”നീ എങ്ങനെയാണ് ഈ പെൺകുട്ടിയുടെ മുഖത്ത് നോക്കിയത്, ഇവളെ എങ്ങനെ കെട്ടാൻ തോന്നി”…നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ അധിക്ഷേപിച്ച സമൂഹത്തിന് മുന്നിൽ സ്വന്തം ജീവിതം ബോൾഡ് ആയി ജീവിച്ചു കാണിച്ച് ദി ഡയമണ്ട് കപ്പിൾ…

കാലമെത്ര പുരോഗമിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും ഇന്നും സൗന്ദര്യം എന്ന് പറയുന്നത് തൊലി വെളുപ്പും ബാഹ്യ ഭംഗിയുമാണെന്ന് കരുതുന്നവരാണ് പലരും. വർദ്ധിച്ചു വരുന്ന ഫെയർസ് പ്രോഡക്ടുകളും പരസ്യങ്ങളും തന്നെ ഇതിന് തെളിവാണ്. സൗന്ദര്യം എന്നത് കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട്. നമ്മുടെ കാഴ്ചയിലാണ് മറ്റൊരാളുടെ സൗന്ദര്യം, അല്ലാതെ അവരുടെ ബാഹ്യ ഭംഗിയിൽ അല്ല എന്നതാണ് വാസ്തവം.

അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയ ഡയമണ്ട് കപ്പിളിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അങ്ങ് ആഫ്രിക്കയിലോ അമേരിക്കയിലോ നടക്കുന്ന സംഭവമല്ല ഇത്. സാക്ഷരകേരളം എന്ന് അഹങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലെ പാലക്കാട് മുണ്ടൂർ സ്വദേശികളാണിവർ. ആൻ മരിയയും ഭർത്താവ് അഖിലുമാണ് ഈ ഡയമണ്ട് കപ്പിൾ.

ഇന്റർ കാസ്റ്റ് മാരേജ് ആയിരുന്നു ഇവരുടെത്. ഇപ്പോൾ ഇതാ തങ്ങൾ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ഇവർ. വിവാഹ വീഡിയോ മുതൽ ഇങ്ങോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഏതൊരു ചിത്രത്തിനും വിമർശനങ്ങളും മോശമായ കമന്റുകളും ആയിരുന്നു ഇവർക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഈ ചെക്കന് ഈ പെണ്ണിനെ എങ്ങനെ കിട്ടി, ആ പെണ്ണിന്റെ ഭാഗ്യം എന്ന് തുടങ്ങി കരിങ്കുരങ്ങ്, നീഗ്രോ, കരിവണ്ട് എന്നിങ്ങനെ ഉള്ള അധിക്ഷേപങ്ങൾ വരെ ഇവരുടെ ചിത്രങ്ങൾക്ക് കീഴിൽ വന്നുകൊണ്ടിരുന്നു.

എന്തുകൊണ്ടാണ് ആളുകൾ ഇന്നും നിറത്തിന്റെ പേരിൽ ആളുകളെ അധിക്ഷേപിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒന്ന് രണ്ട് കമന്റുകൾ ആയിരുന്നെങ്കിൽ കണ്ടില്ലെന്നു വയ്ക്കുമായിരുന്നു. എന്നാൽ ചില കമന്റുകൾ അതിര് കടന്നപ്പോൾ വേദന തോന്നിയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ആൻ മരിയ. ഉണ്ടാകുന്ന കുട്ടികൾ കറുത്തു പോയാൽ ഭർത്താവിന്റെ വീട്ടുകാർ തിരിഞ്ഞു നോക്കില്ല മോളെ തുടങ്ങിയ ഉപദേശങ്ങൾ.

അങ്ങനെ ഗർഭിണിയായിരുന്ന സമയത്ത് പെട്ടെന്ന് സങ്കടം വരുന്ന അവസ്ഥയായി മാറി. എന്നാൽ കേട്ട് കേട്ട് ശീലമായപ്പോൾ ഇവരുടെയൊക്കെ മുന്നിൽ നല്ലതുപോലെ ജീവിച്ചു കാണിക്കണം എന്ന ചിന്തയാണ് പിന്നീട് ഉണ്ടായത്. രണ്ടു മതസ്ഥരായത് കൊണ്ട് തന്നെ കുടുംബവും സമൂഹവും ശക്തമായി ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു. മതത്തേക്കാൾ ഉപരി സൗന്ദര്യം ആയിരുന്നു പലരുടെയും പ്രശ്നം. നീ എങ്ങനെയാണ് ആ കുട്ടിയുടെ മുഖത്ത് നോക്കിയത് എന്ന് വളരെ വേണ്ടപ്പെട്ട ഒരാൾ തന്നെ ഭർത്താവിനോട് ചോദിച്ചിരുന്നു. അവളുടെ ബോൾഡ്നസ് കണ്ടിട്ടാണ് ഇഷ്ടം തോന്നിയത് എന്നായിരുന്നു അഖിലിന്റെ മറുപടി. കുഞ്ഞിന്റെ പിറന്നാൾ ദിവസമാണ് ഏറ്റവും മോശമായ കമന്റുകൾ അവരെ തേടിയെത്തിയത്.

ഇത്തരം ആളുകളോട് പറയാനുള്ളത് ഒന്നു മാത്രം എന്ന് ആൻ മാറിയ പറയുന്നു. ഇത് എന്റെ ലൈഫ് ആണ്. എന്റെ ചോയ്‌സ് ആണ്. ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ലോകമാണ്. ജനിച്ച രൂപത്തിന്റെയും നിറത്തിന്റെയും പേരിൽ പരിഹാസങ്ങളും അധിക്ഷേപവും നേരിടേണ്ടി വരുന്ന അവസ്ഥ എത്ര വേദനാജനകമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ അതിക്രമിച്ചു കയറി അവരെ മാനസികമായി തളർത്തുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply