ക്യാമറക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ല – ആദ്യമൊക്കെ തന്റെ ശരീരത്തോടുതന്നെ വെറുപ്പായിരുന്നു; വിദ്യ ബാലൻ മനസ്സുതുറക്കുന്നു.

വിദ്യാബാലൻ എന്ന നടിയെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. വിദ്യ ബാലൻ പറയുന്നത് ക്യാമറക്ക് മുന്നിൽ നിൽക്കുന്ന സമയത്ത് സ്വന്തം ശരീരത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാറില്ലെന്നാണ്. ഗോവയിൽ വെച്ചുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കുന്നതിനിടെ വിദ്യ ബാലൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടി പറഞ്ഞത് സ്വന്തം ശരീരത്തെ കുറിച്ച് തനിക്ക് നേരത്തെ വെറുപ്പുണ്ടായിരുന്നെന്ന്.

എന്നാൽ പിന്നീട് ആ ചിന്ത മാറ്റിയെടുത്തെന്നും എല്ലാവരും അത്തരത്തിൽ തന്നെ ചെയ്യുവാൻ ശ്രമിക്കണമെന്നും പറഞ്ഞു. വിദ്യ ബാലൻ പറഞ്ഞത് തനിക്ക് തൻ്റെ ശരീരത്തോട് വെറുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്. കാരണം തൻ്റെ ആഗ്രഹത്തിനൊത്തുള്ള ശരീരമായിരുന്നില്ല തൻ്റെതെന്ന്. പലപ്പോഴും ഇത്തരത്തിൽ ചിന്തിച്ചിരുന്നതുകൊണ്ട് രോഗബാധിതയുമായി. എന്നാൽ 12 വർഷം മുമ്പ് താൻ ആ രോഗം മാറ്റുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങിയെന്നും.

ആ പരിശ്രമത്തിലൂടെയാണ് താൻ മനസ്സിലാക്കിയത് ജീവനോടെ എന്നെ നിലനിർത്തുന്നത് എന്താണ് അതിനെയാണ് ദുരുപയോഗപ്പെടുത്തുന്നതെന്ന്. തൻ്റെ ജീവനോടെ നിലനിർത്തിയതിന് ശരീരത്തോട് നന്ദി പറയാൻ തുടങ്ങിയ നിമിഷം മുതലായിരുന്നു ഞാൻ അതിൽ വിശ്വസിക്കാൻ തുടങ്ങിയതെന്നും. ആ സമയം തൊട്ട് ഇതൊരു ഗെയിം ചേഞ്ചർ ആയി. അതൊക്കെ മനസ്സിലാക്കിയത് തൊട്ട് രാവിലെ എഴുന്നേറ്റ് എന്നെക്കുറിച്ച് സന്തോഷം തോന്നാറുണ്ട്.

അഥവാ തനിക്ക് സന്തോഷം തോന്നിയില്ലെങ്കിൽ തന്നോട് തന്നെ പറയും കുഴപ്പമില്ല നാളെ പുതിയൊരു ദിവസം ആയിരിക്കുമെന്ന്. ചിലപ്പോൾ നിങ്ങൾക്ക് ക്ഷീണവും ദേഷ്യവും അസൂയയും വേദനയെല്ലാം തോന്നുകയാണെങ്കിൽ നിങ്ങളുടെ ശരീരം ആ വികാരങ്ങളാണ് പ്രകടിപ്പിക്കുക. എന്നാൽ ആ കാര്യങ്ങൾ ഒന്നും തന്നെ നിങ്ങളെ ചെറുതാക്കില്ല. ഞാൻ എൻ്റെ വലുതിൽ നിന്ന് ഞാൻ ചെറുതിനെ ആസ്വദിക്കുവാൻ തുടങ്ങിയെന്നാണ് വിദ്യാബാലൻ പറഞ്ഞത്.

താൻ ഒരിക്കലും മുന്നിൽ നിന്നുകൊണ്ട് തൻ്റെ ശരീരത്തെക്കുറിച്ച് വിഷമിച്ചിട്ടില്ലെന്നും ക്യാമറയെ അഭിമുഖീകരിക്കുന്ന സമയത്ത് എൻ്റെ വലിപ്പം എനിക്ക് ഒരിക്കലും പ്രശ്നമാകാറില്ലെന്നും ഞാൻ ക്യാമറയെ വളരെയധികം സ്നേഹിക്കുന്നെന്നും അതിനെ ഞാൻ വളരെയധികം വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ എല്ലായിപ്പോഴും എന്നെ തിരികെ സ്നേഹിക്കുമെന്നും ഞാൻ കരുതുന്നെന്നും പറഞ്ഞു. നമ്മളെ മറ്റുള്ളവർ എങ്ങനെ വിലയിരുത്തും എന്ന് ചിന്തിക്കാതിരിക്കുക സ്വയം എങ്ങനെ നമ്മളെ തന്നെ വിലയിരുത്തും എന്നതാണ് പ്രധാനം.

നമ്മൾ നമ്മളുടെ പ്രതിബിംബത്തെ കണ്ണാടിയിലൂടെ എങ്ങനെയാണ് കാണുന്നതെന്നതാണ് പ്രധാനം. നമുക്കുതന്നെ നല്ലതെന്ന് തോന്നുന്നില്ലെങ്കിൽ കുഴപ്പമില്ല. മനുഷ്യൻ ആയതുകൊണ്ട് തന്നെ നല്ലതും ചീത്തയുമായ ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടാകും. എന്നാൽ ആ ചിന്ത ഉണ്ടാകുന്നതുവരെ നിങ്ങളെ പറ്റിക്കാം. നമ്മൾ സ്വയം പറയണം ഞാൻ എന്നെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നെന്ന്.

ഈ മന്ത്രം എല്ലാ ദിവസവും ആവർത്തിക്കുകയും ചെയ്യണം. അത് ശരിക്കും നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ശരീരഭാരം കൂടുകയായാൽ നമ്മൾ അതിന് യോഗ്യരല്ലെന്ന് ചിലപ്പോൾ തോന്നും. അതൊന്നും നല്ല ചിന്തയല്ല. കാരണം നമ്മുടെ ശരീരമാണ് ജീവനെ നിലനിർത്തുന്നത് അതുകൊണ്ടുതന്നെ അതിന് ബഹുമാനം കൊടുക്കണമെന്നും വിദ്യ ബാലൻ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply