പെട്ടെന്ന് തന്നെ വാഹനം ഓടിക്കുന്നവർക്ക് മണം കിട്ടും. ഡീസൽ ആകുമ്പോൾ ലീക്ക് ആകാനുള്ള സാധ്യത കുറവാണ്. വണ്ടി ഓഫ് ആകുകയാണ് ചെയ്യുക. പെട്രോൾ ആകുമ്പോൾ ആണ് പെട്ടെന്ന് സ്പാർക്ക് ആവുന്നത്. പെട്രോൾ പൈപ്പിൽ എന്തെങ്കിലും സുഷിരം ഉണ്ടെങ്കിൽ മണം ലഭിക്കുകയും വണ്ടി വേഗത്തിൽ ഓടിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. അതുകൊണ്ട് അത്തരം സാഹചര്യങ്ങൾ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.

ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ വണ്ടി ഓഫ് ചെയ്തു പരിശോധിക്കേണ്ടതാണ്. പെട്രോൾ ലീക്ക് ഉണ്ടെന്നു തോന്നിയാൽ ഒരിക്കലും വണ്ടി ഓടിക്കാതിരിക്കുക. പെട്രോൾ പൈപ്പ് ലീക്കായാൽ മാത്രമാണ് വണ്ടി കത്താനുള്ള സാധ്യതയുള്ളത്. അതു പോലെ വണ്ടിയുടെ മെയിൻ വയർ ഷോട്ടാകുമ്പോൾ ഫ്യൂസ് പോകുന്നതിനു മുമ്പ് എന്തെങ്കിലും സ്പാർക്ക് ഉണ്ടാവുകയും പെട്രോളിന്റെ അംശം അവിടെ ഉണ്ടാവുകയും ചെയ്താൽ അപ്പോഴും വണ്ടിക്ക് തീ പിടിക്കാൻ ഉള്ള സാധ്യതയുണ്ട്.

എന്നാൽ ഇതിന് സാധ്യത വളരെ കുറവാണ്. ഇത്തരത്തിൽ വാഹനത്തിന് കത്തിപ്പിടിക്കാനുള്ള സാധ്യത പുതിയ വണ്ടികൾക്കും പഴയ വണ്ടികൾക്കും എല്ലാം ബാധകമാണ്. ഇത്തരം സാഹചര്യങ്ങളിൽ ചെറിയ സ്പാർക്ക് വന്നിട്ട് തീ പിടിച്ചാലും പെട്ടെന്ന് തീ പടരാത്ത രീതിയിലുള്ള ഇന്റീരിയർ ആയിരിക്കണം വണ്ടിക്ക് അകത്തുണ്ടാവേണ്ടത്. വണ്ടിക്ക് അകത്ത് ലൈറ്റർ ഉണ്ടെങ്കിൽ ചൂട് കാലാവസ്ഥയിൽ പൊട്ടിത്തെറിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

മറ്റൊരു സാധ്യത എന്തെന്നാൽ വണ്ടി വീട്ടിലെ വേസ്റ്റ് വെക്കുന്നതിന് സമീപത്ത് ആയിട്ടാണ് പാർക്ക് ചെയ്യുന്നതെങ്കിൽ എലി ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വണ്ടിയുടെ പ്ലാസ്റ്റിക് വശങ്ങൾ എലി കരണ്ട് തിന്നുകയും അതിനകത്ത് പോയി കണക്ഷനുകൾ കരണ്ട് തിന്നുവാനും സാധ്യമുണ്ട്. പെട്രോൾ പൈപ്പുകൾ എലി കടിക്കും. എന്നാൽ ഡീസൽ പൈപ്പുകൾ കടിക്കാറുമില്ല. എങ്കിലും വയറിങ് ഷോട്ട് കാരണം ഒരു വാഹനത്തിന് തീ പിടിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നാണ് പരിചയസമ്പത്തുള്ള മെക്കാനിക്കുകൾ പറയുന്നത്.

വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തീ പിടിക്കുകയാണെങ്കിൽ ഹെഡ് റെസ്റ്റ് ഊരിയെടുത്ത് ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെടാൻ ആണ് ശ്രമിക്കേണ്ടത്. ഇതിന് വേണ്ടി ആണ് ഹെഡ് റെസ്റ്റ് ഊരി എടുക്കാൻ പാകത്തിന് വണ്ടി കമ്പനികൾ ഫിറ്റ് ചെയ്തു വെക്കുന്നത്. എന്നാൽ ഇത് പലർക്കും അറിയാവുന്ന ഒരു കാര്യമല്ല. അതു പോലെ വണ്ടിക്കൊപ്പം ലഭിക്കുന്ന ജാക്കി ലിവർ, സ്പാനർ എന്നിവ അടങ്ങിയ ടൂൾ കിറ്റ് ഡിക്കിയിൽ വെക്കുന്നതിനു പകരം ഫ്രണ്ട് സീറ്റിൽ വെക്കുന്നത് ആണ് ഉത്തമം.

അത്യാവശ്യം കനം ഉള്ള ഉപകരണങ്ങൾ ആയതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഗ്ലാസ് പൊട്ടിക്കാൻ ഇത് ഉപകാരപ്പെടും. സീറ്റിൽ ഇരുന്ന് കാലുകൊണ്ട് മുൻ ഗ്ലാസ് ചവിട്ടാൻ ശ്രമിച്ചാലും അത് പൊട്ടി വരും. വണ്ടിയിൽ എന്തെങ്കിലും മണം വരുന്നതായി തോന്നുകയാണെങ്കിൽ പെട്ടെന്ന് തന്നെ വണ്ടി ഓഫ് ആക്കുക. ഓഫാക്കുമ്പോൾ തന്നെ എല്ലാം ലോക്കുകളും റിലീസ് ആകും. എന്നാൽ അപകടത്തിന്റെ വെപ്രാളത്തിൽ ആളുകൾ ഇതെല്ലാം മറന്നു പോകുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply