ഭർത്താവിന്റെ വീടിന് അടുത്ത വീട്ടിലെ അധ്യാപകന്റെ വീട്ടിലെ കുളിമുറിയിൽ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി – സംഭവം നടന്നത് കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു യുവതി തൻ്റെ ഭർത്താവിൻ്റെ വീടിൻ്റെ അടുത്ത വീട്ടിലുള്ള കുളിമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി. വീടിന് സമീപത്തെ കുളിമുറിയിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് 25 വയസ്സുകാരിയായ അശ്വതിയെയാണ്. അശ്വതി വിവാഹിതയാണ്. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയും ആണ് അശ്വതി. അശ്വതിയുടെ വീടിനടുത്തുള്ള അധ്യാപകൻ്റെ വീടിനോട് ചേർന്നുള്ള കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്ന കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് അശ്വതിയെ അവിടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അശ്വതിയുടെ മൃതദേഹം കണ്ടതോടുകൂടി പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും അശ്വതിയുടെ മരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു.അശ്വതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അശ്വതിയുടെ മരണം ഒരു ആത്മഹത്യയാണ് എന്നാണ് ഇപ്പോഴുള്ള തെളിവുകൾ വെച്ച് കരുതുന്നത്. മരണപ്പെട്ട ആശ്വതിയുടെ ഭർത്താവാണ് സുബിൻ.

അശ്വതിക്കും സുബിനും ഒരു മകനാണ് ഉള്ളത്. നൈനിക് ആണ് ഇവരുടെ മകൻ. അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത് കുഞ്ഞിപ്പീടികയിൽ മോഹനൻ മാസ്റ്ററുടെ പറമ്പിലെ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ വച്ചാണ്. മോഹനൻ മാസ്റ്റർ രാവിലെ എഴുന്നേറ്റ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ പറമ്പിലെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കിണറ്റിലേക്കുള്ള കപ്പിയും കയറും കെട്ടുന്ന ഭാഗത്ത് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ പോലീസ് പരിശോധിച്ചതിനുശേഷം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. ഈയ്യിടെ നൃത്ത അധ്യാപികയും സോഷ്യൽ മീഡിയ താരവുമായ കൃഷ്ണപ്രിയയുടെ മരണവാർത്ത വളരെയധികം ഞെട്ടലോടെയാണ് കൃഷ്ണപ്രിയയുടെ ആരാധകർ കേട്ടത്. തൻ്റെതായ നൃത്ത ശൈലി കൊണ്ട് ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നർത്തകയാണ് കൃഷ്ണപ്രിയ. കൃഷ്ണ വിഷം കഴിച്ചായിരുന്നു ആത്മഹത്യ ചെയ്തത്.

കുടുംബത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കൃഷ്ണ സ്വന്തം വീട്ടിൽ ആയിരുന്നു താമസം. സ്വന്തം മുറിയിൽ വെച്ചായിരുന്നു വിഷം കഴിച്ചത്. സംശയം തോന്നിയ വീട്ടുകാർ വാതിൽ ചവിട്ടി മുറിയിൽ കയറി കൃഷ്ണയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കൃഷ്ണയുടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. കൃഷ്ണയുടെ അമിതമായുള്ള സോഷ്യൽ മീഡിയ ഉപയോഗം ഭർത്താവിൻ്റെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല.

ഭർത്താവിന് എന്നാൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾ മുന്നേ കൃഷ്ണ ഭർത്താവിൻ്റെ വീട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. കൃഷ്ണപ്രിയക്ക് 29 വയസ്സാണ് ചാപ്പാറ ഗോപാലകൃഷ്ണൻ്റെ മകളാണ് കൃഷ്ണ. ഭർത്താവിൻ്റെ വീട്ടിൽ വെച്ചാണ് കൃഷ്ണയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. കൃഷ്ണയ്ക്ക് രണ്ട് മക്കളാണ് തൃദേവും ഭദ്രയും. കൃഷ്ണയുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നറിയുവാൻ കൊടുങ്ങല്ലൂർ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply