ഹിന്ദുക്കൾ എല്ലാവരും ഈ സിനിമ പോയി കാണുകയും വിജയിപ്പിക്കുകയും വേണം – ഇല്ലെങ്കിൽ നാളെ ഹിന്ദുക്കൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല ! തിയേറ്ററിൽ നിന്ന് യുവതി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞത് കേട്ടോ

രാമസിംഹൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 1921 പുഴ മുതൽ പുഴ വരെ. ഈ ചിത്രത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് പ്രതിനായക കഥാപാത്രം. ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് തന്നെ ചിത്രത്തെക്കുറിച്ച് പല വിവാദങ്ങളും ഉയർന്നിരുന്നു. എന്നാൽ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു. മമധർമ്മ എന്ന ജനകീയ കൂട്ടായ്മ ഉണ്ടാക്കി ജനങ്ങളിൽ നിന്ന് പണം സംഭാവനയായി സ്വീകരിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കുന്നത് തലൈവാസൽ വിജയ് ആണ്. ജോയ് മാത്യു, ആർ എൽ വി രാമകൃഷ്ണൻ തുടങ്ങിയവരൊക്കെ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഈ സിനിമയെ കുറിച്ച് ശങ്കു ടി ദാസ് പറയുന്നത് ഈ സിനിമയിലെ കുഞ്ഞമ്മദ് ഹാജി യഥാർത്ഥത്തിൽ സ്വാതന്ത്ര്യസമരസേനാനി അല്ല എന്നും ഹിന്ദുക്കളെ ഇല്ലാതാക്കുന്ന തീവ്രവാദി ആണെന്നുമാണ്. ഈ ചിത്രത്തെ കുറിച്ച് ഒരു യുവതി പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തെ കുറിച്ച് പറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. യുവതി പറയുന്നത് നമ്മൾ ഇപ്പോൾ ഹിന്ദുവായിട്ട് ഇവിടെ ജീവിക്കുന്നത് എത്രയോ ആളുകളുടെ ത്യാഗം കൊണ്ടാണ് എന്നും അവർ ധർമ്മത്തിൽ ഉറച്ചു നിന്നുകൊണ്ട് പോരാടിയത് കൊണ്ടാണ് എന്നൊക്കെയാണ്. ഈ കാര്യങ്ങളൊക്കെ അറിയാമെങ്കിലും ഈ സിനിമ കണ്ടതോടെയാണ് അവർ സഹിച്ച ത്യാഗം എത്രത്തോളം ഉണ്ടെന്ന് മനസ്സിലായതെന്നും.

യുവതി പറയുന്നത് എല്ലാ ഹിന്ദുക്കളും ഈ സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്യണം എന്നും. ഈ സിനിമ കാണുകയും വിജയിപ്പിക്കുകയും ചെയ്തില്ലെങ്കിൽ നാളെ ഹിന്ദുവായിട്ട് നമുക്കൊന്നും ജീവിക്കാൻ പറ്റും എന്ന് തോന്നുന്നില്ല എന്നാണ്. നമ്മൾ ഹിന്ദുക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ അദ്ദേഹത്തോട് ഒരു ജന്മം മുഴുവൻ കടപ്പെട്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു. യുവതിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് നിരവധി നെഗറ്റീവ് കമൻ്റുകൾ ആണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

പല ട്രോളർമാരും ഈ വീഡിയോ എടുത്ത് അമ്മാനമാടുകയും ചെയ്യുന്നുണ്ട്. ഈ സിനിമയുടെ സംവിധായകൻ പറയുന്നത് ഇതുവരെ ചിത്രത്തിന് നെഗറ്റീവ് കമൻ്റുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ്. കോഴിക്കോട് ക്രൗൺ, കോർണേഷൻ, ആർപി മാൾ, മെഡിക്കൽ കോളേജ്, ഫറോക്ക് എന്നിവിടങ്ങളിൽ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത് എന്നും പറഞ്ഞു. ഈ ഒരു അഭിപ്രായമാണെങ്കിൽ ചിത്രം വൻ ഹിറ്റാകുമെന്നും സംവിധായകൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply