ബാലയുടെ ജീവിതവുമായി സാദൃശ്യം ഉള്ള സിനിമയാണ് വിശ്വാസം; അതിൽ അജിത്തിനെ മകൾ അങ്കിൾ എന്നാണ് വിളിക്കുന്നത്; അതുപോലെ ബാലക്കും സംഭവിച്ചിട്ടുണ്ട്.

നടൻ ബാലയെ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി ചർച്ചയാകുന്നത്. നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ആശുപത്രിയിൽ കിടക്കുമ്പോഴും ബാല പറയുന്നത് ഒരു ആഗ്രഹം മാത്രമാണ്. തൻ്റെ മകളായ പാപ്പുവിനെ ഒന്ന് കാണണം എന്നാണ്. ബാല പല അഭിമുഖങ്ങളിലും തൻ്റെ മകളെക്കുറിച്ച് സംസാരിക്കാറുണ്ട്.

മകളെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതെന്നും അവളെ കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ എന്നും ബാല പറഞ്ഞിട്ടുണ്ട്. ബാല അസുഖബാധിതനായ ഈ സമയത്ത് ബാല മകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. ബാല ആദ്യം വിവാഹം ചെയ്‍തത് അമൃത സുരേഷിനെ ആയിരുന്നു. ഇവർക്ക് ഇതിൽ പാപ്പു എന്ന മകൾ ഉണ്ട്. എന്നാൽ ചില കാരണത്താൽ അമൃതയും ബാലയും വേർപിരുഞ്ഞു.

മകൾ അമൃതയോടൊപ്പം ആണ്. ബാല പറയുന്നത് തനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് വിശ്വാസം എന്ന അജിത് നായകനായ സിനിമ. ഈ സിനിമയുടെ സംവിധായകൻ ബാലയുടെ സഹോദരൻ ശിവ ആണ്. ബാല പറയുന്നത് ഈ സിനിമയിലെ പല കാര്യങ്ങളും തൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് എന്നാണ്. ഈ ചിത്രത്തിൽ അച്ഛനായ അജിത്തിനെ മകൾ അങ്കിൽ എന്നാണ് വിളിക്കുന്നത്. എന്നാൽ ബാലയുടെ യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായെന്നും നടൻ പറഞ്ഞു.

അച്ഛനെ അങ്കിൾ എന്നു വിളിക്കുന്ന ആ ഒരു അവസ്ഥ തന്നെ വളരെ ദുഃഖത്തിൽ ആഴ്ത്തിയിരുന്നു എന്നും പറഞ്ഞു. വിശ്വാസം എന്ന സിനിമ അതുകൊണ്ടുതന്നെ ജീവിതത്തിൽ വളരെ അധികം പ്രധാന്യമുള്ളതാണ് എന്നും പറഞ്ഞു. മകളെ കൂടെ നിർത്താൻ ബാലക്ക് ആഗ്രഹമുണ്ടെങ്കിലും അമൃത സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇപ്പോൾ സുഖമില്ലാത്ത അവസ്ഥയിൽ മകളെ കാണണം എന്നു പറഞ്ഞപ്പോ ആരാധകരൊക്കെ ബാലയുടെ ആഗ്രഹം സാധിച്ചുകൊടുക്കണം എന്നാണ് പറയുന്നത്.

ബാല സുഖം പ്രാപിക്കാൻ വേണ്ടി ആരാധകരുടെ പ്രാർത്ഥന കൂടെയുണ്ട്. ഒരുപാട് ആരാധകരുള്ള നടനാണ് ബാല. അദ്ദേഹം ഈയ്യിടെ മോളി കണ്ണമാലി അസുഖം ബാധിച്ച് കിടപ്പിലായപ്പോൾ സഹായിച്ചിരുന്നു. അസുഖം ഭേദമായപ്പോ മോളിയും കുടുംബവും ബാലയോട് നന്ദി പറയാൻ ബാലയുടെ വീട്ടിൽ പോയിരുന്നു. സഹായിക്കാൻ മനസ്സുള്ള നടനാണ് ബാല. ബാല തന്നെ കാണാൻ ഹോസ്പിറ്റലിൽ എത്തിയവരോടൊക്കെ സംസാരിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പല തെറ്റായ വാർത്തകളും ബാലയുടെ ആരോഗ്യ നിലയെക്കുറിച്ച് വരുന്നുണ്ട്. ചുമയും വയറുവേദനയും ഉണ്ടായതോടെ ആയിരുന്നു ബാല ഹോസ്പിറ്റൽ എത്തിയത്. ആശുപത്രിയിൽ ഐസിയുവിലാണ് ബാല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply