ആ സിനിമ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ശ്രീനിയും ലാലും തെറ്റിയത് ! പകമനസ്സിൽ സൂക്ഷിച്ചുകൊണ്ട് ശ്രീനിവാസൻ; മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്നത്തിന് കാരണം ഇതാണ്

മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലുള്ള ചിത്രങ്ങൾ കാണുവാൻ ഇപ്പോഴും പ്രേക്ഷകർ ഏറെയാണ്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇനിയും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതലും. മഴവിൽ എൻ്റർടൈൻമെൻ്റ് അവാർഡ് എന്ന താര സംഘടനയായ അമ്മയുടെ പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് എത്തിയിരുന്നു. ഏറെ നാളുകളായി അസുഖങ്ങൾ കാരണം ചികിത്സയിലായിരുന്ന ശ്രീനിവാസൻ അസുഖം മാറിയതിനുശേഷം പങ്കെടുത്ത പ്രോഗ്രാമായിരുന്നു അത്.

അവിടെവെച്ച് മോഹൻലാൽ ശ്രീനിവാസനെ ചേർത്തുപിടിച്ചുകൊണ്ട് കവിളിൽ ഉമ്മ വെച്ചു. മോഹൻലാൽ ശ്രീനിവാസിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തത് കണ്ടപ്പോൾ മരണത്തിൽ നിന്നും തിരിച്ചെത്തിയ തൻ്റെ പ്രിയ സുഹൃത്തിന് ഇത്തരത്തിലല്ലാതെ മറ്റെങ്ങനെയാണ് സ്വീകരിക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ വന്നത്. ശ്രീനിയെ അവിടെവെച്ച് കണ്ടതിനുശേഷം മോഹൻലാൽ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ കണ്ടപ്പോൾ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നതെന്നും അപ്പോളാണ് അത് ചെയ്തതെന്നും അല്ലാതെ കരുതിക്കൂട്ടി ചെയ്തതല്ലെന്നും.

ഒരു അഭിമുഖത്തിൽ ശ്രീനിവാസനോട് എന്തിനാണ് ചാനൽ പരിപാടിയിൽ മോഹൻലാൽ താങ്കളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് ചോദിച്ചപ്പോൾ ശ്രീനിവാസൻ പറഞ്ഞത് ആ ഒരു സംഭവത്തോടെ മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതെന്ന് മനസ്സിലായി എന്നാണ്. കൂടാതെ ശ്രീനിവാസൻ പറയുന്നത് മോഹൻലാലുമായി അത്ര നല്ല ബന്ധമൊന്നുമില്ല തനിക്കെന്നും മരിക്കുന്നതിന് മുൻപേ അദ്ദേഹത്തിൻ്റെ കാപട്യങ്ങൾ തുറന്നുകാട്ടിയെഴുതുമെന്നും ശ്രീനിവാസൻ പറഞ്ഞു.

എന്നാൽ മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള പ്രശ്നങ്ങൾ എന്താണെന്ന് ആരാധകർക്കൊന്നും ഇതുവരെ അറിയില്ലായിരുന്നു. ഒരുനാൾ വരും എന്ന 2010 ൽ ഇറങ്ങിയ സിനിമയുമായി ബന്ധപ്പെട്ടുള്ളട്ടാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത് എന്നുള്ള പല വാർത്തകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും എല്ലാം എഴുതിയത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസൻ്റെ ഈ കഥ മോഷണം ആണെന്ന് ആരോപിച്ചുകൊണ്ട് മുക്കം സ്വദേശി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഈ കഥ തൻ്റെതാണെന്നും ഇതിൽ കോമഡി ഒന്നുമില്ലെന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസൻ തൻ്റെ ഈ ഒഴിവാക്കിയതാണെന്നും കേസു കൊടുത്തയാൾ പറഞ്ഞു. ഈ ഒരു പ്രശ്നങ്ങളൊക്കെ ആ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചർച്ചയായിട്ടുണ്ടായിരുന്നു. ആ സമയത്ത് മോഹൻലാൽ ഈ കാര്യങ്ങളെക്കുറിച്ച് ഒക്കെ ശ്രീനിവാസനോട് ചോദിച്ചിരുന്നു. മോഹൻലാൽ ഈ കാര്യം ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന ശ്രീനിവാസൻ അദ്ദേഹത്തോട് കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

മോഹൻലാൽ പറഞ്ഞത് ഈ കാര്യങ്ങളൊക്കെ സിനിമ തുടങ്ങുന്നതിനു മുൻപേ ഞാൻ അറിഞ്ഞിരുന്നെങ്കിൽ ഈ സിനിമയിൽ ഒരിക്കലും അഭിനയിക്കില്ലായിരുന്നു എന്നാണ്. ആ സമയത്ത് തന്നെ ശ്രീനിവാസൻ പറഞ്ഞത് ഇനിമുതൽ ഞാൻ ലാലിനു വേണ്ടി ഒരിക്കലും സിനിമ എഴുതുകയില്ല എന്നും. ഇക്കാര്യങ്ങളൊക്കെ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത് സിനിമയുടെ അണിയറ പ്രവർത്തകരാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ മോഹൻലാൽ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply