ലീന തിവാരിയെ അറിയുമോ ? ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീ ! 30,000 കോടിയിലധികം ആസ്തിയുള്ള ഇവർ ചെയ്യുന്നത് എന്തെന്ന് കണ്ടോ

മുംബൈ അധനമാക്കിയുള്ള മൾട്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ ആൻഡ് ബയോടെക്നോളജി കമ്പനിയായ യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർപേഴ്സൺ ആണ് ലീന തിവാരി. രാഷ്ട്രീയക്കാരിയും അതുപോലെ തന്നെ വ്യവസായിയുമായ സാവിത്രി ജിൻഡാലിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ധനികയായ രണ്ടാമത്തെ സ്ത്രീയാണ് ഇപ്പോൾ ലീന തിവാരി. 2023 ഫെബ്രുവരി 12ന് ഫോർബ്സ് കണക്കനുസരിച്ച് പറയുന്നത് ലീനയുടെ ഇപ്പോഴത്തെ സാമ്പത്തിക ആസ്തി 3.7 ബില്യൺ ഡോളറാണ്.

അതായത് മുപ്പതിനായിരം കോടിയിലധികം ഇന്ത്യൻ രൂപ. ഇപ്പോൾ നിലവിൽ ഉണ്ടായിരുന്ന ധനികരായ സ്ത്രീകളായ ബയോകോണിൻ്റെ കിരൺ മജുംദാർ- ഷാ, നൈക്കയുടെ ഫാൽഗുനി നായർ, സോഹോ കോർപ്പറേഷൻ്റെ രാധ വെമ്പു തുടങ്ങിയവരെയൊക്കെ പിന്നിലാക്കി കൊണ്ടാണ് ലീന തിവാരിയുടെ ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളുടെ പട്ടികയിലേക്കുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കൽ. യുഎസ്‌വി കമ്പനി കാർഡിയോ വാസ്കുലർ, ഡയബറ്റിക് മരുന്നുകളുടെ വിഭാഗത്തിലെ ഇന്ത്യയിലെ ആദ്യ അഞ്ച് കമ്പനികളിൽ ഒന്നാണ്.

ഈ കമ്പനി എപിഐ കൾ കുത്തിവെപ്പുകൾ ബയോസിമിലാർ മരുന്നുകൾ തുടങ്ങിയവയൊക്കെ നിർമ്മിക്കുന്നുണ്ട്. യുഎസ്‌വി കമ്പനിയുടെ ഗ്ലൈക്കോമെന്‍റ് എന്ന ആൻ്റി ഡയബറ്റിക് ഫോർമുലേഷൻ മികച്ച വ്യവസായത്തിൽ മൂന്നിൽ ഒന്നാണ്. ലീന തിവാരി ഒരു വ്യവസായി എന്നതിലുപരി ഒരു മനുഷ്യസ്നേഹി കൂടിയാണ്. ഡോക്ടർ സുശീല ഗാന്ധി സെൻ്റർ ഫോർ അണ്ടർപ്രിവിലേജ്ഡ് വിമൻസിനെയും ലീന പിന്തുണയ്ക്കുന്നുണ്ട്.

പെൺകുട്ടികളുടെ എഡ്യൂക്കേഷനും, ഡാൻസും, കമ്പ്യൂട്ടർ പരിശീലനവും കേന്ദ്രം നൽകുന്നുണ്ട്. തിവാരിയുടെ സുഹൃത്താണ് ബോളിവുഡ് നടിയും വ്യവസായിയുമായ ജൂഹി ചൗള. ലീന തിവാരിയുടെ ജന്മദിന ആഘോഷ പാർട്ടിയിലും ജൂഹി ചൗള പങ്കെടുത്തിട്ടുണ്ട്. 65 വയസ്സുള്ള ബിസിനസ്സുകാരിയായ തിവാരി ഒരു സഞ്ചാര പ്രേമി കൂടിയാണ്. തിവാരി നല്ലൊരു എഴുത്തുകാരിയും അതുപോലെ തന്നെ വായന ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുമാണ്.

തിവാരി യുഎസ്‌വി യുടെ സ്ഥാപകനായ തൻ്റെ മുത്തച്ഛനെക്കുറിച്ച് ബിയോണ്ട് പൈപ്പ്സ് ആൻഡ് ഡ്രീംസ് എന്ന ജീവചരിത്രം എഴുതിയിട്ടുണ്ട്. മുബൈ സർവ്വകലാശാലയിൽ നിന്ന് ബികോം ബിരുദവും ബോസ്റ്റൺ സർവ്വകലാശയിൽ നിന്ന് എംബിയെയും കരസ്ഥമാക്കിട്ടുണ്ട് തിവാരി. യു എസ് വി യുടെ എംഡിയായ പ്രശാന്ത് തിവാരിയെയാണ് ലീന തിവാരി വിവാഹം ചെയ്തത്. ഇവർക്ക് രണ്ടുപേർക്കും അനീഷ ഗാന്ധി തിവാരി എന്ന ഒരു മകൾ ഉണ്ട്. മകളായ അനീഷ 2022 ഓഗസ്റ്റിൽ യുഎസ്‌വി യുടെ ബോർഡിൽ ചേരുകയും എംഐടിയിൽ നിന്ന് മോളിക്യുലർ ബയോളജിയിൽ പിഎച്ച് ഡി കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply