ഇടപ്പള്ളി ലോഡ്ജിൽ വെച്ച് ജോത്സ്യനെ മയക്കി കിടത്തി യുവതി സ്വർണവും പണവും കവർച്ച നടത്തി; യുവതി പോലീസിന്റെ പിടിയിൽ

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് യുവതി ഒരു ജോത്സ്യനെ മയക്കി കിടത്തി കവർച്ച നടത്തി എന്ന വാർത്തയാണ്. ഈ സംഭവം നടന്നത് കൊച്ചിയിലെ ഇടപ്പള്ളിയിലാണ്. കഴിഞ്ഞമാസം 24 ന് ആയിരുന്നു ഇടപ്പള്ളിയിലെ ലോഡ്ജിൽ വച്ച് ജോത്സ്യനെ മയക്കിക്കിടത്തി യുവതി 12.5 പവൻ സ്വർണവും പണവും കൈക്കലാക്കിയത്. ജ്യോത്സനെ മയക്കി കിടത്തി കവർച്ച നടത്തിയത് തൃശ്ശൂർ മണ്ണുത്തി സ്വദേശിയായ അൻസിയാണ്.

പ്രതിയെ എളമക്കര പോലീസ് പിടികൂടുകയും ചെയ്തു. അൻസി ഫേസ്ബുക്ക് വഴിയായിരുന്നു ജോത്സ്യനെ പരിചയപ്പെട്ടത്. ജോത്സ്യനെ പരിചയപ്പെട്ടതിനുശേഷം തനിക്ക് ജോത്സ്യം നോക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ട് കൊല്ലം സ്വദേശിയായ ജോത്സ്യനെ ഇടപ്പള്ളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിനുശേഷം അൻസി പൂജയെ കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെ കുറിച്ചുമൊക്കെ ജ്യോത്സ്യനുമായി ചോദിക്കുകയും അതിനുവേണ്ടിയുള്ള പ്രതിവിധി എന്താണെന്നൊക്കെ അന്വേഷിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹവുമായി സൗഹൃദം ഉണ്ടാക്കിയെടുക്കുകയായിരുന്നു.

പിന്നീട് യുവതിയുടെ ആവശ്യപ്രകാരം ആയിരുന്നു ജോത്സ്യൻ കൊച്ചിയിലേക്ക് വന്നത്. കൊച്ചിയിലേക്ക് വന്ന ജോത്സ്യനോട് തൻ്റെ സുഹൃത്തിനെ കാണാം എന്നു പറഞ്ഞു കൊണ്ടായിരുന്നു ഇടപ്പള്ളിയിലേക്ക് എത്തിച്ചത്. ഇടപ്പള്ളിയിലെ ഒരു ഹോട്ടലിൽ തങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു യുവതി റൂം എടുത്തത്. റൂമിൽ വെച്ച് യുവതി ജ്യോത്സന് ആദ്യം പായസം നൽകുകയായിരുന്നു. എന്നാൽ ആ പായസം ജോത്സ്യൻ കഴിച്ചില്ല.

അതിനുശേഷം പിന്നീട് ജോത്സ്യന് ശീതളപാനീയത്തിൽ ലഹരി മരുന്ന് കലർത്തി നൽകി. ലഹരി കലർത്തിയ പാനീയം കഴിച്ചതിനുശേഷം ജോത്സ്യൻ മയങ്ങി പോവുകയായിരുന്നു. മയങ്ങിയതിനുശേഷം ആയിരുന്നു യുവതി മോഷണം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ജോത്സ്യൻ്റെ കൈവശം അപ്പോൾ ഉണ്ടായിരുന്ന സ്വർണ്ണവും പണവും ആയിരുന്നു യുവതി കൈക്കലാക്കിയത്. പണവും ആഭരണവും ലഭിച്ചതിനുശേഷം യുവതി ഹോട്ടലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

യുവതി ഹോട്ടലിൽ നിന്ന് പോകുന്ന സമയത്ത് തൻ്റെ ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അദ്ദേഹത്തെ ഒന്ന് അന്വേഷിക്കണം എന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. വൈകിട്ട് ഹോട്ടലിലെ ജീവനക്കാർ റൂമിലെത്തിയപ്പോൾ ആയിരുന്നു അബോധാവസ്ഥയിലായിരുന്ന ജ്യോത്സ്യനെ കണ്ടെത്തിയത്. പണവും ആഭരണവും കൂടാതെ 30,000 രൂപയുടെ മൊബൈൽ ഫോണും യുവതി എടുത്തിരുന്നു. അഞ്ചു പവൻ്റെ ഒരു മാലയും മൂന്നു പവൻ്റെ ഒരു ചെയിനും മൂന്നു പവൻ്റെ മോതിരവും ഒക്കെ അടങ്ങുന്നതായിരുന്നു ആഭരണങ്ങൾ.

ജോത്സ്യൻ തൻ്റെ ബന്ധുക്കളുടെ സഹായത്തോടുകൂടിയായിരുന്നു പോലീസിനെ കാര്യങ്ങൾ അറിയിച്ചത്. പോലീസുകാർ പറയുന്നത് യുവതി ഒറ്റയ്ക്കല്ല മറ്റ് രണ്ടുപേർ കൂടി ഈ കവർച്ചക്ക് പിന്നിലുണ്ട് എന്നാണ്. മറ്റു രണ്ടുപേർക്കും ഉള്ള അന്വേഷണത്തിലാണ് പോലീസുകാർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply